വി സി നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരെ ഗവർണർ സുപ്രീം കോടതിയെ ഉടൻ സമീപിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : താത്കാലിക വി സി നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരെ ഗവർണർ സുപ്രിം കോടതിയെ ഉടൻ സമീപിക്കും. ഡൽഹിയിൽ എത്തിയ ഗവർണർ രാജേന്ദ്ര അർലേക്കർ നിയമ വിദഗ്ധരുമായി ചർച്ച ചെയ്ത ശേഷം ഹർജി നൽകുമെന്നാണ് സൂചന. താത്കാലിക വി സി നിയമനങ്ങൾക്ക് യുജിസി ചട്ടം ബാധകമല്ലെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയിലെ പരാമർശം ആയിരിക്കും ഗവർണർ ചോദ്യം ചെയ്യുക. ഗവർണർ ഹർജി ഫയൽ ചെയ്യാൻ ഇരിക്കെ സംസ്ഥാന സർക്കാർ ഇന്നലെ തടസ്സ ഹർജി സുപ്രീം കോടതിയിൽ നൽകി.

സംസ്ഥാനത്തിന്റെ വാദം കേൾക്കാതെ ഹർജിയിൽ തീരുമാനം എടുക്കരുതെന്നും തടസ്സ ഹർജിയിലൂടെ ആവശ്യപ്പെട്ടു. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താൽക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്. ആ വിധി അംഗീകരിക്കാൻ കൂട്ടാക്കാതെയാണ് രാജ്ഭവൻ അപ്പീൽ നൽകാനുള്ള തീരുമാനത്തിലേക്ക് കടക്കുന്നത്. നിയമ വിദ​ഗ്ദരുമായുള്ള പ്രാഥമിക ചർച്ചയ്ക്ക് ശേഷമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ പോകാനുള്ള തീരുമാനം എടുത്തിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ ; ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന പിജി കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍...