ശബരിമല സ്പോട്ട് ബുക്കിംഗില്‍ സർക്കാർ ഇളവ് പ്രഖ്യാപിച്ചേക്കും ; മുഖ്യമന്ത്രി ഇന്ന് സഭയില്‍ നിലപാട് വിശദീകരിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശബരിമല സ്പോട്ട് ബുക്കിംഗില്‍ സർക്കാർ ഇളവ് പ്രഖ്യാപിച്ചേക്കും. സ്പോട്ട് ബുക്കിംഗിലെ ഇളവ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയിൽ പ്രഖ്യാപിക്കാനാണ് സാധ്യത. സ്പോട്ട് ബുക്കിംഗ് വിഷയം സബ് മിഷനായി ഉന്നയിക്കാനാണ് ഭരണപക്ഷത്തിന്‍റെ തീരുമാനം. വിഷയത്തില്‍ ദേവസ്വം പ്രസിഡന്‍റ് ഇന്ന് മുഖ്യന്ത്രിയുമായി ചർച്ച നടത്തും. ഹിന്ദു സംഘടനകൾ പ്രത്യക്ഷ സമരം തുടങ്ങിയിട്ടും ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് പുനഃസ്ഥാപിക്കുന്നതിൽ ദേവസ്വം ബോർഡ് ഇതുവരെ വ്യക്തമായ തീരുമാനം പറഞ്ഞിട്ടില്ല. ദുശ്ശാഠ്യം വെടിഞ്ഞ് സ്പോട്ട് ബുക്കിംഗ് ഉടൻ നടപ്പാക്കണമെന്ന് സിപിഐയും ആവശ്യപ്പെട്ടു. സ്പോട്ട് ബുക്കിംഗ് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയ്ക്കും ദേവസ്വം ബോർഡ് പ്രസിഡന്‍റിനും കത്ത് നൽകി. മുഴുവൻ ഭക്തർക്കും ദർശനം ഉറപ്പാക്കുന്നതിൽ നിന്ന് സർക്കാരും ദേവസ്വവും ഒഴിഞ്ഞുമാറുകയാണെന്നാണെന്നാണ് പ്രതിപക്ഷ നേതാവ് അയച്ച കത്തിൽ പറയുന്നത്. പ്രതിഷേധം കനത്ത സാഹചര്യത്തിൽ തീരുമാനം പുനപരിശോധിക്കണമെന്ന നിലപാട് ദേവസ്വം ബോർഡിനുണ്ട്. മുഖ്യമന്ത്രി വിളിച്ച അവലോകനയോഗമെടുത്ത തീരുമാനം ഒറ്റയടിക്ക് തിരുത്താനാകാത്തതാണ് പ്രശ്നം. കാര്യങ്ങൾ മുഖ്യമന്ത്രിയെ അറിയിക്കാനാണ് ബോർഡിൻ്റെ നീക്കം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...