ആശ പ്രവര്‍ത്തകയെ തെരഞ്ഞെടുക്കുന്നു
ഇരവിപേരൂര്‍ പഞ്ചായത്തിലെ 17 ആം വാര്‍ഡില്‍ (വള്ളംകുളം) ആശ പ്രവര്‍ത്തകയെ തെരഞ്ഞെടുക്കുവാന്‍ അപേക്ഷ ക്ഷണിച്ചു. വാര്‍ഡില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക് മുന്‍ഗണന. അപേക്ഷക വിവാഹിതയും പത്താം ക്ലാസ്സ് പാസ്സായവരും ആയിരിക്കണം. കൂടാതെ നേതൃപാടവവും ആശയവിനിമയശേഷിയും വിവേചനരഹിതമായി സമൂഹത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വ്യക്തിയുമായിരിക്കണം. പ്രായപരിധി 25 – 45. ഉദ്യോഗാര്‍ഥികള്‍ സെപ്റ്റംബര്‍ 28ന് വൈകിട്ട് നാലിന് മുമ്പ് ഓതറ കുടുംബാരോഗ്യ കേന്ദ്രം ഓഫീസില്‍ ബയോഡേറ്റ, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, എസ്.എസ്.എല്‍.സി., വിവാഹ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം അപേക്ഷ സമര്‍പ്പിക്കണം. 17 ആം വാര്‍ഡില്‍ അപേക്ഷകര്‍ ഇല്ലാത്ത സാഹചര്യത്തില്‍ പഞ്ചായത്തിലെ മറ്റ് വാര്‍ഡുകളില്‍ നിന്നുള്ളവരെ പരിഗണിക്കും.
–
ആര്‍.ടി.എ. യോഗം സെപ്റ്റംബര്‍ 23 ന്
പത്തനംതിട്ട റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം സെപ്റ്റംബര്‍ 23 ന് രാവിലെ 11 ന് കളക്ടറേറ്റ് ഗവി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
കോര്‍ഡിനേറ്റര്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പള്ളിക്കല്‍ പഞ്ചായത്തിലെ മായക്കോട് വിജ്ഞാനവാടിയിലും കൊടുമണ്‍ പഞ്ചായത്തിലെ ഗാന്ധിസ്മാരകം വിജ്ഞാനവാടിയിലും കോര്‍ഡിനേറ്റര്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള പട്ടികജാതി വിഭാഗം യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 21 – 45. പള്ളിക്കല്‍, കൊടുമണ്‍ പഞ്ചായത്തിലുള്ളവര്‍ക്കും പട്ടികജാതി വികസന വകുപ്പിലോ മറ്റ് സര്‍ക്കാര്‍ വകുപ്പിലോ ഫീല്‍ഡ് പ്രവര്‍ത്തകരായി പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന. നിയമന കാലാവധി ഒരു വര്‍ഷം. പ്രതിമാസ ഓണറേറിയം 8,000 രൂപ. അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം സെപ്റ്റംബര്‍ 29ന് വൈകിട്ട് മൂന്നിന് പറക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 9447971559.
–
കെല്‍ട്രോണില്‍ സ്പോട്ട് അഡ്മിഷന്‍
അടൂര്‍ കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ ഫയര്‍ ആന്റ് സേഫ്റ്റി, ലോജിസ്റ്റിക് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. പ്രവേശനത്തിന് സെപ്റ്റംബര്‍ 25 ന് മുമ്പ് ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍, ടവര്‍ ഇ – പാസ് ബില്‍ഡിംഗ്, സര്‍ക്കാര്‍ ആശുപത്രിക്ക് പിന്നില്‍, അടൂര്‍ എന്ന വിലാസത്തിലോ 9526229998 എന്ന നമ്പരിലോ ബന്ധപ്പെടണം.
ടെന്‍ഡര്‍
ഇലന്തൂര്‍ ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലുള്ള 118 അങ്കണവാടികളില്‍ പ്രീ സ്‌കൂള്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ മൂന്ന് വൈകിട്ട് മൂന്ന് മണി. ഇ – മെയില്‍ [email protected] ഫോണ്‍ – 0468 2362129.
–
കാവല്‍ പ്ലസ് പദ്ധതി : താല്‍പ്പര്യപത്രം ക്ഷണിച്ചു
വനിത ശിശു വികസന വകുപ്പിന് കീഴില്‍ സംയോജിത ശിശു സംരക്ഷണ പദ്ധതി, സ്റ്റേറ്റ് നിര്‍ഭയ സെല്‍ എന്നിവയുടെ ഏകോപനത്തോടെ കാവല്‍ പ്ലസ് പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നതിന് കുട്ടികളുടെ പുനരധിവാസ മേഖലയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളതോ സാമൂഹ്യനീതി വകുപ്പിന്റെ അക്രഡിറ്റേഷന്‍ ലഭിച്ചിട്ടുള്ളതോ ആയ പദ്ധതി നടത്തിപ്പിന് സാമ്പത്തിക ഭദ്രതയുള്ള ജില്ലയിലെ അംഗീകൃത സന്നദ്ധ സംഘടനകളില്‍ നിന്ന് അപേക്ഷയും താല്‍പ്പര്യപത്രവും ക്ഷണിച്ചു. അപേക്ഷയോടൊപ്പം സംഘടനയുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണം. അവസാന തീയതി ഒക്ടോബര്‍ അഞ്ച്. ഫോണ്‍ 04682 319998, 7012374037.
കടകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് ക്യാമ്പ്
റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പരിധിയിലെ ശബരിമല സന്നിധാനം, നീലിമല, പമ്പ, നിലയ്ക്കല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വ്യാപാര സ്ഥാപനങ്ങള്‍ക്കും ഭക്ഷണ ശാലകള്‍ക്കും മറ്റുകടകള്‍ക്കും ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട് അപേക്ഷ സ്വീകരിക്കുന്നതിനായി റാന്നി, പെരുനാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ക്യാമ്പ് സെപ്റ്റംബര്‍ 26ന് രാവിലെ 11 ന് പമ്പ പോലീസ് ക്വാര്‍ട്ടേഴ്സിന് എതിര്‍വശത്തുള്ള പഞ്ചായത്തിന് അനുവദിച്ചിട്ടുള്ള റൂമില്‍ നടത്തും. പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കടകളുടെയും പ്രതിനിധികള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം നിര്‍ബന്ധമായും ക്യാമ്പില്‍ പങ്കെടുക്കണം. ഫോണ്‍ 04735 240230.
–
മണ്ണ് ലേലം
കൊടുമണ്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടനിര്‍മ്മാണവുമായി ബന്ധപ്പെട്ട് അധികം വന്ന 81.6 ക്യൂബിക് മീറ്റര്‍ (163.2 മെട്രിക് ടണ്‍) മണ്ണ് സെപ്റ്റംബര്‍ 24 ന് രാവിലെ 11 ന് കൊടുമണ്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുന്നു. ഫോണ്‍ 04734 224827.


































