വീട്ടമ്മയെ ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി  പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കളമശ്ശേരി : വീട്ടമ്മയെ ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത  കേസിലെ പ്രതി  പോലീസ് പിടിയില്‍. ഇയാള്‍ ലൈംഗിക പീഡനം നടത്തി ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു പറഞ്ഞാണ് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തത്. ടി.എന്‍. നവാസിനെ (46) യാണ് കളമശ്ശേരി പോലീസ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍. സന്തോഷിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

നവാസ് 2014 മുതല്‍ വീട്ടമ്മയുടെ സുഹൃത്താണ്. അവര്‍ക്ക് ഒരു സ്ഥാപനം തുടങ്ങാന്‍ ഇയാള്‍ 50,000 രൂപ സഹായിച്ചിരുന്നു. ഇതിനു പകരമായി ഇടപ്പള്ളി ടോളില്‍ മെഡിക്കല്‍ സ്ഥാപനം തുടങ്ങാന്‍ സഹായം നല്‍കിയാല്‍ മതി എന്നായിരുന്നു ധാരണ. വീട്ടമ്മയുടെ കൂടി സഹായത്തോടെ നവാസ് 2021-ല്‍ ഇടപ്പള്ളിയില്‍ സ്ഥാപനം തുടങ്ങി. ഇതിനിടെ വീട്ടമ്മയുടെയും കടയിലെയും മൊബൈല്‍ ഫോണുകള്‍ നവാസ് കൊണ്ടുപോയി അതില്‍ വിവരങ്ങള്‍ ചോര്‍ത്താനുള്ള സോഫ്റ്റ് വെയര്‍ സ്ഥാപിച്ചു.

പിന്നീട് മാര്‍ച്ചില്‍ സ്ഥാപനത്തില്‍ സ്റ്റോക്കെടുക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി നവാസ് ബലാത്സംഗം നടത്തി പരാതിക്കാരിയറിയാതെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു. തുടര്‍ന്ന് ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പല തവണ പീഡിപ്പിച്ചു. ജൂണില്‍ വഴങ്ങാതിരുന്നപ്പോള്‍ പ്രതി കഠിനമായി മര്‍ദിച്ചു. അന്ന് ഭര്‍ത്താവിനെ വിളിച്ചവരുത്തിയാണ് പ്രതിയുടെ കടയില്‍നിന്ന് രക്ഷപെട്ടത്.

നവാസ് പരാതിക്കാരിയുടെ ഭര്‍ത്താവിനെ വിളിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് കുടുംബം തകര്‍ക്കാതിരിക്കണമെങ്കില്‍ 10 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് ഭര്‍ത്താവ് ലോണെടുത്ത് അഞ്ച് ലക്ഷം രൂപ നവാസിന് കൈമാറിയതായി പോലീസ് പറഞ്ഞു. ഓഗസ്റ്റില്‍ വീട്ടമ്മ പോലീസില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൈക്കൂലി കേസിൽ മുൻ ഗ്രേഡ് സബ്ബ് ഇൻസ്പെക്ടർക്ക് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ച്...

0
വയനാട്: കൈക്കൂലി കേസിൽ മുൻ ഗ്രേഡ് സബ്ബ് ഇൻസ്പെക്ടർക്ക് ഏഴ് വർഷം...

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ...

പത്ത് മണിയായിട്ടും ഓഫീസ് ആളൊഴിഞ്ഞ നിലയിൽ; ഗതാഗതക്കുരുക്കിൻ്റെ ദുരിതം പങ്കുവെച്ച് സ്റ്റാര്‍ട്ടപ്പ് സ്ഥാപകൻ്റെ...

0
ബെംഗളൂരു: ബെംഗളൂരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ജീവനക്കാരുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി സ്റ്റാര്‍ട്ടപ്പ്...

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്...