നെഹ്റു ട്രോഫി വള്ളംകളി ; ക്ലബുകൾക്കും ചുണ്ടൻവള്ളങ്ങൾക്കും ഇതുവരെ ​ഗ്രാന്റും ബോണസും നൽകാതെ സർക്കാർ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : നെഹ്റു ട്രോഫി വള്ളംകളിയില്‍ പങ്കെടുത്ത ബോട്ട് ക്ലബ്ബുകൾക്കും ചുണ്ടന്‍വള്ളങ്ങൾക്കും മല്‍സരം കഴിഞ്ഞ് ഒന്നര മാസം പിന്നിട്ടിട്ടും ഗ്രാന്‍റോ ബോണസോ നൽകാതെ സർക്കാർ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ക്ലബ്ല് ഉടമകള്‍ ചാമ്പ്യൻസ് ബോട്ട് ലീഗിന്‍റെ ബാക്കിയുള്ള മല്‍സരങ്ങൾ ബഹിഷ്ക്കരിക്കുന്ന കാര്യം തീരുമാനിക്കാ‍ന്‍ ഉടൻ യോഗം ചേരും. ഒരു കോടി രൂപയാണ് ​ഗ്രാന്റ് ഇനത്തിൽ നൽകാനുള്ളത്. ആകെ നല്‍കിയത് ഒരു ലക്ഷം രൂപയുടെ അഡ്വാന്‍സ് മാത്രമാണ്. തുഴച്ചിലുകാര്‍ക്ക് വേതനം പോലും നൽകാൻ പോലും നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് ക്ലബ് ഉടമകൾ. പുന്നമടയിലെ കായല്‍പ്പരപ്പുകളെ ഇളക്കി മറിച്ച് ആവേശം വാനോളമുയര്‍ത്തി നെഹ്റു ട്രോഫി ജലമേള നടന്നത് കഴിഞ്ഞ ഓഗസ്റ്റ് 12നാണ്. ആഘോഷമെല്ലാം കഴിഞ്ഞ് മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം മടങ്ങിപ്പോയി. പക്ഷേ സര്‍ക്കാരിന്റെ വാക്കും കേട്ട് സ്വന്തം പോക്കറ്റില്‍ നിന്നും കടംവാങ്ങിയും പണം മുടക്കിയ ക്ലബ് ഉടമകളെ സര്‍ക്കാർ ഇത് വരെ തിരിഞ്ഞു നോക്കിയിട്ടില്ല. വള്ളംകളി സംഘാടകരായ എൻടിബിആർ സൊസൈറ്റിയും ടൂറിസം വകുപ്പ് വഴിയുമാണ് സര്‍ക്കാർ ഇത് നല്‍കേണ്ടത്. കൈയില്‍ പണമില്ലെന്നാണ് സർക്കാരിന്റെ മറുപടി. ഇപ്പോള്‍ തുഴച്ചിലുകാര്‍ക്ക് പോലും വേതനം നല്‍കാതെ ബുദ്ധിമുട്ടുകയാണ് നെഹ്റു ട്രോഫിക്കിറങ്ങിയ ക്ലബ്ലുകള്‍. 19 ചുണ്ടന്‍ വള്ളങ്ങള്‍ക്ക് ആകെ നൽകിയത് ഒരു ലക്ഷം രൂപയുടെ അഡ്വാന്‍സ് മാത്രമാണ്. ചെറുവള്ളങ്ങൾക്ക് 25000 രൂപയും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്തെ പുതിയ മദ്യനയത്തിൽ നിന്ന് സർക്കാർ പിന്തിരിയണം; ലഹരിവ്യാപനത്തിന് വഴിവെക്കുമെന്ന് ആക്ഷേപം

0
കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റിൽ നികുതി ഇളവ് പ്രഖ്യാപിച്ച സർക്കാർ...

പത്തനംതിട്ടയില്‍ ഒളിമ്പിക്‌സ് ദിന റാലി നടത്തി

0
പത്തനംതിട്ട: ജില്ലാ ഭരണകൂടം, ജില്ലാ സ്പോർട്‌സ് കൗൺസിൽ, ജില്ലാ ഒളിംപിക് അസോസിയേഷൻ,...

ജൂണ്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

0
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ മാസത്തെ ക്ഷേമ പെൻഷൻ നാളെ (ജൂൺ 24) മുതൽ...

മസ്തിഷ്‌ക മരണം സംഭവിച്ച തൃശൂർ സ്വദേശി ജുവിൻ രാജുവിന്റെ അവയവങ്ങൾ അഞ്ചു പേർക്ക് ദാനം...

0
കൊച്ചി: സംസ്ഥാനത്ത് വീണ്ടും അവയവദാനം. അപകടത്തിൽ പെട്ട് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം...