ഭിന്നശേഷി വിഷയത്തിൽ സർക്കാരിൻറെ നിലപാട് അഭിനന്ദനാർഹം : കേരള കൗൺസിൽ ഓഫ് ചർച്ചസ്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ഭിന്നശേഷി നിയമന വിഷയത്തിൽ പ്രശ്നം പരിഹരിക്കുവാൻ മുൻകൈയെടുത്ത സംസ്ഥാന സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെയും നിലപാട് അഭിനന്ദനാർഹമാണെന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ്. ആയിരക്കണക്കിന് അധ്യാപകരെ ദുരിതത്തിലാക്കിയിരുന്ന ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട പ്രശ്നത്തിന് പരിഹാരം കാണണമെന്ന ക്രൈസ്തവ സഭകളുടെ ആവശ്യത്തിന് അനുകൂലമായി നടപടിയെടുത്ത സർക്കാരിൻറെ തീരുമാനം മാതൃകാപരമാണ്. ഇതു സംബന്ധിച്ച് കേരള കൗൺസിൽ ഓഫ് ചർച്ചസ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയതിനെ തുടർന്ന് കെസിസി പ്രസിഡൻ്റിനെയും ജനറൽ സെക്രട്ടറിയെയും വിദ്യാഭ്യാസ വകുപ്പ് മന്ത്രി നേരിട്ട് ഫോണിൽ വിളിച്ച് കാര്യങ്ങൾ ചർച്ച ചെയ്യുകയും പ്രശ്നങ്ങൾ പരിഹരിക്കുവാൻ സർക്കാർ ഒരുക്കമാണ് എന്ന് വ്യക്തിപരമായി അറിയിക്കുകയും ചെയ്തിരുന്നു.

എൻഎസ്എസ് മാനേജ്മെന്റുകൾക്ക് അനുകൂലമായി സുപ്രീംകോടതിയിൽ നിന്ന് നൽകിയ വിധി മറ്റ് മാനേജ്മെന്റുകളുടെ നിയമനങ്ങളുടെ കാര്യത്തിലും പരിഗണിക്കും എന്ന് നൽകിയ ഉറപ്പ് പാലിക്കുവാൻ മുൻകൈയെടുത്ത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ശരിയായ സമീപനം വിദ്യാഭ്യാസ മേഖല നേരിടുന്ന മറ്റു പ്രശ്നങ്ങളിലും ക്രിയാത്മകമായ നടപടികൾ സർക്കാരിൽ നിന്നു ഉണ്ടാകും എന്ന് പ്രതീക്ഷ നൽകുന്നതായി കെസിസി പ്രസിഡൻറ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂൾ കുട്ടികൾക്കുള്ള കുത്തരി ഈ അധ്യായന വർഷം തന്നെ വിതരണം ചെയ്യാനാകുമെന്ന് ഭക്ഷ്യമന്ത്രി അനൂപ്...

0
തിരുവനന്തപുരം: സ്കൂൾ കുട്ടികൾക്കുള്ള കുത്തരി ഈ അധ്യായന വർഷം തന്നെ വിതരണം...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും മാറ്റം യാത്രക്കാരെ...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ആരോപണം രാഷ്ട്രീയ...

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച ; സംസ്ഥാനത്തെ കോച്ചിങ് സെന്ററുകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി...

0
പൂനെ: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കോച്ചിങ് സെന്ററുകൾക്ക് കർശന...

വയോധികനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്

0
കാസർകോട്: കുമ്പളയിൽ വയോധികനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ...