സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഗാന്ധി ജയന്തി : ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം സ്‌പെഷ്യല്‍ റിബേറ്റ്
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി പ്രമാണിച്ച് സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം സ്‌പെഷ്യല്‍ റിബേറ്റ് ലഭിക്കും. കോട്ടണ്‍, സില്‍ക്ക് സാരികള്‍, കോട്ടണ്‍, സില്‍ക്ക് റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, ഷര്‍ട്ടിംഗ്, ബെഡ് ഷീറ്റ്, ചുരിദാര്‍ ടോപ്പ്, പഞ്ഞികിടക്ക, തലയിണ, പില്ലോ കവറുകള്‍, ഗ്രാമവ്യവസായ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ വിവിധ തരം ഖാദി ഉല്‍പന്നങ്ങള്‍ ലഭിക്കും. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, ബാങ്ക്, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് റിബേറ്റ് കാലയളവില്‍ ഒരു ലക്ഷം രൂപ വരെയുള്ള പര്‍ച്ചേസിന് പലിശരഹിത ക്രഡിറ്റ് സൗകര്യം. വിവരങ്ങള്‍ക്ക് ഇലന്തൂര്‍ ഖാദി ടവര്‍ ഫോണ്‍  8113870434, പത്തനംതിട്ട അബാന്‍ ജംഗ്ഷന്‍ 9744259922, അടൂര്‍ റവന്യു ടവര്‍ 6238547923, ചേത്തോങ്കര – റാന്നി 9747846322.
–
അടൂര്‍ താലൂക്ക് വികസന സമിതി യോഗം ഒക്ടോബര്‍ മൂന്നിന്
അടൂര്‍ താലൂക്ക് വികസന സമിതി യോഗം ഒക്ടോബര്‍ മൂന്നിന് രാവിലെ 10.30 ന് സി. വി. ശാന്തകുമാര്‍ എം.എല്‍.എ. യുടെ അധ്യക്ഷതയില്‍ താലൂക്ക് ഓഫീസില്‍ ചേരും.

വെറ്ററിനറി സര്‍ജന്‍ ഒഴിവ്
മൃഗസംരക്ഷണവകുപ്പ് ജില്ലയിലെ കോന്നി ബ്ലോക്കില്‍ (കോന്നി മൃഗാശുപത്രി) നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലേക്ക് വെറ്ററിനറി സര്‍ജന്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത – ബി.വി.എസ്.സി ആന്റ് എ.എച്ച്., കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍. അഭിമുഖം ഒക്ടോബര്‍ മൂന്ന് രാവിലെ 11.30 ന് പത്തനംതിട്ട വെറ്ററിനറി കോംപ്ലക്സിലുള്ള ജില്ല മൃഗസംരക്ഷണ ഓഫീസില്‍ നടത്തും. ഫോണ്‍  04682 322762.
–
രാത്രികാല വെറ്ററിനറി സര്‍ജന്‍ ഒഴിവ്
ജില്ലയിലെ ഇലന്തൂര്‍, പുളിക്കീഴ് ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിന് സംസ്ഥാന വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത തൊഴില്‍രഹിതരായ വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. തെരഞ്ഞെടുക്കുന്നവരെ 89 ദിവസത്തേക്ക് നിബന്ധനകള്‍ക്ക് വിധേയമായി നിയമിക്കും. വൈകിട്ട് ആറ് മുതല്‍ രാവിലെ ആറ് വരെയാണ് സേവനം. ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ഒക്ടോബര്‍ മൂന്ന് ഉച്ചയ്ക്ക് 12 ന് പത്തനംതിട്ട വെറ്ററിനറി കോംപ്ലക്സിലുള്ള ജില്ല മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍  04682 322762.

