തിരുവനന്തപുരം : രാജ്യത്തിന്‍റെ സമാധാന അന്തരീക്ഷത്തിന് തന്നെ വെല്ലുവിളിയായിരിക്കുകയാണ് മണിപ്പൂരും തൊട്ടുപിന്നാലെയുള്ള ഹരിയാനയിലും അരങ്ങേറുന്ന സംഘര്‍ഷങ്ങള്‍. അക്രമവും കൊലപാതകങ്ങളുമായി ഇരു സംസ്ഥാനങ്ങളുടെയും ക്രമസമാധാനം പൂര്‍ണമായും താറുമാറായിരിക്കുകയാണ്. എന്നാല്‍ കേരളത്തെ സംബന്ധിച്ച് രാഷ്‌ട്രീയം മിത്ത് വിവാദത്തില്‍ പുകഞ്ഞെരിയുകയാണ്. ഷംസീറിന്‍റെ പ്രസ്‌താവനയും തുടര്‍ന്നുള്ള രാഷ്‌ട്രീയ നേതാക്കളുടെയും പ്രതികരണങ്ങളെല്ലാം തന്നെ കേരളത്തിലെ വിശ്വാസികളുടെ മനസില്‍ കനല്‍ കോരിയിട്ടു എന്നതില്‍ സംശയമില്ല.
ഈ അവസരത്തില്‍ എഎന്‍ ഷംസീറിനെ അനുകൂലിച്ചുകൊണ്ടും പാര്‍ട്ടി നിലപാട് അറിയിച്ചുകൊണ്ടും എം.വി ഗോവിന്ദന്‍ രംഗത്തെത്തിയത് സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നിലപാട് വ്യക്തമാക്കിയതോടു കൂടി സിപിഎം അനുകൂലികള്‍ക്കിടയില്‍ കൈയ്യടി നേടാനും എം.വി ഗോവിന്ദനായി. എന്നാല്‍ അനുകൂലികള്‍ക്കിടയിലെ ആവേശം കെട്ടടങ്ങാന്‍ അധികം സമയമൊന്നും വേണ്ടി വന്നിരുന്നില്ല. ഡല്‍ഹിയില്‍ വെച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ലെന്നായിരുന്നു ഗോവിന്ദന്‍റെ ന്യായീകരണം. മാത്രമല്ല ഗണപതിയും അള്ളാഹുവും വിശ്വാസ പ്രമാണങ്ങളുടെ ഭാഗമാണെന്നും ഗണപതി മിത്താണെന്ന് താനോ സ്‌പീക്കര്‍ എഎന്‍ ഷംസീറോ പറഞ്ഞിട്ടില്ലെന്നും വിശ്വാസ പ്രമാണങ്ങളെ മിത്താണെന്ന് പറയേണ്ട കാര്യമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ വാദം. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഈ മലക്കംമറച്ചില്‍ ഇടതുപക്ഷ അനുകൂലികള്‍ പോലും മൂക്കത്ത് വിരല്‍വെച്ചായിരുന്നു കേട്ടത്.
വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് തന്നെയാണ് മാഷിന്‍റെ മലക്കം മറിച്ചിലെന്നത് വ്യക്തമാണ്. ശബരി മല വിഷയത്തില്‍ ഇടതുപക്ഷത്തിനുണ്ടായ കനത്ത തിരിച്ചടികള്‍ സിപിഎം ഓര്‍ത്തെടുക്കാന്‍ അല്‍പം വൈകിയെന്ന് വേണം ഇതില്‍ നിന്നും മനസിലാക്കാന്‍. ഒന്നുകൂടി വ്യക്തമാക്കിയാല്‍ ആചാരങ്ങളെ തിരുത്തികുറിക്കാന്‍ കച്ചകെട്ടിയിറങ്ങിയ സിപിഎമ്മിന്‍റെ കരണത്തേറ്റ അടിയായിരുന്നു കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് 20ല്‍ 19 സീറ്റുകളും കോണ്‍ഗ്രസിന്‍റെ പെട്ടിയിലാക്കിയ സംഭവം. അതുകൊണ്ടുതന്നെ ചരിത്രം ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള തന്ത്രപാടിലാണ് നിലവില്‍ സിപിഎം.
സമാനമായ രീതിയില്‍ മിത്ത് വിവാദത്തിലും കൈപൊള്ളിയാല്‍ സിപിഎമ്മിന് നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നത് വ്യക്തമാണ്. മാത്രമല്ല ഓഗസ്‌റ്റ് ഏഴ് തിങ്കളാഴ്‌ച നിയമസഭ സമ്മേളനം ആരംഭിക്കാനിരിക്കെ വിഷയത്തില്‍ ബിജെപി സഭയ്‌ക്ക് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കുമെന്നതും തീര്‍ച്ചയാണ്. എല്ലാക്കാലത്തും എല്ലാ മതങ്ങളെയും പരിഗണിച്ചു പോരുന്ന കോണ്‍ഗ്രസ് വിഷയം സഭയ്‌ക്കുള്ളില്‍ അവതരിപ്പിക്കുമെന്നതും ഏറെക്കുറെ ഉറപ്പുമാണ്. അതുകൊണ്ടുതന്നെ മിത്ത് വിവാദത്തില്‍ വിശ്വാസം എന്നതിലുപരി വ്യക്തമായ രാഷ്‌ട്രീയം തന്നെയാണെന്ന് ബിജെപി വ്യക്തമാക്കിയതോടെ ഇനി വിശ്വാസികള്‍ ഉറ്റുനോക്കുന്നത് കോണ്‍ഗ്രസിന്‍റെ അഭിപ്രായത്തെയാണ്.
കോണ്‍ഗ്രസ് തങ്ങള്‍ക്ക് ലഭിക്കുന്ന അവസരം സഭയ്‌ക്കുള്ളില്‍ വിനിയോഗിക്കുക കൂടി ചെയ്‌താല്‍ സിപിഎം സമ്മര്‍ദ്ദത്തിലാവും. പ്രതിഷേധങ്ങള്‍ക്കൊപ്പം എന്‍എസ്‌എസ്സുണ്ടെങ്കിലും എന്‍എസ്‌എസ് വേട്ടുകള്‍ തങ്ങള്‍ക്കെന്ന് ഇപ്പോഴും തീര്‍ച്ചപ്പെടുത്താത്ത സാഹചര്യത്തില്‍ ശബരിമലയ്‌ക്ക് സമാനമായ അന്തരീക്ഷം ഒരുങ്ങാന്‍ തന്നെയാണ് ബിജെപി കാത്തിരിക്കുന്നത്. അങ്ങനെയെങ്കില്‍ ഈ അവസരത്തില്‍ സഭയ്‌ക്കുള്ളില്‍ കോണ്‍ഗ്രസിന്‍റെ കൃത്യമായ സമീപനം വിശ്വാസികള്‍ക്ക് ഏറെ വിലപ്പെട്ടതാവും. അല്ലാത്തപക്ഷം തെരഞ്ഞെടുപ്പിനോടടുക്കുന്ന അവസരത്തില്‍ ഷംസീറിന് സംഭവിച്ചത് നാക്കുപിഴയെന്ന് ചൂണ്ടിക്കാട്ടി ഇനിയും നിരവധി സിപിഎം നേതാക്കള്‍ക്ക് മലക്കം മറിയേണ്ടതായും വരും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































