പത്തനംതിട്ടയിൽ ആരോഗ്യമന്ത്രിക്കെതിരെ സമരം തുടങ്ങി സർക്കാർ നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ടയിൽ ആരോഗ്യമന്ത്രിക്കെതിരെ സമരം തുടങ്ങി സർക്കാർ നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ. ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്‍റെ അംഗീകാരത്തിനു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിലാണ് വിദ്യാർത്ഥി പ്രതിഷേധം. പ്രശ്നപരിഹാരത്തിന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരുന്നുണ്ട്. ആരോഗ്യമന്ത്രിയെ വിശ്വസിച്ച് മെറിറ്റ് സീറ്റിൽ പഠിക്കാനെത്തിയ നഴ്സിംഗ് വിദ്യാർത്ഥികൾക്കാണ് നിലവിലെ ഗതികേട്. അടിസ്ഥാന സൗകര്യങ്ങളുള്ള ഒരു കോളേജിനായാണ് നഴ്സിംഗ് വിദ്യാർത്ഥികളുടെ തെരുവിലെ പ്രതിഷേധം. നഴ്സിംഗ് കോളേജിന്റ പ്രാഥമിക സൗകര്യങ്ങളൊന്നും തന്നെ പത്തനംതിട്ടയിലില്ല.

വാടകക്കെട്ടത്തിലാണ് നഴ്സിംഗ് സ്കൂൾ പ്രവർത്തിക്കുന്നത്. വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ ഇല്ല. കോളേജ് ബസ്സില്ല. ഒടുവിൽ ഐ.എൻ.സി അംഗീകാരമല്ലെന്ന കാരണത്താൽ പരീക്ഷഫലം ആരോഗ്യസർവകലാശാല തടഞ്ഞ നടപടി വരെയുണ്ടായി. 60 വിദ്യാർത്ഥികളുടെ തുടർവിദ്യാഭ്യാസം തന്നെ ആശങ്കയിലായ സാഹചര്യത്തിലാണ് നിലവിലെ സമരം. കഴിഞ്ഞ കൊല്ലമാണ് നഴ്സിംഗ് കോളേജ് തുടങ്ങിയത്. രണ്ട് മാസത്തിനുള്ളിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നു. പക്ഷേ മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. സാമ്പത്തിക ബാധ്യത മൂലം പട്ടികവർഗ്ഗ വിദ്യാർത്ഥി പഠനം നിർത്തിയ സാഹചര്യം വരെയുണ്ടായെന്നും രക്ഷിതാക്കൾ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് തീ പിടിച്ച സംഭവത്തിൽ വഴിതിരിവ്

0
ബെംഗളൂരു: മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് തീ പിടിച്ച...

പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും ടി. വീണക്കുമെതിരായ ഇഡി നടപടികള്‍ക്കിടെ ഫേസ്ബുക് പോസ്റ്റുമായി...

0
കോഴിക്കോട്: മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും...

പാലക്കാട് പട്ടാമ്പി ക്ഷേത്രത്തിൽ കവർച്ച നടത്തിയത് ബിജെപി നേതാക്കൾ

0
പാലക്കാട്: പാലക്കാട് പട്ടാമ്പി ക്ഷേത്രത്തിൽ കവർച്ച നടത്തിയത് ബിജെപി നേതാക്കൾ. പട്ടാമ്പി...

തലസ്ഥാനത്ത് നടന്ന എസ്എഫ്‌ഐ മാര്‍ച്ചിലെ സംഘർഷം ; കണ്ണൂര്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

0
കണ്ണൂര്‍: തിരുവനന്തപുരത്ത് നടന്ന എസ്എഫ്‌ഐ മാര്‍ച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി...