നവകേരള സദസിന് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് സർക്കാര്‍ ; പണം അനുവദിക്കില്ലെന്ന് ചാലക്കുടി നഗരസഭ

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ: നവകേരള സദസിന് പണം അനുവദിക്കില്ലെന്ന് ചാലക്കുടി നഗരസഭ. ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് കത്ത് ലഭിച്ചിട്ടുണ്ട്. വിവേചനാധികാരം ഉപയോഗിച്ച് സെക്രട്ടറി പണം നൽകിയാൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ചെയർമാൻ എബി ജോർജ് പറഞ്ഞു. നവകേരള സദസിന്റെ പേര് പറഞ്ഞ് രണ്ടാഴ്ചയായി ജീവനക്കാർ നഗരസഭയുടെ പ്രവർത്തനങ്ങൾ മുടക്കിയെന്ന് ആരോപിച്ച് കോൺഗ്രസ് ഭരിക്കുന്ന ഭരണപക്ഷം നഗരസഭാ ഓഫീസ് ഉപരോധിച്ചു. ജില്ലയിലെ ഏക കോൺഗ്രസ് എംഎൽഎയുടെ മണ്ഡലമാണ് ചാലക്കുടി. നഗരസഭയും ഭരിക്കുന്നത് യുഡിഎഫാണ്. അടുത്ത ഏഴിന് ചാലക്കുടിയിൽ നടക്കുന്ന നവകേരള സദസിനോട് സമ്പൂർണമായി നിസ്സഹകരിക്കാനാണ് യുഡിഎഫിന്റെ തീരുമാനം.

ഒരു ലക്ഷമാണ് സർക്കാർ ചോദിച്ചത്. തൊഴിലുറപ്പ് തൊഴിലാളികൾക്ക് തനത് ഫണ്ടിൽ നിന്നെടുത്ത് പണം നൽകിക്കൊണ്ടിരിക്കുന്ന നഗരസഭയോട് പണം ചോദിച്ചത് തന്നെ തെറ്റെന്നുമാണ് യുഡിഎഫിന്റെ ചെയർമാൻ പറയുന്നത്. പണം നൽകില്ല എന്ന് പ്രഖ്യാപിച്ചതിനൊപ്പം മുന്നോരുക്കങ്ങളുടെ ഭാഗമായ യോഗങ്ങൾക്ക് പോയ ഉദ്യോഗസ്ഥർക്കെതിരെ ഉപരോധസമരവും ഭരണപക്ഷം സംഘടിപ്പിച്ചു. മുന്നൊരുക്കങ്ങളുടെ പേരിൽ സെക്രട്ടറിയും എഞ്ചിനിയറിങ് വിഭാഗം ജീവനക്കാരും നഗരസഭയിലെ പണിമുടക്കിയെന്നാണ് ഭരണപക്ഷത്തിന്റെ ആരോപണം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...