കൊശമറ്റം ഫിനാന്‍സിന്റെ എന്‍.സി.ഡി (NCD)വാങ്ങിയ മാന്നാര്‍ ബ്രാഞ്ച് മാനേജരും വഞ്ചിക്കപ്പെട്ടു ; പത്തനംതിട്ട കണ്‍സ്യുമര്‍ കോടതിയില്‍ പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കൊശമറ്റം ഫിനാന്‍സിന്റെ എന്‍.സി.ഡി (NCD)വാങ്ങിയ മാന്നാര്‍ മുന്‍ ബ്രാഞ്ച് മാനേജരും വഞ്ചിക്കപ്പെട്ടു. തിരുവല്ല വളഞ്ഞവട്ടം കാരിക്കോട്ട് വീട്ടില്‍ ബി.കെ ജേക്കബ് ആണ് പരാതിയുമായി പത്തനംതിട്ട കണ്‍സ്യൂമര്‍ കോടതിയെ സമീപിച്ചത്. മാന്നാര്‍ ബ്രാഞ്ച് മാനേജരായി 12 വര്‍ഷത്തിലധികം ജോലിചെയ്ത് കൊശമറ്റം ഫിനാന്‍സ് കമ്പിനിയെ വളര്‍ത്തി വലുതാക്കിയ ബി.കെ ജേക്കബിനെയും കൊശമറ്റം എം.ഡി മാത്യു ചെറിയാന്‍ വെറുതെ വിട്ടില്ല എന്നതാണ് ഇതിലൂടെ തെളിയുന്നത്. പൊതുജനങ്ങളുടെയാണെങ്കിലും സ്വന്തം കമ്പിനിയിലെ ജീവനക്കാരുടെയാണെങ്കിലും പണം കൊശമറ്റം മാത്യു ചെറിയാന്റെ പെട്ടിയില്‍ വീഴണം എന്ന ഒറ്റ ലക്‌ഷ്യം മാത്രമാണ് ഇതിനു പിന്നില്‍. വഞ്ചിക്കപ്പെട്ടവരില്‍ പലരും അജ്ഞതമൂലം നിയമനടപടിക്ക് തുനിഞ്ഞില്ല. NCD യുടെ കാലാവധി പൂര്‍ത്തിയായി ഒരു വര്‍ഷത്തിനുള്ളില്‍ നിയമനടപടി സ്വീകരിച്ചെങ്കില്‍ മാത്രമേ നിക്ഷേപകന് നിയമപരിരക്ഷ ലഭിക്കുകയുള്ളൂവെന്ന് വിദഗ്ദരും പറയുന്നു.

കൊശമറ്റം ഫിനാന്‍സിന്റെ ആലപ്പുഴ, ചെങ്ങന്നൂര്‍ റീജണല്‍ മാനേജരായി 10 വര്‍ഷം പണിയെടുത്ത മുതുകുളം നോര്‍ത്ത് സ്വദേശി ജോണ്‍ തോമസിന് നേരിടേണ്ടി വന്നതും സമാനമായ വഞ്ചനയാണ്. ആലപ്പുഴ കണ്‍സ്യുമര്‍ കോടതിയില്‍ ഇദ്ദേഹത്തിന്റെതായി C.C.79/2022 നമ്പരായി നിലവിലുള്ള കേസ് 2022 സെപ്തംബര്‍ 29 ന് പരാതിക്കാരന് അനുകൂലമായി വിധിയും പ്രസ്ഥാവിച്ചിട്ടുണ്ട്. ഇതനുസരിച്ച് കടപ്പത്രത്തില്‍ രേഖപ്പെടുത്തിയിരുന്ന മുഴുവര്‍ തുകയും കൊശമറ്റം ഫിനാന്‍സ് പരാതിക്കാരന് നല്‍കണം. ഇത് സംബന്ധിച്ച വാര്‍ത്ത ഇന്നലെ പത്തനംതിട്ട മീഡിയ പ്രസിദ്ധീകരിച്ചിരുന്നു.

