കോളേജ് പ്രിൻസിപ്പൽ നിയമനത്തിൽ വ്യക്തത തേടി സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോളേജ് പ്രിൻസിപ്പൽ നിയമനത്തിൽ വ്യക്തത തേടി സർക്കാർ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. വിരമിച്ച അധ്യാപകരുടെ നിയമനം സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കണം എന്നാണ് ആവശ്യം. നിയമനം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാര്‍ കത്ത് നൽകി. ഈ മാസം മൂന്നാം തിയതിയാണ് 43 അംഗ പട്ടികയിൽ നിന്നും താൽക്കാലിക നിയമനം നൽകണമെന്ന് ട്രൈബ്യൂണൽ ഉത്തരവിറക്കിയത്. പിറ്റേന്ന് തന്നെ നിയമനം നടത്തുമെന്ന ഉറപ്പ് ഉന്നതവിദ്യാഭ്യാസ മന്ത്രിയും നൽകി. എന്നാൽ നിയമനത്തിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട് എന്നാണ് ഇപ്പോൾ സർക്കാരിന്‍റെ നിലപാട്. 43 അംഗ പട്ടികയിൽ 5 അധ്യാപകർ വിരമിച്ചവരാണ്. ഇവരുടെ നിയമനം സംബന്ധിച്ച കാര്യത്തിൽ എങ്ങനെ മുന്നോട്ടു പോകണം എന്ന് ആരാഞ്ഞ് സർക്കാർ ട്രൈബ്യൂണലിനെ സമീപിച്ചു. പുതുപ്പള്ളി തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിൻ്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയത്.

പെരുമാറ്റച്ചട്ടം നിലനിൽക്കുമ്പോൾ നിയമനം നടത്തിയാൽ അത് ചട്ടലംഘനമാകുമോ എന്നാണ് സർക്കാരിന്‍റെ ചോദ്യം. രണ്ട് കത്തുകൾക്കും മറുപടി ലഭിച്ചതിനുശേഷം നിയമനടപടികളുമായി മുന്നോട്ടു പോകാമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. കൂടുതൽ പ്രതിസന്ധി ഒഴിവാക്കാനാണ് ഇടപെടലെന്നും വിശദീകരണമുണ്ട്. എന്നാൽ നിയമനം മനഃപൂര്‍വം വൈകിപ്പിക്കാനാണ് സർക്കാർ നീക്കം എന്ന് അധ്യാപകർ കുറ്റപ്പെടുത്തുന്നു. സർക്കാർ പറയുന്ന തരത്തിലുള്ള നിയമപ്രശ്നങ്ങൾ ഒന്നും ഇല്ല. വരുന്ന തിങ്കളാഴ്ച കോടതി അലക്ഷ്യം ചൂണ്ടിക്കാട്ടി ട്രൈബ്യൂണലിനെ സമീപിക്കാൻ ഒരുങ്ങുകയാണ് അധ്യാപകർ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...