ഗോവിന്ദന്‍റെ വാക്കും പുച്ഛിച്ചുള്ള ചിരിയും വേദനയുണ്ടാക്കി ; കോൺഗ്രസിൽ ചേരുന്നത് സ്വന്തം തീരുമാനം : എ സുരേഷ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: കോൺഗ്രസിൽനിന്ന് ഇന്നുതന്നെ അംഗത്വം സ്വീകരിക്കുമെന്ന് അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേഴ്സണൽ അസിസ്റ്റന്റ് ആയിരുന്ന എ സുരേഷ്. യുഡിഎഫ് വാഗ്ദാനം ചെയ്ത മലമ്പുഴ മണ്ഡലത്തിൽ ഇന്ന് തന്നെ പ്രചാരണം തുടങ്ങുമെന്നും എ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. പല തവണ അപ്പീൽ നൽകിയിട്ടും എന്തുകൊണ്ട് പാർട്ടിയിലേക്ക് തന്നെ തിരിച്ചെടുത്തില്ലെന്ന് ചോദിച്ച മാധ്യമങ്ങളോട് നൂറ് തവണ അപ്പീൽ കൊടുത്താലും തന്നെ തിരിച്ചെടുക്കില്ലെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞത്. അദ്ദേഹത്തിന്റെ ആ വാക്കും പുച്ഛിച്ചുള്ള ചിരിയും വൈകാരികമായ ഹൃദയവേദനയുണ്ടാക്കി. തന്നെ പടിയടച്ച് പിണ്ഡം വെച്ച സിപിഐഎമ്മിനോട് ഇനി അനുഭാവം പ്രകടിപ്പിക്കണോ എന്ന് പല തവണ ചിന്തിച്ചു. പിന്നാലെയാണ് യുഡിഎഫിന്റെ സ്ഥാനാർത്ഥിത്വം സ്വീകരിക്കാൻ തീരുമാനിച്ചതെന്ന് എ സുരേഷ് പറഞ്ഞു.

കോൺഗ്രസിൽ ചേരുക എന്നത് താൻ സ്വയം എടുത്ത തീരുമാനമാണ്. ആരും പറഞ്ഞതിന് പിന്നാലെ എടുത്ത തീരുമാനമല്ല. കമ്മ്യൂണിസ്റ്റ് പാർട്ടി എന്നത് വെറും പേരിൽ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. കേരളത്തിലെ സിപിഐഎം എന്നത് പാർട്ടിയെ സ്‌നേഹിക്കുന്നവരെന്നും ഭരണത്തെ സ്‌നേഹിക്കുന്നവരെന്നും രണ്ട് വിഭാഗമായി മാറി. ഭരണത്തെ സ്‌നേഹിക്കുന്നവർ ന്യൂനപക്ഷമാണെങ്കിലും അവരാണ് പാർട്ടിയെ നിയന്ത്രിക്കുന്നത്. ഇടതുപക്ഷ മൂല്യവും കമ്യൂണിസ്റ്റ് മൂല്യവും ഇല്ലാതായിക്കൊണ്ടിരിക്കുന്ന അവസ്ഥയിൽ രാജ്യത്തെ ഏറ്റവും വലിയ മതേതരകക്ഷിയായ കോൺഗ്രസിനൊപ്പം ചേരാൻ താൻ തീരുമാനിക്കുകയായിരുന്നുവെന്നും എ സുരേഷ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാറുടമകളിൽ നിന്ന് മാസപ്പടി ; ഡെപ്യൂട്ടി കമ്മിഷണറിനെ കുടുക്കി എക്സൈസ് ‍കമ്മിഷണറുടെ രഹസ്യ നീക്കം

0
കോട്ടയം : മാസപ്പടി വാങ്ങാൻ ബാറുകൾ കയറിയിറങ്ങിയ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറെ...

ട്രംപിന്റെ മുഖാകൃതിയിൽ ലഹരിഗുളിക ; മുന്നറിയിപ്പുമായി നെതർലൻഡ്‌സ്

0
ഹേഗ് : യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുഖത്തിന്റെ ആകൃതിയോടു സാമ്യമുള്ള...

ആറുവയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽക്കെട്ടി ഉപേക്ഷിച്ചു ; പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ചു

0
ലക്നൗ: ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം...

വയോധികയെ പീഡിപ്പിക്കാൻ ശ്രമം ; 59കാരൻ അറസ്റ്റിൽ

0
കൊല്ലം : കൊല്ലത്ത് വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച 59കാരൻ അറസ്റ്റിൽ. കടയ്ക്കലിൽ...