തിരുവനന്തപുരം : മാര്‍ച്ച് അവസാനത്തേക്ക് വേണ്ട ചെലവിനായി ട്രഷറിയില്‍ പണമെത്തിക്കാന്‍ നെട്ടോട്ടമോടി സര്‍ക്കാര്‍. തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറിയില്‍ നിക്ഷേപിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി ധനവകുപ്പ് ഉത്തരവിറക്കി. പ്രതിസന്ധിയിലായ തദ്ദേശസ്ഥാപനങ്ങളെ ശ്വാസം മുട്ടിക്കുന്ന നടപടിയാണ് ഇതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. സാമ്പത്തികവര്‍ഷാവസാനമടുത്തതോടെ ട്രഷറിയില്‍ പരമാവധി പണമെത്തിക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമം. ഇതിനാണ് ഇപ്പോള്‍ തദ്ദേശസ്ഥാപനങ്ങളടെ സ്വന്തം വരുമാനത്തിലും കൈകടത്തുന്നത്. കെട്ടിട നികുതിയായും പെര്‍മിറ്റ് ഫീസായുമൊക്കെ പിരിച്ച പണമാണ് തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ട്. ഇത് ട്രഷറിയില്‍ സേവിങ്സ് അക്കൗണ്ട് തുടങ്ങി അതില്‍ നിക്ഷേപിക്കണമെന്ന് മുമ്പ് രണ്ടുതവണ ധനവകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു.
എന്നിട്ടും മിക്ക തദ്ദേശസ്ഥാപനങ്ങളും ബാങ്കില്‍ തന്നെ തനതുഫണ്ട് സൂക്ഷിക്കുന്ന സാഹചര്യത്തിലാണ് കഴിഞ്ഞദിവസം ധനവകുപ്പ് പുതിയ സര്‍ക്കുലര്‍ ഇറക്കിയത്. ഇനിയും ലോക്കല്‍ ഗവണ്‍മെന്‍റ്സ് ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങാത്ത പ്രാദേശിക സര്‍ക്കാരുകള്‍ അടിയന്തരമായി തുടങ്ങണമെന്നും തനതുഫണ്ട് അതില്‍ നിക്ഷേപിക്കണമെന്നും കര്‍ശന നിര്‍ദേശം പുറപ്പെടുവിക്കുന്നെന്നാണ് സര്‍ക്കുലര്‍. ട്രഷറിയില്‍ ബില്ലുകള്‍ സമര്‍പ്പിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വകുപ്പുമേധാവികളും ഡി.ഡി.ഒ മാരും തിങ്കളാഴ്ചയ്ക്ക് ശേഷം സമര്‍പ്പിക്കുന്ന ബില്ലുകള്‍ സ്വീകരിക്കില്ല. സാമ്പത്തിക വര്‍ഷാവസാനം കൂട്ടത്തോടെ ബില്ലുകള്‍ എത്തുന്നത് തടയാനാണ് ഈ തന്ത്രം.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറിൽ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാർക്ക് സ്വാഗതം
—
ചുരുങ്ങിയകാലംകൊണ്ട് ഓൺലൈൻ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓൺലൈൻ ചടങ്ങിൽ Eastindia Broadcasting Private Limited ന്റെ ഡയറക്ടർമാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ് കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോർത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേർഷനാണ് ഇപ്പോൾ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൗജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
—
വാർത്തകൾ ക്ഷണനേരം കൊണ്ട് ലോഡാകുവാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാർത്താ ആപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാർത്തകൾ തങ്ങൾക്കു വേണമെന്ന് ഓരോ വായനക്കാർക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാർത്തകൾ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയാകളിലേക്ക് വാർത്തകൾ അതിവേഗം ഷെയർ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങൾ ഉണ്ടാകില്ല. ഇന്റർനെറ്റിന്റെ പോരായ്മകൾ ആപ്പിന്റെ പ്രവർത്തനത്തെ ബാധിക്കില്ല. തികച്ചും സൗജന്യമായാണ് വാർത്തകൾ ലഭിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാതൃഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.































