രാജ്ഭവൻ ജീവനക്കാർക്കെതിരായ ജാതിപീഡന പരാതി : താന്‍ ഉത്തരം പറയേണ്ട കാര്യമില്ലെന്ന് ഗവർണർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: രാജ്ഭവൻ ജീവനക്കാർക്കെതിരായ ജാതിപീഡന പരാതിയിൽ തനിക്ക് ഉത്തരം പറയേണ്ട കാര്യമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവനല്ല ജോലിക്ക് ആളെ വെയ്ക്കുന്നത്, സംസ്ഥാന സർക്കാരാണ്. പരാതികൾ സർക്കാർ അന്വേഷിക്കട്ടെയെന്നും ഗവർണർ പറഞ്ഞു. രാജ്ഭവനിലെ ജീവനക്കാരനായിരുന്ന തിരുവനന്തപുരം വിതുര സ്വദേശിയായ ആദിവാസി യുവാവ് വിജേഷ് കാണി ആത്മഹത്യ ചെയ്തത് ജാതിപീഡനത്തെ തുർന്നാണെന്നുള്ള ആരോപണം ഉയർന്നിരുന്നു. മകന്റെ മരണം അന്വേഷിക്കണമെന്ന ആവശ്യവുമായാണ് വിജേഷിന്റെ മാതാപിതാക്കൾ സംസ്ഥാന പട്ടികവർഗ കമ്മീഷനെ സമീപിച്ചത്. ഗാർഡൻ സൂപ്പർവൈസർ ബൈജു, ഹെഡ് ഗാർഡൻ അശോകൻ എന്നിവർ മകനെ ക്രൂരമായി മർദിച്ചെന്നും രോഗാവസ്ഥയിലായിരുന്നപ്പോൾ കഠിന ജോലികൾ ചെയ്യിപ്പിച്ചെന്നും മാതാപിതാക്കൾ പരാതിയിൽ ആരോപിച്ചു.

ഇതേത്തുടർന്നാണ് കമ്മീഷൻ ചെയർമാൻ ബി.എസ് മാവോജി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച് നാഗരാജുവിന് നിർദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കമ്മീഷണർ ഇക്കാര്യം അന്വേഷിക്കാൻ മ്യൂസിയം പോലീസിനെ ചുമതലപ്പെടുത്തി. ഒരുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് പോലീസ് ആലോചിക്കുന്നത്. ഇത് കൂടാതെ രാജ്ഭവനിലെ ജീവനക്കാരനായിരുന്ന മുരളീധരനും ജാതിപീഡന പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നു. ഇതിലും അന്വേഷണം നടന്നുവരികയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതികൂല കാലാവസ്ഥ വെല്ലുവിളിയായി; പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ച വിമാനം സുരക്ഷിതമായി ലാൻഡ്...

0
ലഖ്‌നൗ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ച എയർ ഇന്ത്യ...

പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി

0
ചെന്താമല: പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ...

പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ

0
തിരുവനന്തപുരം: പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ....

ദുരന്തകാരണം കണ്ടെത്താൻ വിപുലമായ പരിശോധന; ആമസോൺ കാർഗോ വിമാനാപകട അന്വേഷണം പുരോഗമിക്കുന്നു

0
വാഷിംഗ്ടണ്‍: അമേരിക്കയിലെ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ തകര്‍ന്ന ആമസോണ്‍ കാര്‍ഗോ...