ഗവര്‍ണറുടെ നടപടി നിയമയുദ്ധത്തിലേക്ക് ; സര്‍വകലാശാല സിന്‍ഡിക്കേറ്റ് കോടതിയിലേക്ക്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സാങ്കേതിക സര്‍വകലാശാലയിലെ സിന്‍ഡിക്കേറ്റിന്‍റെയും ബോര്‍‍ഡ് ഓഫ് ഗവര്‍ണറുടെയും തീരുമാനങ്ങള്‍ റദ്ദാക്കിയ ഗവര്‍ണറുടെ നടപടി നിയമയുദ്ധത്തിലേക്ക്. ഗവര്‍ണറുടെ നടപടി സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനാണ് സര്‍വകലാശാല സിന്‍ഡിക്കേറ്റിന്‍റെ തീരുമാനം.സര്‍വകലാശാലയുടെ ദൈനംദിന ഭരണത്തിന് മേല്‍നോട്ടം വഹിക്കാന്‍ നാലംഗ ഉപസമിതി രൂപീകരിച്ച തീരുമാനവും ചാന്‍സലറുമായുളള താല്‍ക്കാലിക വൈസ് ചാന്‍സലറുടെ കത്തിടപാടുകള്‍ക്ക് സിന്‍ഡിക്കേറ്റിന്‍റെ അനുമതി വേണമെന്നുമുളള ബോര്‍‍ഡ് ഓഫ് ഗവര്‍ണേഴ്സിന്‍റെയും സിന്‍ഡിക്കേറ്റിന്‍റെയും തീരുമാനങ്ങളാണ് ഗവര്‍ണര്‍ തിങ്കളാഴ്ച സസ്പെന്റ് ചെയ്തത്.

എന്നാല്‍ ഗവര്‍ണറുടെ ഈ നടപടി നിയമപരമായി നിലനില്‍ക്കില്ലെന്നാണ് സി.പി.എമ്മിന് ഭൂരിപക്ഷമുളള സിന്‍ഡിക്കേറ്റിന്‍റെ വാദം. സിന്‍ഡിക്കേറ്റിന്‍റെയും ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് എന്നീ സമിതികളുടെ തീരുമാനങ്ങള്‍ റദ്ദാക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ട സമിതികളെ കേള്‍ക്കാന്‍ തയാറാകണമായിരുന്നു. അതുണ്ടാകാത്ത പക്ഷം ഗവര്‍ണറുടെ തീരുമാനം സ്വാഭാവിക നീതിയുടെ ലംഘനമാണെന്നാണ് സിന്‍ഡിക്കേറ്റിന്‍റെ വാദം. ഈ വാദം ഉയ‌ര്‍ത്തി ഹൈക്കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനം എടുക്കുമെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ അറിയിച്ചു. താല്‍ക്കാലിക വൈസ് ചാന്‍സലറെ നിയമിക്കുന്നതിന് സര്‍ക്കാരിന് പട്ടിക നല്‍കാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെ പുതിയ താല്‍ക്കാലിക വൈസ് ചാന്‍സലറെ കണ്ടെത്തുന്നതിന് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് പട്ടിക കൈമാറിയിരുന്നു.

കോടതി ഉത്തരവ് വ്യക്തമായിട്ടും അതില്‍ തീരുമാനമെടുക്കാതെ നിലവിലുളള താല്‍ക്കാലിക വി.സി ഡോ.സിസ തോമസ് വിയോജിപ്പ് പ്രകടിപ്പിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടി സിന്‍ഡിക്കേറ്റ് തീരുമാനങ്ങള്‍ റദ്ദാക്കാന്‍ ഗവര്‍ണര്‍ വ്യഗ്രത കാണിച്ചുവെന്നാണ് സര്‍ക്കാരിന്‍റെയും സര്‍വകലാശാലാ സിന്‍ഡിക്കേറ്റിന്‍റെയും വിമര്‍ശനം. താല്‍ക്കാലിക വി.സി പാനലില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാതെ വൈകിപ്പിക്കുന്നത് സിസ തോമസിന് സുപ്രിം കോടതിയെ സമീപിക്കാനുളള സാവകാശം നല്‍കുന്നതിനുവേണ്ടിയാണെന്നും സിന്‍ഡിക്കേറ്റ് സംശയം പ്രകടിപ്പിക്കുന്നു. സിസ തോമസ് സ്വന്തം നിലയിലോ അല്ലെങ്കില്‍ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ ഫോറമോ സുപ്രിം കോടതിയെ സമീപിക്കാനാണ് സാധ്യത.‌ സിന്‍ഡിക്കേറ്റിന് എതിരായ പോരാട്ടത്തില്‍ താല്‍ക്കാലിക വി.സിയ്ക്ക് നിയമപരവും അല്ലാത്തതുമായ എല്ലാ പിന്തുണയും നല്‍കുന്നത് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ ഫോറമാണ്.

ഹൈദരബാദിലുളള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനങ്ങള്‍ റദ്ദാക്കുന്ന ഉത്തരവില്‍ ഒപ്പുവെച്ചത്. 2015ലെ എ.പി.ജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാല നിയമത്തിലെ സെക്ഷന്‍ 10(3) പ്രകാരമാണ് സിന്‍ഡിക്കേറ്റിന്‍റെയും ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിന്‍റെയും പ്രമേയങ്ങള്‍ ചാന്‍സലറുടെ അധികാരം ഉപയോഗിച്ച്‌ സസ്പെന്‍ഡ് ചെയ്തത്.

ജനുവരി 1 ന് സിന്‍ഡിക്കേറ്റ് കൈക്കൊണ്ട തീരുമാനങ്ങളും അതിന് അധാരമായ പ്രമേയവുമാണ് ഗവര്‍ണര്‍ റദ്ദാക്കിയത്. ദൈനംദിന ഭരണത്തിന് മേല്‍നോട്ടം വഹിക്കാന്‍ നാലംഗ ഉപസമതിയെ നിയോഗിച്ചതും സ്ഥലം മാറ്റങ്ങള്‍ റദ്ദാക്കിയതും ചാന്‍സലറുമായുളള കത്തിടപാടുകള്‍ക്ക് അംഗീകാരം നല്‍കണമെന്നുമുളള സിന്‍ഡിക്കേറ്റിന്‍റെയും ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിന്‍റെയും തീരുമാനങ്ങള്‍ ഗവര്‍ണര്‍ നിയമിച്ച താല്‍ക്കാലിക വി.സിയെ നിയന്ത്രിക്കുന്നതിന് വേണ്ടി കൈക്കൊണ്ടതാണെന്നായിരുന്നു ആക്ഷേപം. ഇക്കാര്യം താല്‍ക്കാലിക വി.സി ഡോ.സിസതോമസ് ഗവര്‍ണറെ നേരിട്ടുകണ്ടും രേഖാമൂലവും അറിയിച്ചിരുന്നു. വി.സിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഗവര്‍ണര്‍ തീരുമാനമെടുത്തിരിക്കുന്നത്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊടുപുഴയിൽ രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവുൾപ്പെടെ നാലുപേർ പിടിയിൽ

0
ഇടുക്കി: രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവുൾപ്പെടെ നാലുപേർ പിടിയിൽ. തൊടുപുഴ ഇടവെട്ടിയിൽ ഇന്നു പുലർച്ചയാണ്...

കള്ളക്കടൽ പ്രതിഭാസം : കടലാക്രമണ മുന്നറിയിപ്പ് ; എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്

0
കൊല്ലം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് എല്ലാ തീരദേശ ജില്ലകളിലും...

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് രണ്ടാമതും ബഹിരാകാശ നടത്തം നടത്തി ഇന്ത്യൻ വംശജനായ നാസ...

0
തിരുവനന്തപുരം: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് രണ്ടാമതും ബഹിരാകാശ നടത്തം...

മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് ജിഎസ്ടി തട്ടിപ്പ് ; എസ്ഐടി ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ ജി എസ്...