ഗവൺമെന്റ് സ്‌കൂളിനുനേരെ ആക്രമണം നടത്തിയ പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : നെടുമ്പ്രം പുതിയകാവ് ഗവൺമെന്റ് സ്‌കൂളിനുനേരെ ആക്രമണം നടത്തിയ പ്രതി പിടിയിലായി. നെടുമ്പ്രം തോപ്പില്‍ വീട്ടില്‍ മോന്‍സി മോഹനനെയാണ് (31) പുളിക്കീഴ് പോലീസ് പിടികൂടിയത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു ആക്രമണം. ഹൈസ്‌കൂള്‍ മുറ്റത്തെ ഇരുപതോളം പൂച്ചട്ടികളാണ് പ്രതി തല്ലിത്തകര്‍ത്തത്. വഴിയോരത്ത് പാര്‍ക്ക് ചെയ്തിരുന്ന രണ്ട് കാറുകളുടെ ചില്ലുകളും ഇയാള്‍ അടിച്ചുതകര്‍ത്തിരുന്നു.

പൊടിയായി ജംഗ്ഷനിലുള്ള കച്ചവടസ്ഥാപനത്തിനു നേരെ ശനിയാഴ്ച രാത്രി ആക്രമണം നടന്നിരുന്നു. ഇവിടെനിന്ന് ലഭിച്ച സിസി ടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ ലഹരിക്ക് അടിമയാണെന്ന് സംശയിക്കുന്നതായും പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാനസിക വിഷമത്തെ തുടർന്ന് ബാല്യകാല സുഹൃത്തുക്കളായ രണ്ട് പെൺകുട്ടികൾ വിഷം കഴിച്ചു

0
ലക്ക്നൗ: ഉത്തർപ്രദേശിലെ ഭദോഹിയിൽ മാനസിക വിഷമത്തെ തുടർന്ന് ബാല്യകാല സുഹൃത്തുക്കളായ രണ്ട്...

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ ; നഷ്ടപരിഹാരം വിധിച്ച് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ

0
പത്തനംതിട്ട: അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തില്‍ 96,500 രൂപ നഷ്ടപരിഹാരം വിധിച്ച്...

മെസ്സി വിവാദം : സ്പോൺസറുടെ അക്കൗണ്ടിലെത്തിയത് കോടികൾ ; ജിഎസ്ടി നോട്ടീസ് നൽകും

0
തിരുവനന്തപുരം : ഫുട്ബോൾ താരം ലയണൽ മെസ്സിയെയും ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി...

22 അടി ഉയരമുള്ള ഗണേശ വിഗ്രഹം മറിഞ്ഞുവീണ് 3 കഷ്ണങ്ങളായി തെറിച്ചു ; 2...

0
മുംബൈ: മുംബൈയിൽ ഗണേശോത്സവ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഗണപതി വിഗ്രഹം താഴേക്ക് വീണ്...