ഗവ. പ്ലീഡർമാരുടെ പുതിയ പട്ടികയിറങ്ങി ; ലോയേഴ്സ് കോൺഗ്രസ് പ്രതിനിധികളെ ഉൾപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഗവ. പ്ലീഡർമാരുടെ പുതിയ പട്ടിക ഇറങ്ങി. 17 സീനിയർ ഗവൺമെന്റ് പ്ലീഡർമാർ, 24 ഗവ. പ്ലീഡർമാർ, നാല് സ്പെഷ്യൽ ഗവ. പ്ലീഡർമാർ എന്നിവരുടെ പട്ടികയാണ് പുറത്തിറങ്ങിയത്. ലോയേഴ്സ് കോൺഗ്രസ് പ്രതിനിധികളെ കൂടി ചേർത്താണ് പുതിയ പട്ടിക. സർക്കാർ അഭിഭാഷകരുടെ വിവാദ നിയമനങ്ങളിൽ ലോയേഴ്സ് കോൺ​ഗ്രസ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി വിഡി സതീശനെ കണ്ട് നേരിട്ട് പരാതി അറിയിക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തുകയും ഇനിയുള്ള ലിസ്റ്റിൽ കൂടുതൽ പരിഗണന വേണമെന്ന് ആവശ്യപ്പെടാനും തീരുമാനിച്ചു. ഇതിന് പിന്നാലെയാണ് ലോയേഴ്സ് കോൺ​ഗ്രസ് നേതാക്കളെക്കൂടി ഉൾപ്പെടുത്തി പുതിയ പട്ടിക പ്രസിദ്ധീകരിച്ചത്.

നിയമനങ്ങളിലെ പ്രശ്നങ്ങൾ പുന:പരിശോധിക്കാൻ ജനറൽ ബോഡി വിളിച്ച് ചേർക്കാൻ ആവശ്യവുമായി ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. അഭിഭാഷകരായി മറ്റ് പാർട്ടിക്കാരെ നിയമിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിനെ പുകമറയിലാക്കിയാണെന്ന് ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ്സ് കുറ്റപ്പെടുത്തി. ഇത്തരം നിയമനങ്ങൾക്ക് പിന്നിൽ പാർട്ടിയിലെ തന്നെ ചില നിക്ഷിപ്ത താല്പര്യക്കാരാണെന്നും ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിന്റെ ഔദ്യോഗിക വാട്സ്അപ്പ്ഗ്രൂപ്പിൽ നടന്ന ചർച്ചയിൽ ആരോപിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...