സ്വയം സന്ദേശം അയക്കാം ; പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ് എത്തുന്നു

For full experience, Download our mobile application:
Get it on Google Play

ദില്ലി: മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ് ഒരു ഉപയോക്താവിന് സ്വയം സന്ദേശങ്ങൾ അയയ്‌ക്കാൻ അനുവദിക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കാന്‍ പോകുന്നു.  കൃത്യമായ ഇടവേളകളില്‍ വാട്ട്സ്ആപ്പ് അവതരിപ്പിക്കാറുള്ള ഫീച്ചറുകളുടെ കൂട്ടത്തില്‍ പുതിയതാണ് സ്വയം സന്ദേശം അയക്കാനുള്ള ഫീച്ചര്‍. വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ നല്‍കുന്ന വിവരം അനുസരിച്ച് വാട്ട്‌സ്ആപ്പ് ഇപ്പോൾ ആന്‍ഡ്രോയ്ഡ്, ബീറ്റ ബീറ്റ ആപ്പുകളിൽ ചില ബീറ്റ ടെസ്റ്ററുകൾക്കായി സ്വയം സന്ദേശങ്ങൾ അയയ്ക്കുന്നതിനുള്ള ഫീച്ചര്‍  പരീക്ഷിക്കുന്നു എന്നാണ് വിവരം. ആൻഡ്രോയിഡ് 2.22.24.2 അപ്‌ഡേറ്റിനായി വാട്ട്‌സ്ആപ്പ് ബീറ്റ പുറത്തിറങ്ങിയതിന് ശേഷം തിരഞ്ഞെടുത്ത ബീറ്റ ടെസ്റ്റർമാര്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമാക്കി തുടങ്ങിയെന്നാണ് വിവരം.

ഇത് പ്രകാരം കോണ്‍ടാക്റ്റില്‍ ‘Me’ എന്ന ഒരു കോണ്‍ടാക്റ്റ് കൂടി ആഡ് ചെയ്തിട്ടുണ്ടാകും. അതിലേക്ക് നിങ്ങള്‍ക്ക് സന്ദേശം അയക്കാം. അതില്‍ നിങ്ങൾക്ക് സ്വയം സന്ദേശങ്ങൾ അയയ്ക്കാൻ അനുവദിക്കുന്നു. നിങ്ങള്‍ക്ക് ഒരു ലിങ്ക് പെട്ടെന്ന് കിട്ടി. അത് സൂക്ഷിക്കണമെങ്കില്‍ അത് നിങ്ങള്‍ക്ക് സ്വയം അയക്കാം. അതായത് ചില കാര്യങ്ങള്‍ പിന്നീട് ഉപയോഗിക്കാന്‍ സേവ് ചെയ്യാന്‍ ഇത് നല്ലതാണ്.

ഇതിന് പുറമേ ഇപ്പോള്‍ തന്നെ ഒരേ വാട്ട്സ്ആപ്പ് അക്കൌണ്ട് തന്നെ നിരവധി ഉപകരണങ്ങളില്‍ ഒരേ സമയം ഉപയോഗിക്കുന്നവരുണ്ട്. അപ്പോള്‍ നിങ്ങളുടെ ഉപകരണങ്ങൾക്കിടയിൽ ഫയലുകൾ കൈമാറാനോ ആഗ്രഹിക്കുന്നുവെങ്കിൽ സ്വയം സന്ദേശം അയയ്‌ക്കുന്നത് ഉപയോഗപ്രദമായ ഒരു സവിശേഷതയാണ്. വാട്ട്സ് ആപ്പിൽ ഉപയോക്താവിന് അവതാറുകൾ ഉപയോഗിക്കാന്‍ കഴിയുന്ന പുതിയ അപ്‌ഡേറ്റ് വാട്ട്സ്ആപ്പ് പുറത്തിറക്കിയെന്ന് വിവരമുണ്ട്. സെറ്റിംഗ്സില്‍ ‘അവതാര്‍’ എന്ന പുതിയ ഓപ്ഷന്‍ ലഭിച്ചാല്‍ ഒരു ഉപയോക്താവിന് അവതാര്‍ ക്രിയേറ്റ് ചെയ്യാം. ഉപയോക്താക്കൾ അവരുടെ അവതാറുകൾ സജ്ജീകരിച്ചുകഴിഞ്ഞാൽ. ചാറ്റ് കീബോർഡിലെ അവതാർ പേജ് തുറന്നതിന് ശേഷം അവർക്ക് അവ സ്റ്റിക്കറുകളായി അയച്ചുതുടങ്ങാം എന്നാണ് വാട്ട്സ്ആപ്പ് വെബ് ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു

0
ഇടുക്കി: വാഗമണ്ണിന് സമീപം ചോറ്റുപാറ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട്...

യൂണിഫോം തേയ്ക്കുന്നതിനിടെ ഷോക്കേറ്റു; പതിമൂന്നുകാരിക്ക് ദാരുണാന്ത്യം

0
കൊച്ചി: സ്കൂളിലേക്ക് പോകാനുള്ള യൂണിഫോം തേയ്ക്കുന്നതിനിടെ അയൺ ബോക്സിൽനിന്ന് വൈദ്യുതാഘാതമേറ്റ...

രാജ്യം നിങ്ങൾക്ക് മാപ്പ് നൽകില്ലെന്ന് സോണിയയോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

0
ന്യൂഡൽഹി: വന്ദേമാതരം ആലാപന വിവാദത്തിൽ പ്രതികരണവുമായി അമിത് ഷാ. രാജ്യം നിങ്ങൾക്ക്...

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...