ശബരിമല തീർത്ഥാടനത്തോട് സർക്കാരും മുഖ്യമന്ത്രിയും കാണിക്കുന്നത് തെറ്റായ സമീപനം : രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

ശബരിമല: എപ്പോഴും ശബരിമല തീർത്ഥാടനത്തോട് ഈ സർക്കാരും മുഖ്യമന്ത്രിയും കാണി ക്കുന്നത് തെറ്റായ സമീപനമാണെന്ന് രമേശ് ചെന്നിത്തല. ശബരിമല ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം. ഇത്തരം സമീപനത്തിൻ്റെ ഭാഗമായിട്ടാണ് ഈ അസൗകര്യങ്ങളൊക്കെയുണ്ടായത്. ശബരിമലയോട് സർക്കാരിന് ഒരു അലർജി വളരെ വ്യക്തമാണ്. മണ്ഡല പൂജയും മകരവിളക്കും വരാൻ പോകുന്നു. അതിനുള്ള പ്രത്യേക ക്രമീകരണങ്ങൾ ചെയ്യേണ്ടിയിരിക്കുന്നു. ഇത്തവണത്തെ മണ്ഡലപൂജയ്ക്കും മകരവിളക്കിനും അത്ഭുതപൂർവമായ തിരക്കാണ് ഉണ്ടാകാൻ പോകുന്നത്. ആ തിരക്ക് നിയന്ത്രിക്കാനാവിശ്യമായ മുൻകരുതലുകൾ സർക്കാർ സ്വീകരിക്കണം. അതിനായി മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും പ്രത്യേകം യോഗം വിളിക്കണം. അതിനുള്ള ക്രമീകരണങ്ങൾ കണക്ക്കൂട്ടി തീരുമാനിക്കണം. പരിചയ സമ്പന്നരായ പോലീസ്ഊദ്യോഗസ്ഥരെ വിന്യസിക്കണം. ഇവിടെ ഉണ്ടാകുന്ന പ്രശ്ങ്ങൾ അപ്പപ്പോൾ പരിഹരിക്കത്തക്ക നിലയിൽ ബോർഡും സർക്കാരും നടപടികൾ സ്വീകരിക്കണം. ഇടത്താവളങ്ങളിൽ സർക്കാർ തുടക്കത്തിൽ യാതൊരു സൗകര്യവും ഉണ്ടാക്കിയി രുന്നില്ല. സർക്കാർ ഇക്കാര്യത്തിൽ കുറ്റകരമായ അനാസ്ഥ കാട്ടി എന്നത് സത്യമാ ണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ശബരിമലയിൽ എത്തിയ അദ്ദേഹം വൈകിട്ട് ദീ പാരാധന തൊഴുതു. ഇന്ന് പുലർച്ചെ നിർമ്മാല്യ ദർശനത്തിന് ശേഷമാണ് മലയിറങ്ങിയത്.

നവകേരളാ യാത്രയിൽ മുഴുകിപ്പോയ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രത്യേകിച്ച് ദേവസ്വം മന്ത്രിയും ശബരിമലയെയും ഭക്തരെയും പൂർണ്ണമായും മറന്നതും അവഗണിച്ചതുമാണ് തീർത്ഥാടന കാലം പ്രശ്നഭരിതമാക്കിയതെന്നും കോൺഗ്രസ് പ്രവർത്തക സമതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. നവകേരളാ സദസ് തലയിൽ കയറിയതുമൂലം കേരളത്തിൻ്റെ എല്ലാ ദൈനംദിന പ്രവർത്തനങ്ങളെയും മുഖ്യമന്ത്രി അവഗണിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ആർഭാടങ്ങൾക്കായി ശബരിമലയോട് കടുത്ത അനീതിയാണ് കാട്ടിയത്.
മുൻ സർക്കാരുകൾ ദീർഘവീക്ഷണത്തോടെ നടപ്പാക്കിയ പദ്ധതികൾ പൂർത്തീകരിച്ചില്ല എന്ന് മാത്രമല്ല വിവിധ വകുപ്പുകളുടെ ഏകോപനം നടപ്പിലാക്കുന്നതിലും തികഞ്ഞ അനാസ്ഥ കാട്ടി.

പരണിതപ്രജ്ഞരായ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിലും സർക്കാർ അനാസ്ഥയാണ് കാട്ടിയത്. പ്രതിസന്ധി സർക്കാർ തന്നെ വരുത്തിവെച്ചതു മൂലം അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകരുടെ എണ്ണം ഗണ്യമായി കുറയുകയും ശബരിമലയുടെ വരുമാനത്തെ പോലും ബാധിക്കുന്ന അവസ്ഥയിലേക്ക് മാറുകയും ചെയ്തിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മകൻ രമിത്ത് ചെന്നിത്തല, ഡി.സി.സി വൈസ് പ്രസിഡൻ്റ് വെട്ടൂർ ജ്യോതി പ്രസാദ്, കെ.പി.സി സി മെമ്പർ തമ്പാനൂർ സതീഷ് , യൂത്ത്കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട, തട്ടയിൽ ഹരികുമാർ, അഡ്വ. തൗഫീക്ക് രാജൻ, സുനിൽ യമുന എന്നിവർ രമേശ് ചെന്നിത്തലയ്ക്കൊപ്പം ഉണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...