പാചകവാതക ക്ഷാമം : പത്തനംതിട്ടയില്‍ ഗ്യാസ് ഏജന്‍സികള്‍ക്ക് മുന്നില്‍ വന്‍തിരക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടര്‍ന്ന് ഊര്‍ജ്ജ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഗ്രാമീണ മേഖലയിലെ എല്‍.പി.ജി ബുക്കിംഗ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തിയതോടെ പത്തനംതിട്ട നഗരത്തിലെ ഗ്യാസ് ഏജന്‍സികള്‍ക്ക് മുന്‍പില്‍ വന്‍ തിരക്ക്. രാവിലെ ഗ്യാസ് എജന്‍സികളില്‍ എത്തിയവരുടെ നിര ഓഫീസ് മുറ്റവും കടന്ന് റോഡിലേക്ക് നീണ്ടതോടെ ജീവനക്കാരും വലഞ്ഞു. പാചക വാതകം ബുക്ക് ചെയ്തിട്ടും കിട്ടാതെ വന്നത് അന്വേഷിക്കാന്‍ എത്തിയവരും ഈ കൂട്ടത്തില്‍ ഉണ്ട്. ഗ്രാമീണ മേഖലകളില്‍ വിറക് ഉപയോഗിച്ച് പാചകം ചെയ്യാം എന്നിരിക്കെ നഗരത്തിലെ ഫ്ലാറ്റ്കളില്‍ താമസിക്കുന്ന ആളുകകളാണ് ഗ്യാസ് ലഭികാതെ വന്നതോടെ ഏറെ പ്രതിസന്ധിയിലായത്.

ഗ്യാസും ഇന്‍ഡക്ഷന്‍ അടുപ്പും അല്ലാതെ ഇവര്‍ക്ക് പാചകം ചെയ്യാന്‍ മറ്റ് മാര്‍ഗങ്ങള്‍ ഒന്നും തന്നെയില്ല. പല ഏജന്‍സികളും ഗ്യാസ് പ്രതിസന്ധി മൂലം ഉപഭോക്താക്കളുടെ ഫോണ്‍ വിളികള്‍ക്ക് മറുപടി നല്കാതിരിക്കുന്ന സാഹചര്യവും നിലവിലുണ്ട്. ഇത് കൂടി ആയതോടെ കഴിഞ്ഞ ദിവസങ്ങളില്‍ ആളുകള്‍ കൂടുതല്‍ പരിഭ്രാന്തരായിരുന്നു.ജില്ലയില്‍ പല ഗ്യാസ് ഏജന്‍സികളിലും ആളുകള്‍ നേരിട്ടെത്തി ബഹളം വെക്കാന്‍ തുടങ്ങിയതോടെ ഏജന്‍സികള്‍ പോലീസ് സംരക്ഷണവും തേടിയിരുന്നു.

ഇതിനിടെ ഓണ്‍ ലൈന്‍ ബുക്കിങ്ങും തടസം നേരിട്ടിരുന്നു. ഓണ്‍ലൈന്‍ ബുക്കിംഗ് നടത്താതെ ഗ്യാസ് വിതരണം ചെയ്യുന്ന കാര്യം ചില ഗ്യാസ് കമ്പനികള്‍ സമ്മതിക്കാത്തതിനാല്‍ ഇതിന് തുടര്‍ന്നും കഴിയുമോ എന്ന കാര്യത്തിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്.  എന്നാല്‍ ഇന്ധന ക്ഷാമം ഇല്ലെന്നും ഗ്യാസ് ബുക്ക് ചെയ്യുന്നതില്‍ തിടുക്കം വേണ്ട എന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്. എങ്കിലും ജില്ലയിലെ ഉപഭോക്താക്കളുടെ ആശങ്കയ്ക്ക് ഇനിയും കുറവ് സംഭവിച്ചിട്ടില്ല. ഗ്യാസ് കിട്ടാനില്ല എന്ന് അഭ്യൂഹം പരന്നതോടെ ജില്ലയിലെ ഇന്‍ഡക്ഷന്‍ അടുപ്പുകള്‍ കിട്ടുന്ന കടകളില്‍ വലിയ വില്പനയാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ സിപിഎമ്മില്‍ വീണ്ടും സാമ്പത്തിക തിരിമറി ആരോപണം ; കോളേജിനായി പിരിച്ച പണത്തിന് കണക്കില്ലെന്ന്...

0
കണ്ണൂർ: കണ്ണൂർ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വീണ്ടും സാമ്പത്തിക തിരിമറി ആരോപണം ഉയരുന്നു....

പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് പൊള്ളാച്ചിയും മുറിച്ചുമാറ്റാൻ ശ്രമം ; റെയിൽവേ മന്ത്രിയ്ക്ക് നിവേദനം നൽകി...

0
കോയമ്പത്തൂർ : പൊള്ളാച്ചി-കിണത്തുക്കടവ് മേഖലയും പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മാറ്റണമെന്ന് ആവശ്യം....

‘അമേരിക്കന്‍ ഉപരോധങ്ങള്‍ക്കെതിരെ ഉറച്ചുനില്‍ക്കും, നയതന്ത്രത്തെയും പ്രതിരോധത്തെയും ഒരുപോലെ ആശ്രയിക്കും’ ; ഇറാന്‍

0
ടെഹ്‌റാന്‍ : അമേരിക്കന്‍ ഉപരോധങ്ങള്‍ക്കെതിരെ ഉറച്ചുനില്‍ക്കുമെന്ന് ഇറാന്‍. രാജ്യ താത്പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍...

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ; ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

0
പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. ഉച്ചയ്ക്ക് 1.30ന് ഉപരാഷ്ട്രപതി സി.പി...