മലപ്പുറത്തെ ഹിന്ദുവിഭാഗത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് പഠിക്കാൻ സർക്കാർ കമ്മിഷനെ നിയമിക്കണം ; കെ.പി. ശശികല

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: എസ്എൻഡിപി ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസ്താവന വസ്തുതാപരമാണെന്നും മലപ്പുറം ജില്ലയിലെ ന്യൂനപക്ഷമായ ഹിന്ദുവിഭാഗത്തിന്റെ സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ച് പഠിക്കാൻ സർക്കാർ കമ്മിഷനെ നിയമിക്കണമെന്നും ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി. ശശികല. അഭിപ്രായം പറഞ്ഞതിന്റെ പേരിൽ വെള്ളാപ്പള്ളിയെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ അനുവദിക്കില്ല. അദ്ദേഹത്തെ വർഗീയവാദിയാക്കുന്നവർ യഥാർഥ വിഷയം ചർച്ചചെയ്യാതിരിക്കാനാണു ശ്രമിക്കുന്നതെന്നും പത്രസമ്മേളനത്തിൽ ശശികല പറഞ്ഞു. മുസ്ലിം സമുദായത്തിന് 17 എയ്ഡഡ് കോളേജുള്ള ജില്ലയിൽ ഹൈന്ദവ സമുദായത്തിന് ഒന്നുമാത്രമാണുള്ളത്.

പിന്നാക്കവിഭാഗ വികസന കോർപ്പറേഷൻ നൽകുന്ന വായ്പകളിൽ മുസ്ലിം ഇതര വിഭാഗങ്ങളെ നിസ്സാരകാര്യങ്ങളുടെ പേരുപറഞ്ഞ് ഒഴിവാക്കുന്നു. വാരിയൻകുന്നനുവേണ്ടി ലക്ഷങ്ങൾ ചെലവഴിക്കുന്ന ഭരണസംവിധാനങ്ങൾ കേരളഗാന്ധി കെ. കേളപ്പന്റെ ഓർമ്മകളെ മലപ്പുറത്തിന്റെ മണ്ണിൽ നിലനിർത്താതിരിക്കാൻ പ്രയത്നിക്കുന്നു. മലയാളഭാഷാപിതാവ് എഴുത്തച്ഛന് ജന്മനാടായ തിരൂരിൽ ഒരു പ്രതിമ സ്ഥാപിക്കാൻ ഇതുവരെ സർക്കാരുകൾക്കായിട്ടില്ല -ശശികല പറഞ്ഞു. ഒബിസി വിഭാഗത്തിലും സംവരണത്തിലുമായി വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ മുസ്ലിങ്ങൾക്ക് കിട്ടുന്ന ഇരട്ടസംവരണാനുകൂല്യം അനീതിയാണ്.

നിയമംകൊണ്ടല്ല, ചിലരുടെ വിവേചനത്തിലൂടെയാണ് ഹിന്ദു, പിന്നാക്ക വിഭാഗങ്ങൾക്ക് മലപ്പുറത്ത് നീതി നിഷേധിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.പത്രസമ്മേളനത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി. മുരളീധരൻ, ജില്ലാപ്രസിഡന്റ് ടി. വിജയരാഘവൻ, ജില്ലാ ജനറൽസെക്രട്ടറി തവനൂർ പ്രദീപ്, ജില്ലാ വൈസ് പ്രസിഡന്റ് രാജൻ, മഹിളാ ഐക്യവേദി സംസ്ഥാന ജനറൽസെക്രട്ടറി ജമുന കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
josco 2
previous arrow
next arrow

FEATURED

കൊട്ടാരക്കര വാഹനാപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം ധനസഹായം...

0
കൊട്ടാരക്കര: കൊട്ടാരക്കര നീലേശ്വരത്ത് വാഹനാപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് 5...

​കൊൽക്കത്തയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു; മൂന്ന് പേർക്ക് ദാരുണാന്ത്യം

0
കൊല്‍ക്കത്ത: കൊല്‍ക്കത്ത തരാതലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഗോഡൗണ്‍ തകര്‍ന്ന് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം. പതിനെട്ട്...

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക്...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; ഒരു പ്രതിക്ക് മാത്രം ജാമ്യം

0
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൻ്റെ അന്വേഷണവുമായി...