Saturday, July 20, 2024 9:03 pm

ഗ​വ.മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ ദി​വ​സ വേ​ത​നം വ​ര്‍​ധി​പ്പി​ക്കാ​ന്‍ തീ​രു​മാ​നം

For full experience, Download our mobile application:
Get it on Google Play

മ​ഞ്ചേ​രി : ഗ​വ.മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ ദി​വ​സ വേ​ത​നം വ​ര്‍​ധി​പ്പി​ക്കാ​ന്‍ തീ​രു​മാ​നം.വ്യാ​ഴാ​ഴ്ച മ​ല​പ്പു​റ​ത്ത് ചേ​ര്‍​ന്ന ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ദി​വ​സം 100 രൂ​പ വ​രെ വ​ര്‍​ധി​പ്പി​ക്കും. 500ല​ധി​കം താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​രാ​ണ് വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​ത്. വേ​ത​നം വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന​ത് ജീ​വ​ന​ക്കാ​രു​ടെ ഏ​റെ നാ​ള​ത്തെ ആ​വ​ശ്യ​മാ​ണ്.

ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് പ​ല​ത​വ​ണ ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി​യി​രു​ന്നു. 2017 മു​ത​ല്‍ വ​ര്‍​ധ​ന ഉ​ണ്ടാ​യി​ട്ടി​ല്ല. ന​ഴ്സി​ങ് അ​സി​സ്റ്റ​ന്റ്, ക്ലാ​ര്‍​ക്ക്, സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര്‍, ലാ​ബ് അ​സി​സ്റ്റ​ന്റ്, ഫാ​ര്‍​മ​സി, ഡാ​റ്റ എ​ന്‍​ട്രി ഓ​പ്പ​റേ​റ്റ​ര്‍ തു​ട​ങ്ങി ഒ​ട്ടേ​റെ വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍​ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കും. മെ​ഡി​ക്ക​ല്‍ കോ​ള​ജ് വി​ക​സ​ന​ത്തി​നു സൗ​ജ​ന്യ​മാ​യി സ്ഥ​ലം കി​ട്ടാ​നു​ണ്ടെ​ങ്കി​ല്‍ അ​തു സം​ബ​ന്ധി​ച്ച സാ​ധ്യ​ത പ​ഠ​നം ന​ട​ത്തി ക​ല​ക്ട​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നും യോ​ഗ​ത്തി​ല്‍ ധാ​ര​ണ​യാ​യി. സൗ​ജ​ന്യ​മാ​യും സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ക്കു​ന്ന വി​ല​യ്ക്കും സ്ഥ​ലം ല​ഭ്യ​മാ​കാ​നു​ണ്ടെ​ന്ന് യോ​ഗ​ത്തി​ല്‍ അ​ഭി​പ്രാ​യം ഉ​യ​ര്‍​ന്ന​തി​നാ​ലാ​ണ് തീ​രു​മാ​നം.

സ്ഥ​ല​ത്തി​ന്റെ സ​ര്‍​വേ ന​മ്ബ​ര്‍, ഉ​ട​മ​സ്ഥ​ര്‍, ലൊ​ക്കേ​ഷ​ന്‍ തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച വി​വ​രം അ​ടു​ത്ത യോ​ഗ​ത്തി​ല്‍ അ​റി​യി​ക്കു​ന്ന പ​ക്ഷം അ​ക്കാ​ര്യം സ​ര്‍​ക്കാ​രി​നു സ​മ​ര്‍​പ്പി​ക്കും. 25 ഏ​ക്ക​ര്‍ സൗ​ജ​ന്യ​മാ​യും 25 ഏ​ക്ക​ര്‍ സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ക്കു​ന്ന വി​ല​യ്ക്കും ല​ഭി​ക്കാ​നു​ണ്ടെ​ന്ന് മു​നി​സി​പ്പ​ല്‍ യു.​ഡി.​എ​ഫ് ക​മ്മി​റ്റി ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. സ്ഥ​ല​പ​രി​മി​തി​യി​ല്‍ വീ​ര്‍​പ്പു​മു​ട്ടു​ന്ന ആ​ശു​പ​ത്രി വി​ശാ​ല​മാ​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. കോ​ള​ജി​ല്‍ നി​ര്‍​മാ​ണം ന​ട​ക്കു​ന്ന മ​രാ​മ​ത്ത് പ്ര​വ​ര്‍​ത്തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. യു.​എ. ല​ത്തീ​ഫ് എം.​എ​ല്‍.​എ, ക​ല​ക്ട​ര്‍ വി.​ആ​ര്‍. പ്രേം​കു​മാ​ര്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സ​ജി​ത്, സൂ​പ്ര​ണ്ട് ഡോ. ​കെ.​വി. ന​ന്ദ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഉമ്മന്‍ചാണ്ടിക്ക് സ്വന്തം ചികിത്സ നടത്താന്‍ പണമില്ലായിരുന്നു ; ശശി തരൂര്‍ എം.പി

0
തിരുവനന്തപുരം: ലക്ഷക്കണക്കിന് ആളുകള്‍ക്ക് ചികിത്സാസഹായവും സൗജന്യ ചികിത്സാ പദ്ധതികളും ആവിഷ്‌കരിച്ച മുന്‍...

ഓരോ പൗരനും നൈപുണ്യ വികസനത്തിനുള്ള അവസരങ്ങള്‍ ഒരുക്കും : മന്ത്രി വി. ശിവന്‍കുട്ടി

0
പത്തനംതിട്ട : നഗരത്തിലായാലും ഗ്രാമത്തിലായാലും, ഓരോ പൗരനും നൈപുണ്യ വികസനത്തിനുള്ള അവസരങ്ങള്‍...

ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ പെൺകുട്ടിയെ വ​ർ​ഷ​ങ്ങ​ളോ​ളം പീ​ഡി​പ്പി​ച്ച​ കേസ് ; പ്രതിക്ക് മ​ര​ണം വ​രെ ത​ട​വും 3,75000...

0
ക​ണ്ണൂ​ർ: ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ ഒ​ൻ​പ​തു​കാ​രി​യെ വ​ർ​ഷ​ങ്ങ​ളോ​ളം പീ​ഡി​പ്പി​ച്ച​യാ​ൾ​ക്ക് മ​ര​ണം വ​രെ ത​ട​വും 3,75000...

സിസ്റ്റർ ആൻമരിയായുടെ സംസ്കാരം നാളെ ( ഞായറാഴ്ച)

0
പാലാ: വെളിയന്നൂർ പുതുവേലി കാഞ്ഞിരമല ആരാധന മഠത്തിൽ വെച്ച് ആത്മഹത്യ ചെയ്ത...