കൊശമറ്റം ഫിനാന്‍സിന് അഞ്ചു ലക്ഷം രൂപാ മുഖവിലയുള്ള 1400 കടപ്പത്രങ്ങള്‍ ഇറക്കുവാന്‍ അനുമതി 2011 സെപ്തംബറില്‍ അനുമതി ലഭിച്ചിരുന്നു. ഇതിലൂടെ 70 കോടി രൂപാ സമാഹരിക്കുവാനായിരുന്നു അനുവാദം. കൊശമറ്റം മെഗാ ബോണ്ട്‌ എന്നപേരില്‍ ഇറക്കിയ ഈ കടപ്പത്രങ്ങളുടെ മുഖവില 5 ലക്ഷം രൂപയും കാലാവധി 10 വര്‍ഷവും (120 മാസം) ആയിരുന്നു. അഞ്ചു ലക്ഷം രൂപാ കടപ്പത്രത്തില്‍ (NCD) നിക്ഷേപിച്ചാല്‍ 10 വര്‍ഷം കഴിയുമ്പോള്‍ 20 ലക്ഷം രൂപാ മടക്കിനല്‍കുമെന്നായിരുന്നു കൊശമറ്റം ഫിനാന്‍സിന്റെ വാഗ്ദാനം. കൊശമറ്റം ഫിനാന്‍സിന്റെ മോഹന വാഗ്ദാനങ്ങളില്‍ കുടുങ്ങി ഈ NCD യില്‍ പണം നിക്ഷേപിച്ചവര്‍ നിരവധിയാണ്. പലരും രണ്ടും മൂന്നും യൂണിറ്റുകള്‍ വരെ വാങ്ങി.

കൊശമറ്റം ഫിനാന്‍സിന്റെ മാന്നാര്‍ ബ്രാഞ്ച് മാനേജരായിരുന്ന ബി.കെ ജേക്കബ് 2011 നവംബറിലാണ് കൊശമറ്റം മെഗാ ബോണ്ട്‌ എന്നപേരില്‍ ഇറക്കിയ കടപ്പത്രത്തില്‍ 10 ലക്ഷം രൂപ നിക്ഷേപിച്ചത്. 5 ലക്ഷം രൂപാ മുഖവിലയുള്ള രണ്ടു യൂണിറ്റുകളാണ് ഇദ്ദേഹം തന്റെയും ഭാര്യയുടെയും പേരില്‍ വാങ്ങിയത്. 2021 ല്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മുതലും പലിശയും ചേര്‍ത്ത്  ഒരു യൂണിറ്റിന് 20 ലക്ഷംരൂപാ വെച്ച് രണ്ടു യൂണിറ്റിന് 40 ലക്ഷം രൂപാ തിരികെ നല്‍കാമെന്നായിരുന്നു കൊശമറ്റം നല്‍കിയ ഉറപ്പ്. ഇതില്‍ ഒരു NCD 01/11 2021 ലും ഒന്ന് 03/11/2021 ലും കാലാവധി പൂര്‍ത്തിയായി. ഇതിനിടയില്‍ ഓരോ വര്‍ഷവും പലിശ എന്നനിലയില്‍ ചെറിയൊരു തുക നിക്ഷേപകന്റെ ബാങ്ക് അക്കൌണ്ടിലേക്ക് നിക്ഷേപകരുടെ  അനുവാദമില്ലാതെതന്നെ മാറ്റിയിരുന്നു.

NCD വാങ്ങിയപ്പോഴുള്ള എഗ്രിമെന്റില്‍ നിന്നും ബോധപൂര്‍വമായും ഏകപക്ഷീയമായും കൊശമറ്റം ഫിനാന്‍സ് പിന്‍വാങ്ങുന്നതിന്റെ മുന്നോടിയായിരുന്നു ഇത്. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 20 ലക്ഷം രൂപാ  നല്കാതിരിക്കുവാനുള്ള ഒരു കുറുക്കുവഴിയായിരുന്നു കൊശമറ്റം മുതലാളി മാത്യു ചെറിയാന്റെ തലയിലുദിച്ച ഈ അതിബുദ്ധി. ഇതിനെതിരെ ചിലര്‍ പരാതി നല്‍കിയെങ്കിലും അതൊന്നും കമ്പിനി ഗൌനിച്ചില്ല. NCD നിക്ഷേപത്തിന് വാഗ്ദാനം ചെയ്ത പണം പൂര്‍ണ്ണമായും തിരികെ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് 2022 ജൂലൈ 30 ന് ബി.കെ ജേക്കബ് പത്തനംതിട്ട കണ്‍സ്യൂമര്‍ കോടതിയില്‍ പരാതി നല്‍കി. വരുന്ന നവംബര്‍ 14 ന് ഈ കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്.

