സർവകലാശാലകളുടെ നടത്തിപ്പ് ചുമതല ചാൻസലർക്ക്, രാഷ്ട്രീയ ഇടപെടൽ പതിവ് : ഗവർണർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: താന്‍ ദില്ലിയ്ക്ക് പുറപ്പെടുന്നത് വരെ തന്റെ പക്കലേക്ക് സര്‍ക്കാരിന്റെ ഒരു ഓര്‍ഡിനന്‍സും എത്തിയിരുന്നില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് എത്ര തവണ പറയമെന്ന് തനിക്കറിയില്ല. കിട്ടാത്ത കാര്യത്തെ കുറിച്ച്‌ എനിക്ക് പറയാന്‍ കഴിയില്ല. കോടതി ഉത്തരവുകളെ ബഹുമാനിക്കുകയും പാലിക്കുകയും ചെയ്യുക നമ്മുടെ ചുമതലയാണ്. ഇത് വ്യക്തിപരമായ യുദ്ധമല്ല. എനിക്കാരോടും വ്യക്തിപരമായ ശത്രുതയില്ല. എന്നാല്‍ ചാന്‍സലര്‍ എന്ന നിലയില്‍ താന്‍ തീര്‍ത്തും അസ്വസ്ഥനാണ്. രാഷ്ട്രീയ ഇടപെടല്‍ ശക്തമായിരുന്നു. നിയമവിരുദ്ധമായി സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ ആര്‍ക്കും കഴിയില്ല.

സര്‍വകലാശാലകളുടെ നടത്തിപ്പ് ചുമതല ഗവര്‍ണര്‍ക്കാണ്. സര്‍ക്കാരിനെ നയിക്കേണ്ട ചുമതല തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനും. ആരെങ്കിലും ദിവസവും സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടുകയാണെങ്കില്‍ സുപ്രീം കോടതിയും ഹൈക്കോടതിയും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഞാനെന്റെ അധികാര പരിധിയിലും നിങ്ങള്‍ നിങ്ങളുടെ അധികാര പരിധിക്കകത്തും പ്രവര്‍ത്തിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ സമ്മര്‍ദ്ദം ചെലുത്താമെന്ന് ആരും കരുതേണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. പല തവണ തനിക്ക് വാക്ക് തന്നിട്ടും രാഷ്ട്രീയ ഇടപെടല്‍ സ്ഥിരമായി നടന്നുപോന്നു. രാജ്യത്തെല്ലായിടത്തും സര്‍വകലാശാലകളുടെ നടത്തിപ്പ് ചാന്‍സലര്‍ക്കാണ്. ഞാന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെട്ടെന്ന് പറയുന്ന ഒരു സംഭവം ചൂണ്ടിക്കാട്ടിയാല്‍ താന്‍ അപ്പോള്‍ തന്നെ രാജിവെക്കാം. എന്നാല്‍ തനിക്ക് ആയിരം ഇത്തരം ഇടപെടലുകള്‍ കാണിച്ചുതരാനാവും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പകർച്ചവ്യാധി ഭീഷണിക്കിടെ ആരോഗ്യ വകുപ്പ് ഉന്നതരോട് തിരുവനന്തപുരത്ത് എത്താൻ അടിയന്തര നിർദ്ദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി ഭീഷണി കനക്കുന്നതിനിടയിൽ ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ...

പിറന്നാളാഘോഷത്തിനിടെ അമിത വേഗതയിൽ നിയന്ത്രണം വിട്ട് ആഡംബര കാർ അപകടത്തിൽപെട്ട് മരിച്ച യുവതി മലയാളി

0
മുംബൈ: പിറന്നാളാഘോഷത്തിനിടെ അമിത വേഗതയിൽ നിയന്ത്രണം വിട്ട് ആഡംബര കാർ അപകടത്തിൽപെട്ട്...

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിൽ ആദ്യ നടപടി ; പണം എണ്ണുന്ന 40 ജീവനക്കാരെ...

0
ലഖ്നൗ: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ കോടിക്കണക്കിന് രൂപയുടെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രാഥമിക...

രക്ഷാപ്രവർത്തന കേസ് അട്ടിമറി ; എഡിജിപി എംആ‌ർ അജിത് കുമാറിനെതിരെ ഡിജിപി തല അന്വേഷണത്തിന്...

0
തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദമായ 'രക്ഷാപ്രവർത്തന' കേസ് അട്ടിമറിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് എ...