ബിജെപി ഭാരവാഹിയെടുത്ത വായ്പയുടെ തിരിച്ചടവു മുടങ്ങിയതോടെ മൊബൈല്‍ വായ്പാ ആപ് കമ്പിനി വനിതാ ഗവര്‍ണറുടെ ഫോട്ടോ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ബിജെപി ഭാരവാഹിയെടുത്ത വായ്പയുടെ തിരിച്ചടവു മുടങ്ങിയതോടെ മൊബൈല്‍ വായ്പാ ആപ് കമ്പിനി വനിതാ ഗവര്‍ണറുടെ ഫോട്ടോ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ചു. തമിഴ്നാട് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷയും തെലങ്കാന ഗവര്‍ണറും പുതുച്ചേരി ലഫ്.ഗവര്‍ണറുമായ തമിഴിസൈ സൗന്ദരരാജന്റെ ഫോട്ടോയാണ് വ്യാപകമായി പ്രചരിപ്പിച്ചത്. വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തിയ ആളുടെ ഫോണ്‍ ഗാലറിയിലുണ്ടായിരുന്ന സ്ത്രീകളുടെ ഫോട്ടോകളാണ് ലോണ്‍ ആപ്പുമായി ബന്ധപ്പെട്ടവര്‍ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ചത്.

ബിജെപി ചെന്നൈ മുന്‍ ജില്ലാ ഭാരവാഹി ഗോപി എന്നയാള്‍ ലോണ്‍ ആപ് വഴി മാസങ്ങള്‍ക്കു മുമ്പ് വായ്‌പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ഭീഷണിയായി. എന്നാല്‍ ഗോപി ഇതു ഗൗനിച്ചില്ല. ഇതോടെ ആപ് സംഘം ഫോണ്‍ ഹാക്ക് ചെയ്തു. ഗാലറിയിലുണ്ടായിരുന്ന തമിഴിസൈയുടെ അടക്കം മുഴുവന്‍ സ്ത്രീകളുടെയും ഫോട്ടോകള്‍ ചോര്‍ത്തി. തുടര്‍ന്ന് ഇയാളുടെ ഫോണിലുള്ള എല്ലാ നമ്പറുകളിലേക്കും ഈ ചിത്രം അയച്ചു കൊടുത്തു. റോയല്‍ ക്യാഷ് ആപ് എന്ന ലോണ്‍ ആപ്പില്‍ നിന്നാണ് ഗോപി വായ്‌പ എടുത്തിരുന്നത്. വായ്പയെടുത്ത ഫോണാണു സംഘം ഹാക്ക് ചെയ്തത്. ഗോപിയും തമിഴിസൈയും ഒരുമിച്ചുനില്‍ക്കുന്ന ചിത്രമാണു സംഘം വികലമാക്കി പ്രചരിപ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ബ്ലീച്ചിംഗ് പൗഡർ പർച്ചേസ് വിജിലൻസ് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ്...

വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചുവെന്നും ഇതിന്റെ രേഖകൾ വീണയുടെ ഡയറിയിൽ നിന്ന്...

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെൻ്റ്...