കൊച്ചി സാങ്കേതിക സർവ്വകലാശാലയിലെ വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചി സാങ്കേതിക സർവ്വകലാശാലയിലെ വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി. കേരളത്തിൽ ആദ്യമായിട്ടാണ് ആർത്തവ അവധി നൽകുന്നത്. ഒരോ സെമസ്റ്ററിൽ രണ്ട് ശതമാനം അധികം അവധി ആനുകൂല്യം നൽകും. നിലവിൽ ഓരോ സെമസ്റ്ററിലും 75 ശതമാനം ഹാജർ ഉണ്ടായാൽ മാത്രമേ പരീക്ഷ എഴുതാൻ സാധിക്കുകയുള്ളൂ. അതിൽ കുറവ് ഹാജർ ഉള്ളവർ വൈസ് ചാൻസിലർക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ് രീതി. എന്നാൽ ആർത്തവ അവധിക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് വേണ്ട. അവധി അപേക്ഷ മാത്രം നൽകിയാൽ മതിയാകും. കൂടാതെ കഴിഞ്ഞമാസം എംജി സർവ്വകലാശാല പ്രസവ അവധിയായി വിദ്യാർത്ഥിനികൾക്ക് 60 ദിവസത്തെ അവധി തീരുമാനിച്ചിരുന്നു.

അടുത്തിടെ ആർത്തവ ദിവസങ്ങളിലെ അവധി ആവശ്യപ്പെട്ട് അഭിഭാഷക ഷൈലേന്ദ്രമണി ത്രിപാഠി സുപ്രീം കോടതിയിൽ പൊതു താത്പര്യ ഹർജി സമർപ്പിച്ചിരുന്നു. വിദ്യാർത്ഥിനികൾക്കും ജോലിചെയ്യുന്നവർക്കും ആർത്തവ അവധി നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. ആർത്തവ സമയത്ത് അവധി നിഷേധിക്കുന്നത്. ഭരണഘടന 14ാം അനുച്ഛേദം പ്രകാരം ലംഘനമാണെന്നും ഹർജിയിൽ പറയുന്നു. കൂടാതെ ആർത്തവ ദിവസങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന വേദന ഹൃദയാഘാത സമയത്തെ വേദനയ്ക്ക് തുല്യമാണെന്ന ലണ്ടൻ സർവ്വകലാശാല പഠനത്തെ പറ്റിയും ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്. ഈ സമയത്തെ വേദന ജീവനക്കാരിയുടെ ഉദ്പാതന ക്ഷമത കുറയ്ക്കും. ഇത് ജോലിയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ കമ്പനികളായ സൊമാറ്റോ, ബൈജൂസ്, സ്വിഗ്ഗി, മാഗ്സ്റ്റര്‍, ഇന്‍ഡസ്ട്രി, എആര്‍സി, ഫ്‌ളൈമൈബിസ്, ഗോസൂപ്പ് എന്നീ രാജ്യത്തെ ഒരു കൂട്ടം സ്ഥാപനങ്ങള്‍ ശമ്പളത്തോടുകൂടിയ ആര്‍ത്തവ അവധി സ്ത്രീകള്‍ക്ക് നല്‍കുന്നുണ്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കി. ആര്‍ത്തവ അവധി നല്‍കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം ബിഹാറാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസ് ; മൂന്നുപ്രതികൾക്കും ജീവപര്യന്തം

0
മഞ്ചേരി : മഞ്ചേരി നഗരസഭാ കൗൺസിലറായിരുന്ന തലാപ്പിൽ അബ്ദുൽജലീലിനെ (കുഞ്ഞാക്ക-57) കരിങ്കല്ലുകൊണ്ട്...

പമ്പയിൽ നിന്ന് മണൽ വാരുമെന്ന പ്രഖ്യാപനം റാന്നിയിലടക്കമുള്ള വെള്ളപ്പൊക്ക ഭീഷണിക്ക് ശാശ്വത പരിഹാരമാണെന്ന് പഴകുളം...

0
റാന്നി: പമ്പയിൽ നിന്ന് മണൽ വാരുമെന്ന സർക്കാർ പ്രഖ്യാപനം റാന്നിയിലടക്കമുള്ള വെള്ളപ്പൊക്ക...

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി ; മൂന്നാം പതിപ്പിന് ഇന്ന് തുടക്കമാകും

0
തിരുവനന്തപുരം : കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്‌സി) നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ...

കാറ്റിന്റെ വേഗം കൂട്ടി ‘ഡോൾഫിൻ’ ; വടക്കൻ കേരളത്തിൽ തീവ്രമഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : വടക്കൻ പസിഫിക് സമുദ്രത്തിൽ രൂപംകൊണ്ട ഡോൾഫിൻ ചുഴലിക്കാറ്റ് ഇന്നും...