കെ സുധാകരന് വട്ടാണെന്ന് പറയുന്നില്ല, പക്ഷേ അസുഖമുള്ളയാൾക്ക് മരുന്ന് നൽകണം – സജി ചെറിയാൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ സുധാകരന് വട്ടാണെന്ന് പറയുന്നില്ലെന്നും പക്ഷേ അസുഖമുള്ളയാള്‍ക്ക് മരുന്ന് നല്‍കണമെന്നും സജി ചെറിയാന്‍. ഇല്ലെങ്കില്‍ അസുഖം കൂടും. അതുകൊണ്ടാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും ആര്‍എസ്‌എസ് അനുകൂല പ്രസ്താവന വിവാദമായ പശ്ചാത്തലത്തില്‍ സജി ചെറിയാന്‍ പറഞ്ഞു.കെ സുധാകരന്‍ ഉടന്‍ ആര്‍എസ്‌എസില്‍ പോകും. അതുകൊണ്ടാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് . സുധാകരന്റെ പരാമര്‍ശങ്ങളില്‍ മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കണം. കോണ്‍ഗ്രസ് ആര്‍എസ്‌എസിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു.

കെഎസ്‍യു നേതാവായിരിക്കെ സിപിഎം ആക്രമണങ്ങളില്‍ നിന്ന് ആര്‍എസ്‍എസ് ശാഖകള്‍ക്ക് താന്‍ സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന സുധാകരന്‍റെ പരാമര്‍ശം യുഡിഎഫിനുള്ളില്‍ സൃഷ്ടിച്ചത് കടുത്ത അതൃപ്തിയാണ്. ഇതിന് പിന്നാലെയാണ് ജവഹര്‍ലാല്‍ നെഹ്‌റുവിനെക്കുറിച്ചുള്ള പരാമ‌ര്‍ശങ്ങളും വിവാദമായത്. ആര്‍എസ്‌എസ് നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയെ തന്റെ ഒന്നാം മന്ത്രിസഭയില്‍ മന്ത്രിയാക്കി വര്‍ഗീയ ഫാസിസത്തോട് സന്ധി ചെയ്യാന്‍ നെഹ്റു തയ്യാറായെന്നായിരുന്നു സുധാകരന്റെ പരാമര്‍ശം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...