സ്വാതന്ത്ര്യദിനത്തിത്തോടനുബന്ധിച്ച്‌ മന്ത്രിമാര്‍ക്കും പൗരപ്രമുഖര്‍ക്കുമായി ഗവര്‍ണര്‍ ഒരുക്കുന്ന വിരുന്ന് ഇക്കുറിയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒഴിവാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വാതന്ത്ര്യദിനത്തിത്തോടനുബന്ധിച്ച്‌ മന്ത്രിമാര്‍ക്കും പൗരപ്രമുഖര്‍ക്കുമായി ഗവര്‍ണര്‍ ഒരുക്കുന്ന വിരുന്ന് ഇക്കുറിയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒഴിവാക്കി. വിരുന്നിനായി (അറ്റ് ഹോം) മാറ്റിവെച്ച തുക മുഴുവന്‍ സംസ്ഥാനത്തെ മഴക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാനാണ് ഗവര്‍ണറുടെ തീരുമാനം. പ്രളയം, കൊറോണ തുടങ്ങിയവ മൂലം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ പതിവ് മുടങ്ങിയിരുന്നു. മുഖ്യമന്ത്രി, മന്ത്രിമാര്‍, പൗരപ്രമുഖര്‍ തുടങ്ങിയവര്‍ക്കായി ആഗസ്റ്റ് 15ന് വൈകുന്നേരമാണ് വിരുന്ന് നല്‍കാറുള്ളത്.

ശക്തമായ മഴ കാരണം ജനങ്ങള്‍ക്കുണ്ടായ ദുരിതം കണക്കിലെടുത്താണ് വിരുന്ന് ഒഴിവാക്കിയതെന്ന് രാജ്ഭവന്‍ അറിയിച്ചു. ഈ തീരുമാനത്തിന് ഗവര്‍ണറും സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസവുമായി ബന്ധമില്ലെന്ന് രാജ്ഭവന്‍ വ്യക്തമാക്കി. സമയബന്ധിതമായി ഒപ്പിടാത്തതിനാല്‍ ഓര്‍ഡിനന്‍സുകള്‍ റദ്ദായത് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് നിലവില്‍ ഇരു കൂട്ടരും തമ്മിലുള്ള അഭിപ്രായവ്യത്യാസം. സ്വാതന്ത്ര്യ ദിനത്തില്‍ അദ്ദേഹം തിരുവനന്തപുരത്തെ ആദിവാസി ഊരുകള്‍ സന്ദര്‍ശിക്കുമെന്നാണ് വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി...

ഓട്ടോ ഡ്രൈവറായ ഷൗക്കത്തലി ജീവനൊടുക്കിയ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

0
മലപ്പുറം: മലപ്പുറം കിഴിശ്ശേരിയിൽ കൊണ്ടോട്ടി സബ് ആർ.ടി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പീഡനത്തിലും...

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽപ്പെട്ട് രക്ഷപെടുത്തിയ തമിഴ്നാട്ടിൽ നിന്നുള്ള 21 തീർഥാടകരുടെ സംഘത്തെ സ്വീകരിച്ച് വിദേശകാര്യമന്ത്രി...

0
ഡൽഹി: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽപ്പെട്ട് രക്ഷപെടുത്തിയ തമിഴ്നാട്ടിൽ നിന്നുള്ള 21 തീർഥാടകരുടെ...

കരിപ്പൂർ വിമാന താവളത്തിൽ മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കി സ്‌പൈസ്ജെറ്റ്

0
കരിപ്പൂർ: മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കി സ്‌പൈസ്ജെറ്റ്. കരിപ്പൂരിൽ നിന്ന് 2.20ന്...