‘ചാൻസലറുടെ നടപടി സെനറ്റ് വെല്ലുവിളിക്കുന്നതു നിയമവിരുദ്ധം’ : ഗവർണർ ഹൈക്കോടതിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കേരള സര്‍വകലാശാലയിലെ സെനറ്റ് അംഗങ്ങളുടെ നോമിനേഷന്‍ പിന്‍വലിച്ച തീരുമാനത്തെ ന്യായീകരിച്ച്‌ ഹൈക്കോടതിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സത്യവാങ്മൂലം. വൈസ് ചാന്‍സലര്‍ നിയമനത്തിലെ കാലതാമസം ഒഴിവാക്കാനാണ് ശ്രമിച്ചത്. സര്‍വകലാശാല സെനറ്റ് അംഗമെന്ന നിലയില്‍ ചുമതലകളും ഉത്തരവാദിത്തങ്ങളും നിര്‍വഹിക്കുന്നതില്‍ അംഗങ്ങള്‍ പരാജയപ്പെട്ടതായും ഗവര്‍ണര്‍ സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു.

സെലക്‌ട് കമ്മിറ്റി രൂപീകരിച്ച ചാന്‍സലറുടെ നിയമാനുസൃതമായ നടപടി സെനറ്റ് വെല്ലുവിളിക്കുന്നതു നിയമവിരുദ്ധമാണ്. സെനറ്റിന്റെ നടപടി കേരള സര്‍വകലാശാലാ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് യോജിച്ചതല്ല. അതു പ്രകടമായ അധിക്ഷേപമാണ്. ചാന്‍സലര്‍ പുറപ്പെടുവിച്ച വിജ്ഞാപനം പിന്‍വലിക്കണമെന്ന സെനറ്റിന്റെ ഐകകണ്ഠമായ തീരുമാനത്തില്‍ തന്റെ നോമിനികള്‍ കക്ഷികളാകുന്നത് നിയമവിരുദ്ധമാണ്. നോമിനികള്‍ അധികാരപരിധി വിട്ടാണ് പെരുമാറിയതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഹൈക്കോടതി നിര്‍ദേശത്തില്‍ ചാന്‍സലര്‍ നാമനിര്‍ദേശം പിന്‍വലിച്ചതിന്റെ രേഖകള്‍ ഹാജരാക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...