ലക്ഷദ്വീപിൽ മദ്യമൊഴുക്കാൻ ഭരണകൂടം ; കരട് ബില്ലിനെതിരെ പ്രതിഷേധം ശക്തം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മദ്യനിരോധിത പ്രദേശമായ ലക്ഷദ്വീപിൽ മദ്യമൊഴുക്കാനുള്ള പദ്ധതിയുമായി ഭരണകൂടം രംഗത്ത്. എക്സൈസ് റെഗുലേഷൻ കരട് ബില്ലിൽ ജനങ്ങളിൽനിന്ന് അഭിപ്രായം തേടിയിരിക്കുകയാണ് അഡ്മിനിസ്ട്രേഷൻ. ദ്വീപിന്‍റെ സംസ്കാരത്തെ വെല്ലുവിളിക്കുന്ന നടപടിയിൽ ഇതിനോടകം പ്രതിഷേധം ഉയർന്നുകഴിഞ്ഞു. ലക്ഷദ്വീപ് എക്സൈസ് റെഗുലേഷൻ 2022 എന്ന പേരിലാണ് ആഗസ്റ്റ് മൂന്നിന് കരട് ബില്ല് പുറപ്പെടുവിച്ചത്. ഇതിനോടുള്ള അഭിപ്രായം 30 ദിവസത്തിനുള്ളിൽ ജനങ്ങൾ അറിയിക്കണമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.

എക്സൈസ് വകുപ്പ് രൂപവത്കരിക്കൽ, എക്സൈസ് കമീഷണറെ നിയമിക്കൽ, മദ്യനിർമാണം, സംഭരണം, വിൽപന എന്നിവക്ക് ലൈസൻസ് നൽകൽ, നികുതിഘടന, വരുമാനം, വ്യാജമദ്യവിൽപനക്കുള്ള ശിക്ഷ തുടങ്ങിയവ അടങ്ങുന്ന വിശദമായ ചട്ടങ്ങളാണ് കരട് ബില്ലിലുള്ളത്. ബിൽ നിലവിൽ വന്നാൽ 1979ലെ ലക്ഷദ്വീപ് മദ്യനിരോധന നിയമം ഇല്ലാതാവും. ഇന്ത്യൻ നിർമിത വിദേശമദ്യം, ബിയർ, വൈൻ തുടങ്ങിയവ എല്ലാ ദ്വീപിലും എത്തിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം ശക്തമാക്കുമെന്ന് വിവിധ രാഷ്ട്രീയ കക്ഷികൾ അറിയിച്ചു. മുമ്പ് ലക്ഷദ്വീപിൽ മദ്യം വ്യാപകമാക്കാനുള്ള നീക്കമുണ്ടായിരുന്നെങ്കിലും പ്രതിഷേധം ശക്തമാക്കിയതോടെ അധികൃതർ പിൻവലിഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...