തിരുവനന്തപുരം : എല്ലാ റെസ്‌റ്റോറന്‍റുകളിലും ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിക്കുവാന്‍ ഒരുങ്ങുകയും 250 മദ്യ വില്‍പ്പനശാലകള്‍ കൂടി അനുവദിച്ച് ബിവറേജസ് ഔട്ട്ലെറ്റുകളുടെ എണ്ണം 559 ആക്കാനും തയ്യാറെടുക്കുകയും ചെയ്യുന്നു എന്നതാണ് സര്‍ക്കാര്‍ ഈ വര്‍ഷം മദ്യനയത്തിലൂടെ ലക്ഷ്യം വെയ്‌ക്കുന്നത്. മാത്രമല്ല, കള്ള് ഷാപ്പുകള്‍ക്ക് ബാറുകളുടേത് പോലെ നക്ഷത്ര പദവി നല്‍കാനും തീരുമാനമായിട്ടുണ്ട്. മദ്യ നയം പ്രഖ്യാപിച്ചതോടൊപ്പം ഘട്ടംഘട്ടമായി മദ്യ വര്‍ജനം കൂടിയാണ് തങ്ങള്‍ ലക്ഷ്യം വെയ്‌ക്കുന്നത് എന്നത് തികച്ചും വൈരുദ്ധ്യമായ നിലപാടാണ് സര്‍ക്കാര്‍ അറിയിക്കുന്നത്.
രണ്ടാം പിണറായി സര്‍ക്കാരിനെ അധികാരത്തിലേറ്റിയതില്‍ മദ്യവര്‍ജനമെന്ന ആശയത്തിന് ശക്തമായ പങ്കുണ്ട്. എന്നാല്‍ അധികാരത്തിലേറിയ ശേഷം കേരളത്തിലേയ്‌ക്ക് മദ്യം ഒഴുക്കും എന്ന പുതിയ നയം തികച്ചും കാപട്യമായി മാത്രമെ കണക്കാക്കാന്‍ സാധിക്കുകയുള്ളു. ഒറ്റയടിക്ക് മദ്യം നിരോധിക്കുക എന്നത് പ്രായോഗികമല്ലെന്ന് വ്യക്തമായതോടു കൂടിയാണ് പല ഘട്ടങ്ങളിലായി മദ്യ വര്‍ജനമെന്ന് ആശയവുമായി സര്‍ക്കാര്‍ മുന്നോട്ടുവന്നത്. എന്നാല്‍ എല്ലാം പാളുകയാണ് എന്നതാണ് പുതിയ മദ്യ നയം അടിവരയിടുന്നത്. ഇവയ്‌ക്കൊപ്പം ലഹരി ബോധവത്‌കരണ സെമിനാര്‍, ഡി അഡിക്ഷന്‍ സെന്‍റര്‍ തുടങ്ങി വര്‍ഷം തോറും സര്‍ക്കാര്‍ ചിലവഴിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്. എന്നാല്‍ ഇവയെല്ലാം വെള്ളത്തില്‍ വരച്ച വര പോലെയാക്കി മാറ്റുന്നതാണ് സര്‍ക്കാരിന്‍റെ ഏറ്റവും ഒടുവിലെ നയം.
ലഹരി ഉപയോഗത്തിന്‍റെ അനന്തര ഫലങ്ങള്‍ ദിനംപ്രതി കണ്ടും കേട്ടും നാളെയെ ഒരു ഞെട്ടലോടു കൂടി നോക്കി കണ്ടാണ് നമ്മുടെ സമൂഹം മുന്നോട്ട് പോകുന്നത്. ലഹരിക്ക് പണം നല്‍കാത്തതിനെ തുടര്‍ന്ന് വൃദ്ധദമ്പതികളെ കൊച്ചുമകന്‍ ക്രൂരമായി കൊലപ്പെടുത്തിയത് മുതല്‍ മദ്യ ലഹരിയില്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തുന്നത് വരെ ദിനംപ്രതി കേട്ടുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ മലയാളിയുടെ മനസില്‍ ഭയത്തിന്‍റെ നെരിപ്പോടായി എരിയുകയാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ അടക്കം മാതാപിതാക്കള്‍ക്ക് നിയന്ത്രിക്കാനാകാത്ത തലത്തിലേയ്‌ക്ക് ലഹരിയുടെ ഉപയോഗം വേരുപടര്‍ന്നിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കെയാണ് ലഹരിയെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നയം. എന്നാല്‍ രാസലഹരിയുടെ ഉറവിടം കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കുന്നതിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരര്‍ത്ഥത്തില്‍ പരാജയമാണെന്ന് പറയുന്നതില്‍ തെറ്റില്ല.
വര്‍ഷം തോറും വലിയ ഒരു ലാഭം സര്‍ക്കാരിന് നേടികൊടുക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്ന ഒന്ന് തന്നെയാണ് മദ്യ വില്‍പന. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് 340 കോടിയുടെ അധിക വരുമാനമാണ് മദ്യവില്‍പ്പന വഴി സര്‍ക്കാരിന് നേടാന്‍ സാധിച്ചത്. സാമ്പത്തിക പ്രതിസന്ധിക്കളെ മറികടക്കാന്‍ അടിക്കടി മദ്യത്തിന്‍റെ ലഭ്യത വര്‍ധിപ്പിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതിന്‍റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് നമ്മുടെ കുടുംബത്തിനും സമൂഹത്തിനുമാണ്. മദ്യത്തിന്‍റെ ലഭ്യത പരിമിതപ്പെട്ടു കഴിയുമ്പോള്‍ ജനങ്ങള്‍ രാസലഹരി തേടുന്നു എന്ന വിലയിരുത്തല്‍ അംഗീകരിക്കാന്‍ കഴിയുന്നതല്ല.
ഓരോ രാസവസ്‌തുക്കളുടെയും ഉപയോഗവും പലതാണെങ്കിലും എല്ലാം ജീവന് ആപത്ത് തന്നെയാണ്. ഇവയെ ആവശ്യമായ വിധം ചെറുക്കാനുള്ള നടപടികളാണ് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുമുണ്ടാകേണ്ടത്. സാമ്പത്തിക ലാഭത്തിനായി സമൂഹത്തെ ഇരകളാക്കി കൊണ്ടാവരുത് പുതിയ നയങ്ങള്‍ രൂപീകരിക്കുവാന്‍. സമൂഹത്തെ ശരിയായ ദിശയിലേയ്‌ക്ക് നയിക്കുവാനുള്ള ഉത്തരവാദിത്വം സര്‍ക്കാരില്‍ പൂര്‍ണമായും നിക്ഷിബ്‌ദമായിരിക്കുന്നു എന്നത് കൂടി ഓര്‍ക്കേണ്ടതുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































