അഫ്സാനയുടെ മൊഴി കേട്ട പോലീസ് വീടിന് നാശനഷ്ടമുണ്ടാക്കി ; നഷ്ടപരിഹാരം വേണമെന്ന് ഉടമ

For full experience, Download our mobile application:
Get it on Google Play

അടൂര്‍: നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്ന അഫ്സാനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് തന്റെ വീട് ചവിട്ടിത്തുറന്നു നാശനഷ്ടങ്ങളുണ്ടാക്കിയെന്ന് വീട്ടുടമ വടക്കത്തുകാവ് പാലമുറ്റത്ത് ബിജുകുമാര്‍. ഇതിന് നഷ്ടപരിഹാരം ലഭിക്കാനായി പരാതി നല്‍കുമെന്നും ബിജുകുമാര്‍ പറഞ്ഞു. അകത്തു കടന്ന പോലീസ് മുറികളെല്ലാം കുഴിക്കുകയും ശുചിമുറി ടാങ്കിന്റെ സ്ലാബ് ഇളക്കുകയും ചെയ്തു. 50,000 രുപയുടെ നാശനഷ്ടമാണ് ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കുമെന്നും ബിജു പറഞ്ഞു.

അതേസമയം പത്തനംതിട്ട കലഞ്ഞൂര്‍ പാടം വണ്ടണിപടിഞ്ഞാറ്റേതില്‍ നൗഷാദിനെ ഇന്നു തൊടുപുഴയില്‍ കണ്ടെത്തിയിരുന്നു. ഒന്നര വര്‍ഷം മുന്‍പ് ഭാര്യ അഫ്‌സാനയും സുഹൃത്തുക്കളും മര്‍ദിച്ചതിനു പിന്നാലെയാണ് നൗഷാദിനെ കാണാതായതെന്ന് പോലീസ് പറഞ്ഞു. കാണാതാകുന്നതിന് മുന്‍പ് വാടക വീട്ടില്‍ വച്ച് നൗഷാദിനെ അഫ്‌സാനയും സുഹൃത്തുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. അവശനിലയിലായ നൗഷാദിനെ അവര്‍ അവിടെ ഉപേക്ഷിച്ച് പോവുകയായിരുന്നു. മരിച്ചെന്നു കരുതിയാകാം നൗഷാദിനെ ഉപേക്ഷിച്ചു പോയതെന്നു പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിൻകീഴ് കയ്യാങ്കളി : ഗുരുതര അച്ചടക്കലംഘനമെന്ന് കണ്ടെത്തൽ, നടപടിയുണ്ടാകും ; പ്രാഥമിക റിപ്പോർട്ട്

0
തിരുവനന്തപുരം : ചിറയിൻകീഴിൽ രമ്യാ ഹരിദാസ് എം.എൽ.എ.യും പ്രവർത്തകരും തമ്മിലടിച്ച സംഭവത്തിൽ...

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയെ പീഡിപ്പിച്ചു

0
ലക്നൗ : വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ കൃഷിയിടത്തിൽ...

കയ്പമംഗലം അപകടം : വിദ്യാർഥികൾ ലഹരി ഉപയോഗിച്ചിരുന്നു ; ഫൊറൻസിക് പരിശോധനാഫലം

0
തൃശൂർ : ദേശീയപാത 66 ൽ കയ്പമംഗലം പനമ്പിക്കുന്നിലുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട്...

കയ്പമംഗലം അപകടം : ദേശീയപാത 66ൽ ചൊവ്വാഴ്ച സംയുക്ത പരിശോധന നടത്തും

0
തൃശൂർ : കയ്പമംഗലം അപകടത്തിന് പിന്നാലെ ദേശീയപാത 66ൽ നാളെ പോലീസ്,...