ട്യൂഷന്‍ ടീച്ചര്‍ നിയമനം
പന്തളം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലില്‍ 2026 – 27 അധ്യയന വര്‍ഷം യു.പി. ക്ലാസ് വിദ്യാര്‍ഥിനികളെ എല്ലാ വിഷയവും പഠിപ്പിക്കുന്നതിന് ട്യൂഷന്‍ ടീച്ചറെ താത്ക്കാലികമായി നിയമിക്കുന്നു. പ്ലസ് ടു, പ്രീ ഡിഗ്രി, ടി.ടി.സി., ബിരുദം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി വിഭാഗക്കാര്‍ക്ക് മുന്‍ഗണന. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഒക്ടോബര്‍ അഞ്ചിനുമുന്‍പ് പന്തളം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 8547630045.
–
കുടുംബശ്രീ നിയമനം
പത്തനംതിട്ട ജില്ലയില്‍ കുടുംബശ്രീ ഇന്‍റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്ററുകളില്‍ (ഐ.എഫ്.സി.) ക്ലസ്റ്റര്‍ ലെവല്‍ ആങ്കര്‍, സീനിയര്‍ സി.ആര്‍.പി. തസ്തികകളില്‍ നിയമനം നടത്തുന്നു. പ്രായം 40 കവിയാത്ത കുടുംബശ്രീ, ഓക്‌സിലറി കുടുംബാംഗങ്ങളായ സ്ത്രീള്‍ക്ക് അപേക്ഷിക്കാം. മൂന്നുവര്‍ഷമാണ് ഐ.എഫ്.സി. പദ്ധതി കാലാവധി. ഒരോ വര്‍ഷവും അപ്രൈസല്‍ നടത്തി മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നവര്‍ക്ക് തുടര്‍നിയമനം നല്‍കും. അപേക്ഷകര്‍ അതാത് ബ്ലോക്കില്‍ താമസിക്കുന്നവരാകണം. വിദ്യാഭ്യാസം, അനുഭവ പരിചയം, തിരിച്ചറിയല്‍ രേഖ, കുടുംബശ്രീ അംഗത്വം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ഒക്ടോബര്‍ അഞ്ച് വൈകിട്ട് നാല്. ഫോണ്‍ 0468 2221807. യോഗ്യത – ഐ.എഫ്.സി, ആങ്കര്‍ : വി.എച്ച്.എസ്.ഇ. അഗ്രികള്‍ച്ചര്‍, പ്ലസ് ടു, അലൈഡ് സയന്‍സ്, എക്‌സ്റ്റന്‍ഷന്‍ ആന്റ് മാര്‍ക്കറ്റിംഗ് പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണ. ഇവരുടെ അഭാവത്തില്‍ എതെങ്കിലും വിഷയത്തില്‍ ബിരുദവും കാര്‍ഷിക മേഖലയില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവരെയും പരിഗണിക്കും. പ്രതിമാസ ഓണറേറിയം 8,750 രൂപ. പന്തളം തെക്കേക്കര, കോട്ടാങ്ങല്‍, കോന്നി സി.ഡി.എസ്. കളിലേക്കാണ് അഭിമുഖം. സീനിയര്‍ സി.ആര്‍.പി. : കൃഷി സഖി/ പശു സഖി/അഗ്രി സി.ആര്‍.പി. എന്ന നിലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. സി.ആര്‍.പി.മാരുടെ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മുന്‍ഗണന. പ്രതിമാസ ഓണറേറിയം 10,000 രൂപ. കടപ്ര, സീതത്തോട്, കോട്ടാങ്ങല്‍, കോന്നി സി.ഡി.എസ്. കളിലേക്കാണ് അഭിമുഖം.
അപേക്ഷ തീയതി നീട്ടി
പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുളള 2025-26 അധ്യയന വര്‍ഷത്തെ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് ഇ ഗ്രാന്‍റ്സ് 3.0 പോര്‍ട്ടല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി നവംബര്‍ 16 വരെ നീട്ടി. പോസ്റ്റ് മെട്രിക് തലത്തിലുള്ള അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ഥികളും സമയബന്ധിതമായി അപേക്ഷ സമര്‍പ്പിക്കണം. ഇതിന് സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കണം. ഫോണ്‍ 04735 227703.
–
ഗതാഗത നിരോധനം
പുത്തന്‍കാവ് – ഇരവിപേരൂര്‍ റോഡില്‍ ചേലൂര്‍ കടവ് പാലം മുതല്‍ നെല്ലിമല വരെയും നെല്ലിമല മുതല്‍ ഇരവിപേരൂര്‍ പി.ആര്‍.ഡി.എസ്. വരെയും ടാറിങ് നടക്കുന്നതിനാല്‍ ഒക്ടോബര്‍ ഒന്നുമുതല്‍ നാലുവരെ റോഡ് പൂര്‍ണമായി അടച്ചിടുമെന്ന് തിരുവല്ല പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ 0469 2633454.
–
വിമുക്ത ഭടന്മാര്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം
വിമുക്ത ഭടന്മാര്‍, വിധവകള്‍, ആശ്രിതര്‍ എന്നിവര്‍ക്കായി ജില്ല സൈനികക്ഷേമ ഓഫീസിനുകീഴില്‍ നടത്തുന്ന കമ്പ്യൂട്ടര്‍ പരിശീലന കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനത്തിന് ഒക്ടോബര്‍ അഞ്ചിനകം ജില്ല സൈനികക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 0468 2961104.
ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
നാഷണല്‍ ആയുഷ് മിഷന്‍ ജില്ലയില്‍ നടപ്പില്ലാക്കുന്ന വിവിധ പദ്ധതികളിലേക്ക് ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത ബിരുദം, സര്‍ക്കാര്‍ അംഗീകൃത ഡി.സി.എ. / പി.ജി.ഡി.സി.എ. ഉയര്‍ന്ന പ്രായപരിധി – 2026 സെപ്റ്റംബര്‍ ഒന്നിന് 40 വയസ് തികയാന്‍ പാടില്ല. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം അപേക്ഷ നേരിട്ടോ തപാല്‍ മുഖേനയോ (ഇ-മെയില്‍ പാടില്ല) സമര്‍പ്പിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ എട്ട്. അഭിമുഖം ഒക്ടോബര്‍ 13 രാവിലെ 10.30 മുതല്‍ ആയുഷ് മിഷന്‍ ജില്ല പ്രോഗ്രാം മാനേജരുടെ കാര്യാലയത്തില്‍ നടത്തും. വിലാസം ജില്ല പ്രോഗ്രാം മാനേജരുടെ കാര്യാലയം, നാഷണല്‍ ആയുഷ് മിഷന്‍, രണ്ടാം നില, ഒരികൊമ്പില്‍ ബില്‍ഡിംഗ്, മേലെവെട്ടിപ്പുറം, പത്തനംതിട്ട. ഫോണ്‍ – 0468 2995008.
ധനസഹായം
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ പദ്ധതിയില്‍ അംഗത്വം നേടി ഒരുവര്‍ഷം പൂര്‍ത്തിയാക്കിവരും കുടിശികയില്ലാതെ കൃത്യമായി അംശാദായം അടച്ചുവരുന്നതുമായ അംഗങ്ങളുടെ മക്കള്‍ക്ക് 2026 – 27 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ഒക്ടോബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു. എസ്.എസ്.എല്‍.സി. വിജയിച്ചശേഷം കേരള സര്‍ക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ റഗുലര്‍ കോഴ്സില്‍ ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ http://services.unorganisedwssb.org/index.php/home ലൂടെ അപേക്ഷ സമര്‍പ്പിക്കണം. അംഗത്വ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് (ഐ.എഫ്.എസ്.സി. കോഡ് സഹിതം) എന്നിവയുടെ പകര്‍പ്പ്, വിദ്യാഭ്യാസ സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം കരുതണം. ഫോണ്‍ – 0468 2220248.
മസ്റ്ററിങ്
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോര്‍ഡില്‍ നിന്ന് 2025 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ടിട്ടുള്ള ഗുണഭോക്താക്കള്‍ 2026 – 27 വര്‍ഷത്തെ വാര്‍ഷിക മസ്റ്ററിങ് അക്ഷയ കേന്ദ്രങ്ങളില്‍ ഒക്ടോബര്‍ 31 നകം പൂര്‍ത്തിയാക്കണമെന്ന് ജില്ല എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 0468 2220248.
–
ലൈഫ് ഗാര്‍ഡ് നിയമനം
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ ശുചീകരണ തൊഴിലാളികളെയും കടവുകളില്‍ ലൈഫ് ഗാര്‍ഡുമാരെയും നിയമിക്കുന്നു. പ്രായപരിധി 20 – 40. മികച്ച കായിക ക്ഷമതയും നീന്തല്‍ വൈദഗ്ധ്യവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരാകണം. സ്ഥിര താമസം തെളിയിക്കുന്ന രേഖകള്‍ സഹിതം ഒക്ടോബര്‍ എട്ടിന് വൈകിട്ട് മൂന്നിന് മുന്‍പ് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍ – 04735 252029.
–
മസ്റ്ററിങ് തീയതി നീട്ടി
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് 2025 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിച്ച ഗുണഭോക്താക്കള്‍ക്ക് മസ്റ്ററിങ് ചെയ്യുന്നതിന് ഒക്ടോബര്‍ 31 വരെ സമയപരിധി ദീര്‍ഘിപ്പിച്ചു. പെന്‍ഷന്‍ കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താക്കളും മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന് ജില്ല എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 0468 2320158.
കുടിശ്ശിക നിവാരണ യജ്ഞം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പത്തനംതിട്ട ഓഫീസില്‍ 36 മാസം വരെയുള്ള തൊഴിലാളി വിഹിതം കുടിശ്ശിക അടക്കുന്നതിന് ഒക്ടോബര്‍ 31 വരെ സമയം ദീര്‍ഘിപ്പിച്ചു. ഉടമ വിഹിതം കുടിശ്ശിക പരമാവധി നാല് തവണകളായി ഒക്ടോബര്‍ 31 നകം അടച്ചുതീര്‍ക്കാം. ഫോണ്‍ 0468 2320158.
–
വാഹനം ആവശ്യമുണ്ട്
ജില്ല വനിത ശിശുവികസന ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിന് കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. വാഹനത്തിന് ഏഴ് വര്‍ഷത്തിലധികം കാലപ്പഴക്കമുണ്ടാകരുത്. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 15 ഉച്ചയ്ക്ക് 12.30. ഫോണ്‍ 0468 2966649.
–
താലൂക്ക് വികസന സമിതി യോഗം
ഒക്ടോബര്‍ മാസത്തെ കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം മൂന്നിന് ശനിയാഴ്ച രാവിലെ 10.30 ന് പത്തനംതിട്ട മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
































