കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് രണ്ട് ഗഡു ഡിഎ അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി രണ്ട് ഗഡു ഡിഎ, ഡിആർ എന്നിവ അനുവദിച്ചു. ജീവനക്കാരുടെ ഡിഎയിലും പെൻഷൻകാരുടെ ഡിആറിലും ഏഴ് ശതമാനം വർദ്ധനവാണ് ഇതോടെ ഉണ്ടാകുന്നത്. ഇതിനാവശ്യമായ 10 കോടി രൂപ അധിക സഹായമായി കോർപറേഷന് അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. 2022 ജനുവരി മുതൽ സാമ്പത്തിക ആനുകൂല്യം ലഭ്യമാകുന്ന തരത്തിലാണ് കെഎസ്ആർടിസിയിൽ ശമ്പള പരിഷ്കരണം നടപ്പിലാക്കിയത്. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ രണ്ട് ഗഡുക്കൾ കൂടി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്. കോർപറേഷന്റെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ജീവനക്കാരുടെ ക്ഷേമം മുൻനിർത്തി സർക്കാർ വലിയ പിന്തുണയാണ് നൽകുന്നത്. ഈ സാമ്പത്തിക വർഷം മാത്രം ഇതുവരെ 1,574 കോടി രൂപയാണ് സർക്കാർ സഹായമായി കെഎസ്ആർടിസിക്ക് നൽകിയത്.

ഇതിൽ 1,439 കോടി രൂപ പ്രത്യേക സഹായമായും പുതിയ ബസുകൾ വാങ്ങുന്നതടക്കമുള്ള മൂലധന ചെലവുകൾക്കായി 135 കോടി രൂപയും കൈമാറി. ബജറ്റിൽ വകയിരുത്തിയ 1035 കോടി രൂപയ്ക്ക് പുറമെ 539 കോടി രൂപ അധിക സഹായമായും നൽകി. ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇതുവരെ ആകെ 9,015 കോടി രൂപയാണ് കെഎസ്ആർടിസിയുടെ നിലനിൽപ്പിനും വികസനത്തിനുമായി അനുവദിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...