സമൂഹത്തില്‍ മാന്യന്മാരായുള്ളവരെയാണ് മിക്ക ഫിനാന്‍സ് കമ്പിനികളും മാനേജര്‍മാരും റീജണല്‍ മാനേജരുമൊക്കെയായി നിയമിക്കുന്നത്. ദേശസാല്‍കൃത ബാങ്കുകളില്‍ നിന്ന് വിരമിച്ച മാനേജര്‍മാര്‍, വിരമിച്ച സ്കൂള്‍, കോളേജ് അധ്യാപകര്‍, പ്രിന്‍സിപ്പല്‍മാര്‍, സാമ്പത്തിക അടിത്തറയുള്ള പ്രവാസികള്‍…ഇങ്ങനെയുള്ളവരെയാണ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ചൂണ്ടയിട്ടു പിടിക്കുന്നത്‌. ഇവരിലൂടെ നാട്ടുകാരുടെ പണം തങ്ങളുടെ പെട്ടിയിലാക്കുന്നതാണ് തന്ത്രം. ഫിനാന്‍സ് കമ്പിനിയുടെ മുതലാളിയെ ഒരു നിക്ഷേപകനും അറിയില്ല, എന്നാല്‍ ബ്രാഞ്ച് മാനേജര്‍ ആയിട്ടുള്ള വ്യക്തിയെ എല്ലാവര്‍ക്കും സുപരിചിതമാണ്. ഇവരോടുള്ള വിശ്വാസത്തിലാണ് ലക്ഷങ്ങളും കോടികളും ഇവിടെ നിക്ഷേപിക്കുന്നത്.

പല ഫിനാന്‍സ് കമ്പിനികളും തകരുമ്പോള്‍ മാനേജര്‍മാര്‍ കൈമലര്‍ത്തും. തങ്ങള്‍ക്ക് ജോലിക്കാരന്റെ റോള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് പറയും. എന്നാല്‍ ഇതിലൂടെ ജീവനക്കാര്‍ക്ക് രക്ഷപെടുവാന്‍ കഴിയില്ല എന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. പോപ്പുലര്‍ ഫിനാന്‍സ് കേസില്‍ മിക്ക മാനേജര്‍മാരും കേന്ദ്ര ഏജന്‍സികളുടെ നിരന്തര ചോദ്യം ചെയ്യലിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. CBI, SFIO, ED എന്നിവരാണ് ഇപ്പോള്‍ പോപ്പുലര്‍ കേസ് അന്വേഷിക്കുന്നത്. കേരളത്തിലെ നിക്ഷേപ തട്ടിപ്പുകളില്‍ ഇപ്പോള്‍ കേസ് എടുക്കുന്നത് ബഡ്സ് ആക്ട് പ്രകാരമാണ്. ഇതിലൂടെ പണം നിക്ഷേപിക്കുവാന്‍ പ്രേരിപ്പിക്കുന്നവരും പ്രലോഭിപ്പിക്കുന്നവരും പ്രതികളാകും. ഇവരുടെ സ്വത്തുവകകളും കണ്ടുകെട്ടി ലേലം ചെയ്ത് നിക്ഷേപകര്‍ക്ക് പണം നല്‍കുവാന്‍ കോമ്പിറ്റെന്റ് അതോറിറ്റിക്ക് അധികാരവും ഉണ്ട്. > > തുടരും > > നിക്ഷേപകര്‍ താലോലിക്കുന്ന NCD ക്ക് റിസര്‍വ് ബാങ്കിന്റെ ഒരു ഗ്യാരണ്ടിയും ഇല്ല 

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അന്താരാഷ്ട്ര ആണവ ഏജൻസിയുടെ പരിശോധനകളുമായി സഹകരിക്കാൻ ഇറാൻ തയ്യാറായി : ജെ.ഡി വാൻസ്

0
ജനീവ: യു എൻ,ആണവ നിരീക്ഷണ ഏജൻസിയായ ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി...

​ആദ്യ ബജറ്റിൽ തന്നെ ന്യൂനപക്ഷ വകുപ്പിനെ കൈവിട്ട് ബംഗാളിലെ ബിജെപി ഭരണകൂടം; വിഹിതം ഗണ്യമായി...

0
കൊല്‍ക്കത്ത: ഭരണം ലഭിച്ചതിനു പിന്നാലെയുള്ള ആദ്യ ബജറ്റില്‍ തന്നെ ന്യൂനപക്ഷകാര്യ-മദ്രസ വിദ്യാഭ്യാസ...

​’പ്രകൃതിദത്തം, 100% പരിശുദ്ധം’ എന്ന പേരിലുള്ള വ്യാജ പരസ്യങ്ങൾക്ക് പൂട്ടുവീഴുന്നു; പുതിയ നിയമം ജൂലൈ...

0
ന്യൂഡല്‍ഹി:ഉത്പന്നങ്ങളുടെ വിപണനത്തിനായി'100% പരിശുദ്ധി, 100% പ്രകൃതിദത്തം' എന്നിങ്ങനെയുള്ള ലേബലുകള്‍ ഉല്‍പ്പന്നങ്ങളുടെ പാക്കറ്റുകളില്‍...