ഒ.ഇ.സി.പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യം
സംസ്ഥാനത്തെ ഒ.ഇ.സി. – പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഒ.ഇ.സി. പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്, അംഗീകൃത അണ്‍ – എയ്ഡഡ്, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. അഫിലിയേറ്റഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ഇ.സി. – പട്ടികവര്‍ഗ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസാനുകൂല്യം അനുവദിക്കാന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇ – ഗ്രാന്‍റ്സ് പോര്‍ട്ടല്‍ സജ്ജമാക്കിയിട്ടുണ്ട്. സ്‌കൂളുകളില്‍ നിന്ന് ഡേറ്റ എന്‍ട്രി പൂര്‍ത്തിയാക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 20. വിവരങ്ങള്‍ക്ക് പിന്നോക്ക വിഭാഗ വികസന വകുപ്പിന്റെ കൊല്ലം മേഖല ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍  04742 914417.
–
ഭാഗ്യക്കുറി ക്ഷേമനിധി അംഗത്വം പുനസ്ഥാപിക്കാന്‍ അവസരം
അംശാദായ കുടിശ്ശിക നിമിത്തം ക്ഷേമനിധി അംഗത്വം റദ്ദായിപ്പോയവര്‍ക്കും അംശാദായ അടവ് മുടങ്ങി അംഗത്വം പുതുക്കിയ ശേഷം വീണ്ടും അംഗത്വം റദ്ദായവര്‍ക്കും ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാന്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ 31 വരെ അവസരം. കുടിശ്ശിക പിഴ സഹിതം ഒടുക്കി അംഗത്വം പുനസ്ഥാപിക്കാന്‍ അംഗത്വ പാസ് ബുക്ക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക്, ടിക്കറ്റ് വില്‍പ്പന നടത്തിയതിന്റെ രേഖകള്‍ (ഒരു മാസം കുറഞ്ഞത് 25,000 രൂപയുടെ ബില്ലുകള്‍) എന്നിവ സഹിതം ജില്ല ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിലെത്തി റദ്ദായ അംഗത്വം പുനഃസ്ഥാപിക്കാമെന്ന് ജില്ല ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. ഫോണ്‍  04682 222709.
–
സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സിന് മുന്നോടിയായി ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് സെലക്ഷന്‍
സമഗ്രശിക്ഷാ കേരളം പത്തനംതിട്ട ജില്ലയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്സിന് മുന്നോടിയായി പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന സവിശേഷ പരിഗണനയര്‍ഹിക്കുന്ന കുട്ടികള്‍ ഉള്‍പ്പെടുന്ന ഇന്‍ക്ലൂസീവ് സ്‌പോര്‍ട്സ് സെലക്ഷന്‍ സെപ്റ്റംബര്‍ 25ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ തിരുവല്ല എസ്.സി.എസ്.എച്ച്.എസ്.എസ്. സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തുന്നു. ഈ കായികമേളയില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട 300 സവിശേഷ പരിഗണനയര്‍ഹിക്കുന്ന കുട്ടികള്‍ പങ്കെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രിയും പകലും നുണ പറയുന്ന രീതി മുഖ്യമന്ത്രി അവസാനിപ്പിക്കണം; രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സിപിഎം...

0
കൊച്ചി: പിണറായി വിജയനെ ലക്ഷ്യം വച്ചുകൊണ്ട് സിപിഐഎമ്മിനെ തകർക്കുക എന്ന ബിജെപി...

പറയാന്‍ ബാക്കിവെച്ചത്’; പുതിയ പുസ്തകം പുറത്തിറക്കാൻ ഒരുങ്ങി ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർ കെ...

0
തിരുവനന്തപുരം: പുതിയ പുസ്തകവുമായി ദേശാഭിമാനി മുന്‍ ന്യൂസ് എഡിറ്റര്‍ കെ ആര്‍...

ഭക്ഷ്യവിലക്കയറ്റം രൂക്ഷമാകുന്നു; നാല് വർഷത്തിന് ശേഷം ഇന്ത്യയിൽ നിന്ന് ഗോതമ്പ് ഇറക്കുമതി ചെയ്ത് ബംഗ്ലാദേശ്

0
ന്യൂഡല്‍ഹി: 2022ന് ശേഷം ആദ്യമായി ഇന്ത്യയില്‍ നിന്ന് വീണ്ടും ഗോതമ്പ് ഇറക്കുമതി...

ഇടുക്കിയിൽ ജനങ്ങളുടെ സുരക്ഷാ വേലികൾ പൊളിക്കാനുള്ള ഉത്തരവ് പിൻവലിക്കണം : കിഫ

0
ഇടുക്കി: ഇടുക്കിയിൽ വന്യജീവി ആക്രമണങ്ങൾ തുടർച്ചയായിക്കൊണ്ടിരിക്കെ സ്വന്തം ജീവനും കൃഷിയിടങ്ങളും സംരക്ഷിക്കാൻ...