സർക്കാർ ജീവനക്കാർക്കെതിരായ അച്ചടക്ക നടപടികൾ വൈകരുതെന്ന് സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കെതിരായ അച്ചടക്ക നടപടികൾ വൈകരുതെന്ന് സർക്കാർ. ഭരണ വകുപ്പ് എല്ലാ വകുപ്പുകൾക്കും സർക്കുലർ അയച്ചു. കേസുകളിൽ പ്രതികളാകുന്നവർക്കെതിരെ വകുപ്പുതല നടപടി വൈകുന്ന സാഹചര്യമാണ് ഇപ്പോൾ. ഇത് സത്യസന്ധമായി ജോലി ചെയ്തിരുന്ന ജീവനക്കാരുടെ മനോവീര്യം തകർക്കും. അതിനാൽ നടപടികൾക്ക് കാലതാമസം പാടില്ലെന്നും സർക്കുലറിൽ പറയുന്നു. എല്ലാ മാസവും യോഗം ചേർന്ന് കേസുകളുടെ പുരോഗതി വിലയിരുത്തണം. എല്ലാ മാസവും 5-ാം തീയതിക്ക് മുമ്പ് തീർപ്പാക്കാത്ത കേസുകളുടെ വിശദാംശങ്ങൾ ഭരണ വകുപ്പിന് സമർപ്പിക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു. സർക്കുലറിന്റെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു.

പല കേസുകളിൽ പ്രതികളായവർ, അഴിമതി കേസുകളിൽ വിജിലൻസ് അറസ്റ്റ് ചെയ്തവരും മറ്റും കേസ് നടന്നുകൊണ്ടിരിക്കെ തന്നെ സർവീസിൽ തുടരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾക്കുള്ള നിർദേശം കൂടിയാണ് ഈ സർക്കുലർ. ക്രിമിനൽ കേസുകൾ, പോക്സോ കേസുകൾ ലൈംഗികാരോപണ കേസുകൾ തുടങ്ങിയവയിൽ എത്ര സർക്കാർ ജീവനക്കാർ പ്രതികളായിട്ടുണ്ടെന്നും അതിൽ വകുപ്പ് എന്ത് അച്ചടക്കനടപടിയാണ് എടുത്തതെന്നും വിശദീകരിച്ചുകൊണ്ടായിരിക്കണം കത്ത് നൽകേണ്ടതെന്നും നിർദേശമുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നിയിൽ വീണ്ടും ഡീസൽ ചോർച്ച ; മൂന്ന് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ടു

0
റാന്നി : പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ തോട്ടമണ്‍ ക്ഷേത്രത്തിന് സമീപത്തെ വലിയ...

തൃശ്ശൂർ അഷ്ടമിച്ചിറയിൽ ആളുകളെ ആക്രമിച്ച തെരുവ് നായക്ക് പേവിഷബാധ

0
തൃശ്ശൂർ: തൃശ്ശൂർ അഷ്ടമിച്ചിറയിൽ ആളുകളെ ആക്രമിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു....

സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള 7 വിഭാഗം കെഎസ്ആർടിസി ഓർഡിനറി ബസുകളുടെ സബ് ക്ലാസ്...

0
തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള കെ എസ് ആർ ടി...

നിപ പ്രതിരോധത്തിൽ ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരനെതിരെ വിമർശനവുമായി സിപിഎം

0
കോഴിക്കോട്: നിപ പ്രതിരോധത്തിൽ ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരനെതിരെ വിമർശനവുമായി സിപിഎം. പ്രതിരോധ...