സർക്കാരിന്റെ  മദ്യനയം തിരുത്തണം : മാർത്തോമ്മാ സഭാ വികസന സംഘം

For full experience, Download our mobile application:
Get it on Google Play

കോട്ടയം: സംസ്ഥാനത്ത് ബാറുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിപ്പിച്ചതും പ്രവർത്തന സമയം കൂട്ടിയതും ഉൾപ്പെടെ മദ്യലഭ്യത വർദ്ധിപ്പിക്കുന്ന തരത്തിലുള്ള സർക്കാരിന്റെ മദ്യനയം തിരുത്തണമെന്ന് മാർത്തോമ്മാ സഭാ വികസന സംഘം കോട്ടയം കൊച്ചി ഭദ്രാസന കമ്മറ്റി യോഗം ആവശ്യപ്പെട്ടു. ജെ ബി കോശി കമ്മിഷൻ റിപ്പോർട്ട്, വനം വന്യജീവി നിയമ ഭേദഗതി എന്നിവ പൂർണ്ണമായും നടപ്പിലാക്കണമെന്നും യോഗം  ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിച്ച് സമാധാനം പുന:സ്ഥാപിക്കണമെന്ന് ബന്ധപ്പെട്ട രാഷ്ട്രങ്ങളോട് യോഗം അഭ്യർത്ഥിച്ചു.

മാർത്തോമ്മാ സഭാ കോട്ടയം – കൊച്ചി ഭദ്രാസന വികാരി ജനറാൾ വെരി റവ.ഡോ സാംസൺ എം ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റവ.സജീവ് തോമസ്, സെക്രട്ടറി കുരുവിള മാത്യൂസ്, ട്രഷറാർ കോര കുര്യൻ, കേന്ദ്ര മാനേജിങ്ങ് കമ്മറ്റി അംഗങ്ങളായ ജോസി കുര്യൻ, എം എസ് റോയി, കേന്ദ്ര ജനറൽ കൗൺസിൽ അംഗങ്ങളായ രാജു ഏബ്രഹാം വെണ്ണിക്കുളം, ബിജു നൈനാൻ മരുതുക്കുന്നേൽ, പി കെ തോമസ് പ്ലാച്ചിറ, പി സി ജോൺ, അജേഷ് ഏസ്രനാം എന്നിവർ പ്രസംഗിച്ചു. ദദ്രാസന അസംബ്ളി അംഗമായി കോര കുര്യൻ (വടവാതൂർ) നെ യോഗം തെരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...