സ്കൂൾ പ്രവേശനോത്സവം ; സ്വാഗതസംഘം രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ നടക്കുന്ന സ്കൂൾ പ്രവേശനോത്സവത്തിന്റെ ബ്ലോക്ക്തല ഉദ്ഘാടനത്തിന്‍റെ സുഗമമായ നടത്തിപ്പിന് സ്വാഗതസംഘം രൂപീകരിച്ചു. റാന്നി വൈക്കം ഗവൺമെൻറ് യുപി സ്കൂളിൽ നടന്ന സ്വാഗതസംഘം ബിപിസി ഷാജി എ. സലാം ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ സി പി സുനിൽ അധ്യക്ഷത വഹിച്ചു. ക്ലസ്റ്റർ കോഡിനേറ്റർ അനുഷ ശശി പരിപാടികൾ വിശദീകരിച്ചു. എസ്.എം.സി ചെയർമാൻ ജോമോൻ, എം പി.ടിഎ പ്രസിഡന്റ് അനീഷ എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി അഡ്വ. പ്രമോദ് നാരായണൻ എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രീതി ജോസഫ് (രക്ഷാധികാരിമാർ), റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ആർ പ്രകാശ് (ചെയർമാൻ), ബിപിസി ഷാജി എ.സലാം (കൺവീനര്‍) ആയുള്ള 101 അംഗ സംഘാടകസമിതി രൂപീകരിച്ചു. ജൂൺ രണ്ടിന് നടക്കുന്ന പ്രവേശനോത്സവം അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്യും. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ഗോപി അധ്യക്ഷത വഹിക്കും. റാന്നി പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ.പ്രകാശ് മുഖ്യപ്രഭാഷണം നടത്തും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രീതി ജോസഫ് സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി സന്ദേശം നൽകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോർഡ് കല്യാണത്തിരക്ക്

0
ഗുരുവായൂർ: ചിങ്ങമാസത്തിന്റെ ആദ്യ ഞായറാഴ്ചയായ ഓഗസ്റ്റ് 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ...

മെസിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം ; കായികവകുപ്പ് അന്വേഷണറിപ്പോർട്ട് കൈമാറി

0
കോഴിക്കോട് : കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ലിയോണൽ മെസിയേയും അർജന്റീനാ ടീമിനേയും...

കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം : കണ്ണൂരിലെ കേസിൽ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്

0
കോട്ടയം/കണ്ണൂർ: കുഞ്ഞിനെ വിൽപ്പന നടത്തിയ സംഭവത്തിൽ കണ്ണൂർ ചക്കരക്കൽ പോലീസ് രജിസ്റ്റർ...

മെഡിക്കൽ കോളേജിന് സമീപം നിർത്തിയിട്ട ജീപ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
കോഴിക്കോട്: മെഡിക്കൽ കോളേജിന് സമീപം നിർത്തിയിട്ട ജീപ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി....