ഗവർണർ- സർക്കാർ പോര് ; ബില്ലുകളിൽ ഒപ്പിടാത്ത നടപടിക്കെതിരെ സർക്കാർ സുപ്രിംകോടതിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വീണ്ടും പോരിനൊരുങ്ങി സംസ്ഥാന സർക്കാറും ഗവർണറും. സംസ്ഥാനത്തെ പൊതുജനാരോഗ്യത്തെയും ഉന്നത വിദ്യാഭ്യാസത്തെയും ബാധിക്കുന്ന ബില്ലുകളിൽ അടക്കം ഗവർണർ ഒപ്പിടാത്തതിനെ തുടർന്നാണ് സർക്കാർ സുപ്രിംകോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. ഇതോടെ ഗവർണർ ഇടയുമെന്ന് സർക്കാരും, മുന്നണിയും വിലയിരുത്തുന്നുണ്ട്. ഗവർണറുടെ ഏത് നീക്കത്തെയും നേരിടാനാണ് ഇടതുമുന്നണി തീരുമാനം. ഒരു വർഷവും 10 മാസവും മുമ്പ് അയച്ച ബിൽ പോലും ഗവർണർ ഒപ്പിട്ടിട്ടില്ല. ബിൽ ഒപ്പിട്ട് തിരികെ വരുമെന്ന പ്രതീക്ഷയിൽ സർക്കാർ കാത്തിരുന്നു. തർക്കങ്ങൾക്കിടയിലും ഗവർണർ വിളിച്ച അറ്റ് ഹോം പരിപാടിയിൽ മുഖ്യമന്ത്രിയടക്കം പങ്കെടുത്തു.

പരിപാടിയിൽ പങ്കെടുത്ത് വിരുന്നു നൽകുന്നതിനപ്പുറം സർക്കാരിന്‍റം തീരുമാനങ്ങളോട് ഗവർണർ അനുകൂലമായി പ്രതികരിച്ചില്ല. നിയമസഭ പാസാക്കുന്ന ബില്ലുകളിൽ പലതിലും ഗവർണർ ഒപ്പിട്ടില്ല. ചില ബില്ലുകൾ രാഷ്ട്രപതിക്ക് അയക്കുമെന്ന സൂചനകൾ നൽകുകയും ചെയ്തു. ചില ബില്ലുകളിൽ മന്ത്രിമാരുടെ വിശദീകരണവും തേടി. എന്നിട്ടും ബില്ലുകളിൽ ഒപ്പിട്ടില്ല. ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആക്കാനുള്ള തീരുമാനവും ഗവർണർ ഇതുവരെ അംഗീകരിച്ചിട്ടില്ല. അതുപോലെ ചില പിഎസ്‌സി അംഗങ്ങളുടെ നിയമനവും. ഇതോടെയാണ് മറ്റു വഴികൾ ഇല്ലാതെ സർക്കാർ നിയമവഴികൾ തേടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര ദിനത്തില്‍ അംഗനവാടികളിൽ സൗജന്യ യൂണിഫോം നൽകി പത്തനംതിട്ട നഗരസഭ കൗൺസിലർ അഡ്വ.ഗീത സുരേഷ്

0
പത്തനംതിട്ട : സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അംഗനവാടികളിൽ സൗജന്യ യൂണിഫോം നൽകി പത്തനംതിട്ട...

പിറവത്തെ ആറ്റുതീരം പാര്‍ക്ക് മുവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു ; ഒഴിവായത് വൻ ദുരന്തം

0
കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക്...

കോന്നി സ്വദേശി ആശിഷ് ജോസഫ് മാത്യു യു.കെയിലെ ടൗൺ കൗൺസിലര്‍

0
​യു.കെ : യു.കെയിലെ ടൗൺ കൗൺസിലര്‍ പദവിയിലേക്ക് പത്തനംതിട്ട സ്വദേശിയെ തെരഞ്ഞടുത്തു....

കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കരിവെള്ളൂർ കൂക്കാനത്ത്...