വി സിമാർക്ക് വിശദീകരണം നൽകാനുള്ള സമയപരിധി നീട്ടി നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ സർവകലാശാല വി സിമാർക്ക് വിശദീകരണം നൽകാനുള്ള സമയപരിധി നീട്ടി നൽകിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൈസ് ചാൻസലർമാരുടെ ശമ്പളം തിരികെ പിടിക്കുന്നതിനെ കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്നം ഗവർണർ വിശദീകരിച്ചു. കേരള സർവകലാശാല മുൻ വൈസ് ചാൻസിലർ വി.പി മഹാദേവൻ പിള്ള ഒഴികെയുള്ളവർ ആരും ഇതുവരെ ഗവർണർക്ക് വിശദീകരണം നൽകിയിട്ടില്ല.

എന്ത് കൊണ്ടാണ് നിശ്ചയിച്ചു നൽകിയ സമയത്തിനകം രാജിവയ്ക്കാതിരുന്നത് എന്ന കാരണം അറിയിക്കാനാണ് ഗവർണർ വൈസ് ചാൻസിലർമാർക്ക് നോട്ടീസ് നൽകിയത്. കേരള, എം.ജി, കുസാറ്റ്, ഫിഷറീസ്, കണ്ണൂർ, കാലടി, കാലിക്കറ്റ്, മലയാളം, സാങ്കേതിക സർവകലാശാല വിസിമാർക്ക് ഇത് പ്രകാരം നോട്ടീസ് ലഭിച്ചു. ഇന്ന് വരെ ആയിരിന്നു വിശദീകരത്തിനുള്ള സമയപരിധി എങ്കിലും അത് നീട്ടി നൽകിയതായി ഗവർണർ പറഞ്ഞു.

ഏഴാം തീയതി വരെ സമയം നൽകിയെന്നും വൈസ് ചാൻസലർമാരുടെ ശമ്പളം തിരികെ പിടിക്കുന്നതിനെ കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും ഗവർണർ പറഞ്ഞു. സംസ്ഥാനത്തിനു പുറത്തുള്ള ഗവർണർ നാളെ കേരളത്തിൽ മടങ്ങിയെത്തും. കൊച്ചിയിലെത്തുന്ന ഗവർണർ ഏഴാം തിയതിയാണ് രാജ്ഭവനിലേക്ക് എത്തുക. നിയമോപദേശം കൂടി പരിഗണിച്ച ശേഷം ഗവർണർ വിഷയത്തിൽ തീരുമാനമെടുക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അന്താരാഷ്ട്ര ആണവ ഏജൻസിയുടെ പരിശോധനകളുമായി സഹകരിക്കാൻ ഇറാൻ തയ്യാറായി : ജെ.ഡി വാൻസ്

0
ജനീവ: യു എൻ,ആണവ നിരീക്ഷണ ഏജൻസിയായ ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി...

​ആദ്യ ബജറ്റിൽ തന്നെ ന്യൂനപക്ഷ വകുപ്പിനെ കൈവിട്ട് ബംഗാളിലെ ബിജെപി ഭരണകൂടം; വിഹിതം ഗണ്യമായി...

0
കൊല്‍ക്കത്ത: ഭരണം ലഭിച്ചതിനു പിന്നാലെയുള്ള ആദ്യ ബജറ്റില്‍ തന്നെ ന്യൂനപക്ഷകാര്യ-മദ്രസ വിദ്യാഭ്യാസ...

​’പ്രകൃതിദത്തം, 100% പരിശുദ്ധം’ എന്ന പേരിലുള്ള വ്യാജ പരസ്യങ്ങൾക്ക് പൂട്ടുവീഴുന്നു; പുതിയ നിയമം ജൂലൈ...

0
ന്യൂഡല്‍ഹി:ഉത്പന്നങ്ങളുടെ വിപണനത്തിനായി'100% പരിശുദ്ധി, 100% പ്രകൃതിദത്തം' എന്നിങ്ങനെയുള്ള ലേബലുകള്‍ ഉല്‍പ്പന്നങ്ങളുടെ പാക്കറ്റുകളില്‍...