പത്തനംതിട്ട : ശബരിമല തീര്‍ഥാടന കാലത്ത് സന്നിധാനത്ത് നടവരവായി ലഭിച്ച 400 പവന്‍ സ്വര്‍ണത്തില്‍ 180 പവന്‍ സ്ട്രോങ് റൂമിലെത്തിക്കാന്‍ വൈകിയെന്ന് പരിശോധനയില്‍ കണ്ടെത്തി. സ്വര്‍ണവും വെള്ളിയും കൃത്യമായി സ്ട്രോങ് റൂമിലെത്തിയിട്ടില്ലെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു ദേവസ്വം ബോര്‍ഡിന്‍റെ പരിശോധന. കെ.എസ്.എഫ്.ഇയില്‍ ജോലികിട്ടിപോയ ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ സ്ട്രോങ് റൂമിന്‍റെ താക്കോല്‍ കൈമാറാതെ കൈവശം വെച്ചെന്നും കണ്ടത്തി.
നടവരവായി ലഭിച്ച സ്വർണവും വെള്ളിയും പൂർണമായും സ്ട്രോങ് റൂമിൽ സൂക്ഷിച്ചിട്ടില്ലെന്ന് സമൂഹമാധ്യമങ്ങളിൽ വന്ന ആരോപണത്തെ തുടർന്നാണ് ആറന്മുളയിലെ സ്ട്രോങ്റൂം തുറന്നു പരിശോധന നടത്താൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ തിരുവാഭരണം കമ്മിഷണർ ജി. ബൈജുവിനെ നിയോഗിച്ചത്. ദേവസ്വം ജീവനക്കാരുടെ ഇടയിലെ തർക്കമാണു വിവരങ്ങൾ പുറത്തറിയാൻ ഇടയാക്കിയത്. തീർഥാടന കാലത്തു നടവരവായി ലഭിച്ച സ്വർണം, വെള്ളി എന്നിവയുടെ മഹസർ ബുക്കുകൾ ഹാജരാക്കാൻ തിരുവാഭരണം കമ്മിഷണർ ആവശ്യപ്പെട്ടതനുസരിച്ച് ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ എച്ച്.കൃഷ്ണകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ പി.എസ്.ശാന്തകുമാർ, അസി.എക്സിക്യൂട്ടീവ് ഓഫിസർ എം.രവികുമാർ എന്നിവരാണ് എത്തിയത്. സന്നിധാനത്ത് സൂക്ഷിച്ചിരുന്ന 180 പവൻ സ്വർണവും ഇവരാണ് കൊണ്ടുവന്നത്. മകരവിളക്ക് തീർഥാടനം കഴിഞ്ഞയുടൻ ആറന്മുളയിലെത്തിക്കേണ്ട സ്വർണം കൊണ്ടുവരാതിരുന്നത് ജീവനക്കാരുടെ വീഴ്ചയെന്നാണ് ആരോപണം.
അതേസമയം വഴിപാടായി ലഭിക്കുന്ന സ്വർണം സന്നിധാനത്തു സൂക്ഷിച്ചശേഷം ഒരുമിച്ച് കൊണ്ടുവന്ന് ആറന്മുളയിലെ സ്ട്രോങ് റൂമിൽ വെയ്ക്കുകയാണ് പതിവെന്നും ഇപ്പോഴാണ് കണക്കു നോക്കി സ്വർണം എടുത്ത് കൊണ്ടുവരാൻ കഴിഞ്ഞതെന്നും കെ.അനന്തഗോപൻ പറഞ്ഞു. കണക്കെടുപ്പിൽ സ്വർണം, വെള്ളി എന്നിവയിൽ കുറവ് കണ്ടെത്തിയില്ല. എന്നാൽ മണ്ഡല കാലത്ത് സ്ട്രോങ് റൂമിൽ സ്വർണം സൂക്ഷിച്ച ക്ലർക്ക് മറ്റൊരു ജോലി കിട്ടി കെഎസ്എഫ്‌ഇയിൽ പോയെങ്കിലും അദ്ദേഹത്തിന്‍റെ കൈവശമാണ് സ്ട്രോങ് റൂമിന്‍റെ ഒരു താക്കോൽ ഉള്ളതെന്നു കണ്ടെത്തി. പുതിയ ഉദ്യോഗസ്ഥനു ചുമതല കൈമാറും മുൻപ് സ്ട്രോങ് റൂം പരിശോധിച്ചു മഹസർ പ്രകാരം എല്ലാ സ്വർണം, വെള്ളി ഉരുപ്പടികൾ ഉണ്ടെന്നു ഉറപ്പുവരുത്തിയിട്ടില്ലെന്നും കണ്ടെത്തി.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.































