ഗവര്‍ണര്‍ സുപ്രീംകോടതി ജഡ്ജിയല്ല : എം.വി. ജയരാജന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : ഗവര്‍ണര്‍ സുപ്രീംകോടതി ജഡ്ജിയല്ലെന്ന് എം.വി. ജയരാജന്‍. ആര്‍എസ്‌എസ്സുകാരുടെ കോടതിയില്‍ കാവി വസ്ത്രം ധരിച്ചു കൊണ്ട് ജഡ്ജിയായി നിയമിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് അംഗീകരിക്കാന്‍ ജനങ്ങള്‍ക്ക് ബാധ്യതയില്ലെന്നും ഉന്നതവിദ്യാഭ്യാസമേഖലയെ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്താനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും എം.വി. ജയരാജന്‍ പ്രതികരിച്ചു.

സര്‍വ്വകലാശാലകളുടെ അന്തകനായി ചാന്‍സലര്‍ മാറി എന്ന് തെളിയിക്കുന്നതാണ് 9 വൈസ് ചാന്‍സലര്‍മാരെ നീക്കം ചെയ്യാനുള്ള ആരിഫ് മുഹമ്മദ് ഖാന്‍റെ നീക്കം. നാറികൊണ്ടിരിക്കുന്ന ഗവര്‍ണര്‍ ഡല്‍ഹിയിലെത്തിയാല്‍ പരനാറിയാകും. ഇത് തിരിച്ചറിഞ്ഞാണ് ആര്‍എസ്‌എസ് മറ്റ് ചുമതലകള്‍ ഏല്‍പ്പിക്കാത്തതെന്നും ജയരാജന്‍ പറഞ്ഞു. ആരിഫ് മുഹമ്മദ് ഖാനെന്ന ആര്‍എസ്‌എസ്സുകാരന്‍ വിചാരധാരയെ ഭരണഘടനയായും മനുസ്മൃതിയെ സര്‍വ്വകലാശാലാ നിയമമാക്കിയും ചാന്‍സലര്‍ പദവിയിലിരുന്ന് ഭരിക്കുകയാണ്.

കേരള നിയമസഭ പാസ്സാക്കിയ നിയമമാണ് സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ ഗവര്‍ണറെ നിയോഗിച്ചത്. അത് സര്‍വ്വകലാശാലകളെ തകര്‍ക്കാനല്ല പുരോഗതിയിലേക്ക് നയിക്കാനാണ്. കേരള സര്‍വ്വകലാശാലയിലെ എക്സ്‌ ഒഫീഷ്യോ സെനറ്റ് അംഗങ്ങളെ അടക്കം പിരിച്ചുവിട്ട് പുതിയ പതിനഞ്ച് ആര്‍എസ്‌എസ്സുകാരെ സെനറ്റ് അംഗങ്ങളാക്കി നോമിനേറ്റ് ചെയ്യാനുള്ള ആരിഫ് മുഹമ്മദ് ഖാന്‍റെ നീക്കം ഹൈക്കോടതി തടഞ്ഞിട്ടും പഠിച്ചില്ലെന്ന് ജയരാജ്‌ വിമര്‍ശിച്ചു. മിസ്റ്റര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇത് യു.പി.യല്ല കേരളമാണ്. ഉന്നതവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാന്‍ വിദ്യാഭ്യാസ രംഗത്തുള്ളവര്‍ മാത്രമല്ല കേരളമാകെ രംഗത്തിറങ്ങും. ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ വരും ദിനങ്ങളില്‍ വളര്‍ന്നുവരുമെന്നും ജയരാജന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...