പുതിയ നമ്പര്‍ സീരിസ് ആവിഷ്‌ക്കരിക്കുന്നു ; വാഹനങ്ങളില്‍ ബോര്‍ഡുപയോഗിക്കാവുന്ന ഔദ്യോഗിക പദവികള്‍ പരിമിതപ്പെടുത്താന്‍ നീക്കം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പുതിയ നമ്പര്‍ സീരിസ് ആവിഷ്‌ക്കരിക്കുന്നു. വാഹനങ്ങളില്‍ ബോര്‍ഡുപയോഗിക്കാവുന്ന ഔദ്യോഗിക പദവികള്‍ പരിമിതപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം. മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും പുറമേ ഔദ്യോഗിക ബോര്‍ഡ് വെയ്ക്കുന്നതിനുള്ള അധികാരം സ്പെഷല്‍ സെക്രട്ടറിക്ക് മുകളിലായി പരിമിതപ്പെടുത്താനാണ് ആലോചിക്കുന്നത്. അര്‍ധസര്‍ക്കാര്‍, സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പുതിയ നമ്പര്‍ സീരിസുകള്‍ കൊണ്ടുവരാനും നടപടി തുടങ്ങി.

ഔദ്യോഗിക വാഹനങ്ങളുടെ ദുരുപയോഗം തടയാനാണ് പുതിയ നീക്കം. നിലവില്‍ സെക്രട്ടറിയേറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി മുതല്‍ മുകളില്‍ റാങ്കുള്ളവര്‍ക്ക് സ്വന്തം കാറില്‍ ബോര്‍ഡ് വെയ്ക്കാമായിരുന്നു. ഇതു സ്പെഷ്യല്‍ സെക്രട്ടറി റാങ്കിന് മുകളിലേക്ക് പരിമിതപ്പെടുത്തും. അതായത് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമായി ബോര്‍ഡ് വെയ്ക്കാവൂ എന്നെത്തുമെന്നു സാരം. മാത്രമല്ല മറ്റേതെല്ലാം പദവികള്‍ക്ക് ബോര്‍ഡ് വെയ്ക്കാമെന്നുള്ളതും പ്രത്യേക ഉത്തരവായിറങ്ങും. നിയമം തെറ്റിക്കുന്നവര്‍ക്ക് വകുപ്പ് തല നടപടിയുള്‍പ്പെടെ ഏറ്റുവാങ്ങേണ്ടി വരും. ഇതു കൂടാതെയാണ് വാഹനങ്ങള്‍ക്ക് പ്രത്യേക സീരീസും കൊണ്ടു വരുന്നത്.

നിലവില്‍ കെ.എല്‍.15 കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കുള്ള നമ്പരാണ്. സര്‍ക്കാര്‍ വാഹനങ്ങള്‍ക്കിനി കെ.എല്‍ 15 എ.എ യും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കെ.എല്‍.15 എ.ബിയും അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങി സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങള്‍ക്ക് കെ.എല്‍.15 എ.സിയും ആയിരിക്കും. ഇതുള്‍പ്പെടെയുള്ളവെയ്ക്കായി മോട്ടോര്‍ വാഹനചട്ടം ഭേദഗതി ചെയ്യും. ഓരോ വകുപ്പിന്‍റെ പേരില്‍ വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്നതിനാല്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സംസ്ഥാനത്ത് എത്ര വാഹനങ്ങള്‍ ഉണ്ടെന്നുള്ള കണക്ക് ഇപ്പോഴില്ല. കൃത്യമായ വാഹനങ്ങളുടെ കണക്കും ഇതോടെ നിലവില്‍ വരും.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...