അടിസ്ഥാന വര്‍ഗ്ഗങ്ങളെ അവഗണിച്ച സര്‍ക്കാരിന് നിലമ്പൂരില്‍ തിരിച്ചടി ഉറപ്പ് : എ.കെ. ശശി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാനത്തെ അടിസ്ഥാന വര്‍ഗ്ഗങ്ങളെ അവഗണിക്കുകയും അവഹേളിക്കുകയും ചെയ്ത ഇടതു സര്‍ക്കാരിന് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉറപ്പാണെന്ന് ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എ.കെ. ശശി പറഞ്ഞു. ദളിത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്‌ട്രേറ്റ് പടിക്കല്‍ നടത്തിവന്ന രാപ്പകല്‍ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതു സര്‍ക്കാര്‍ പട്ടിക വിഭാഗങ്ങളുടെ വികസന ഫണ്ട് വെട്ടിക്കുറയ്ക്കുക മാത്രമല്ല അവരുടെ വിദ്യാഭ്യാസ പുരോഗതിയും തൊഴില്‍ സാധ്യതകളും ഇല്ലാതാക്കുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ താല്‍ക്കാലികാവശ്യത്തിനായി നിയമനങ്ങള്‍ നടത്തുമ്പോള്‍ കര്‍ശനമായും പട്ടിക വിഭാഗ സംവരണം ഉറപ്പാക്കണമെന്ന സുപ്രീം കോടതി വിധി നിലവിലിരിക്കെ ഇരുപതിനായിരത്തില്‍പരം പിന്‍വാതില്‍ നിയമനങ്ങള്‍ സംവരണം അട്ടിമറിച്ച് സംസ്ഥാന സര്‍ക്കാര്‍ നടത്തി. സുപ്രീം കോടതി വിധി സംസ്ഥാന സര്‍ക്കാരിന് ബാധകമല്ലെന്ന് കാട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. കേരളത്തില്‍ ഭൂമിയില്ലാത്ത എഴുപത്തിഅയ്യായിരം പട്ടികജാതിക്കാരും ഇരുപത്തിഅയ്യായിരം പട്ടികവര്‍ഗ്ഗക്കാരും നിലവിലുണ്ട്. ഇവര്‍ക്കായി സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ലെന്നും എ.കെ ശശി ആരോപിച്ചു.

യോഗത്തില്‍ ഭാരതീയ ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എ.കെ. ലാലു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി എം.വി. ഫിലിപ്പ്, അബ്ദുള്‍കലാം ആസാദ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ജെറി മാത്യു സാം, ഷാജി കുളനട, റനീസ് മുഹമ്മദ്, കുറക്കട മധു, സി.കെ. അര്‍ജുനന്‍, മഞ്ജു വിശ്വനാഥ്, മണ്ണില്‍ രാഘവന്‍, സുശീലന്‍ കോട്ടയം, വേണുഗോപാല്‍ തിരുവനന്തപുരം, ജില്ലാ പഞ്ചായത്ത് അംഗം അജോമോന്‍, രാജന്‍ പന്തളം, എം.പി. രാജു, അനില്‍ കൊച്ചുമൂഴിക്കല്‍, രമാ ജോഗീന്ദര്‍, സൂരജ് മന്മഥന്‍, അരവിന്ദ് സി. ഗോപാല്‍, സന്തോഷ് തണ്ണിത്തോട്, സുരേഷ് പാണില്‍, ഉത്തമന്‍ കോന്നി, രാധാമണി, ജോഗീന്ദര്‍, കെ.കെ. കുട്ടപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...