സിദ്ധാർത്ഥന്റെ മരണത്തിൽ സർവകലാശാല ക്യാമ്പസുകളിലെ അക്രമം തടയാനുള്ള നീക്കവുമായി ഗവർണർ ഡോ രാജേന്ദ്ര അർലേക്കർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വെറ്റിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ സർവകലാശാല ക്യാമ്പസുകളിലെ അക്രമം തടയാനുള്ള നീക്കവുമായി ഗവർണർ ഡോ. രാജേന്ദ്ര അർലേക്കർ. കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനം. സർവകലാശാലകളിലും അക്കാദമിക് ക്യാമ്പസുകളിലും അക്രമം തടയുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുകയാണ് കമ്മിറ്റിയുടെ ഉദ്ദേശം. സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച അന്വേഷണ കമ്മിറ്റി ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഗവർണറുടെ നീക്കം.

ക്യാമ്പസുകളിൽ അച്ചടക്കം കർശനമായി നടപ്പാക്കണമെന്നും ഹോസ്റ്റൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ വൈസ് ചാൻസലർമാരുടെ (വിസിമാർ) യോഗത്തിൽ ആണ് സർവകലാശാലകളുടെ ചാൻസലർ കൂടിയായ ഗവർണർ നിർദേശം നൽകിയത്. ദേശീയ ഗാനമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികം ഉചിതമായ രീതിയിൽ ആഘോഷിക്കണമെന്നും ഗവർണർ വിസിമാർക്ക് നിർദേശം നൽകി. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് ഈ ആഘോഷം. സ്വാതന്ത്ര്യ സമരത്തിന്റെ ആദർശങ്ങൾ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരേണ്ടതുണ്ടെന്ന് ഗവർണർ പറഞ്ഞു. ഇതിന്റെ ഭാഗമായി മത്സരങ്ങൾ, സാംസ്കാരിക പരിപാടികൾ, മറ്റ് പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിച്ചുകൊണ്ട് വാർഷികം വിപുലമായി ആഘോഷിക്കണമെന്നും ഗവർണർ നിർദേശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....