കോ​വി​ഡ് മൂ​ന്നാം ത​രം​ഗ ഭീ​തി​യി​ല്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി​ക്ക് വ​ന്‍ വ​രു​മാ​ന ന​ഷ്ടം

For full experience, Download our mobile application:
Get it on Google Play

കൊ​ടു​ങ്ങ​ല്ലൂ​ര്‍ : കോ​വി​ഡ് മൂ​ന്നാം ത​രം​ഗ ഭീ​തി​യി​ല്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി​ക്ക് വ​ന്‍ വ​രു​മാ​ന നഷ്ടം. പ്ര​തി​ദി​നം 17 മു​ത​ല്‍ 19 വ​രെ സ​ര്‍​വീ​സു​ള്ള കൊ​ടു​ങ്ങ​ല്ലൂ​ര്‍ ബ​സ് സ്റ്റേ​ഷ​നി​ല്‍ ക​ള​ക്ഷ​ന്‍ മൂ​ന്ന് ല​ക്ഷം വ​രെ​യാ​യി​രു​ന്നു. ഇ​താ​ക​ട്ടെ ഇപ്പോള്‍ നേ​ര്‍ പ​കു​തി​യാ​യി. മി​ക​ച്ച ക​ള​ക്ഷ​ന്‍ ഉ​ണ്ടാ​യി​രു​ന്ന സ​ര്‍​വീ​സു​ക​ളെ​യെ​ല്ലാം കോ​വി​ഡ് ഭീ​തി കാ​ര്യ​മാ​യി ബാ​ധി​ച്ചു. യാ​ത്ര​ക്കാ​ര്‍ കു​റ​ഞ്ഞ​താ​ണ് വ​രു​മാ​ന ഇ​ടി​വി​ന് കാ​ര​ണം. രാ​വി​ലെ​യും വൈ​കിട്ടു​മാ​ണ് ബ​സു​ക​ളി​ല്‍ ഭേ​ദ​പ്പെ​ട്ട രീ​തി​യി​ല്‍ യാ​ത്ര​ക്കാ​രു​ള്ള​ത്.

സ​ര്‍​ക്കാ​ര്‍, സ​ര്‍​ക്കാ​ര്‍ ഇ​ത​ര മേ​ഖ​ല​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രും തൊ​ഴി​ലാ​ളി​ക​ളും ഉ​ള്‍​പ്പെ​ടു​ന്ന അ​ത്യാ​വ​ശ്യ​ക്കാര്‍ മാ​ത്ര​മാ​ണ് ബ​സു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത്. ആ​ഴ്ച​യി​ല്‍ ഒ​ന്നോ ര​ണ്ടോ ത​വ​ണ കൊ​ടു​ങ്ങ​ല്ലൂ​രി​ല്‍​നി​ന്ന് മ​ല​ക്ക​പ്പാ​റ​യി​ലേ​ക്ക് ന​ട​ത്തി​യി​രു​ന്ന ടൂ​റി​സ്റ്റ് സ​ര്‍​വീ​സു​ക​ളി​ല്‍​നി​ന്ന് പ്ര​തി​മാ​സം ഒ​രു ല​ക്ഷ​ത്തി​ലേ​റെ​യാ​യി​രു​ന്നു വ​രു​മാ​നം. അ​താ​ക​ട്ടെ ഇപ്പോള്‍ തീ​ര്‍​ത്തും ഇ​ല്ലാ​താ​യി. ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ളെ​യും എ​റ​ണാ​കു​ളം – ഗു​രു​വാ​യൂ​ര്‍ റൂ​ട്ടി​ല്‍ വി​ടു​ന്ന വ​ണ്ടി​ക​ളെ​യും ഒ​രു​പോ​ലെ ക​ള​ക്ഷ​ന്‍ കു​റ​വ് ബാ​ധി​ച്ചു. തി​രു​വ​ന​ന്ത​പു​രം സ​ര്‍​വവീസി​നാ​യി​രു​ന്നു മു​ന്തി​യ ക​ള​ക്ഷ​ന്‍.

പ്ര​തി​ദി​നം 35,000 രൂ​പ വ​രെ കി​ട്ടി​യി​രു​ന്ന സ്ഥാ​ന​ത്ത് 25,000 രൂ​പ​യി​ല്‍ താ​ഴെ​യാ​ണ് ഇ​പ്പോ​ഴ​ത്തെ വ​ര​വ്. ന​ല്ല​പോ​ലെ ആ​ളു​ണ്ടാ​യി​രു​ന്ന ശി​വ​ഗി​രി മ​ഠം സ​ര്‍​വീ​സി​ല്‍​നി​ന്ന് 25,000 വ​രെ​യാ​യി​രു​ന്നു പ്ര​തി​ദി​ന വ​ര​വ്. അ​തി​പ്പോ​ള്‍ 12,000ത്തി​ലേ​ക്ക് താ​ഴ്ന്നു. കു​മ​ളി സ​ര്‍​വി​സി​ല്‍ 26,000 വ​രെ ക​ള​ക്ഷ​ന്‍ കി​ട്ടി​യി​രു​ന്ന​ത് പ​കു​തി​യി​ല്‍ താ​ഴെ​യാ​യി. മൂ​ന്നാ​ര്‍, കോ​ഴി​ക്കോ​ട് ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​ര്‍​വി​സു​ക​ള്‍​ക്കും ‘കോ​വി​ഡ് ബാ​ധ​യേ​റ്റു’.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസ് : വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടി ;...

0
കൊച്ചി : സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വാര്‍ത്താക്കുറിപ്പ്...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം ; കേരളത്തിന്റെ തിരിച്ചടി കർണാടകത്തിന് നേട്ടം ; തിരുവോണ...

0
ബെം​ഗളൂരു: പാലക്കാട്‌ റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കേരളത്തിന്റെ തിരിച്ചടി കർണാടകത്തിന് നേട്ടം. മൈസൂരു...

അനുമതിയില്ലാതെ സ്കൂളിൽ കയറി, ക്ലാസ്സ് മുറികളിൽ ഇരുന്നു ; സിജെപി സ്ഥാപകൻ അഭിജീത് ദിപ്കയ്ക്കെതിരെ...

0
മുംബൈ : അനുമതിയില്ലാതെ സർക്കാർ സ്കൂളിൽ പ്രവേശിക്കുകയും അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന...

ക്ഷേത്ര ഉത്സവത്തിന് തിടമ്പേറ്റാൻ ‘ഗുരുപുരം അർജുനൻ’ ; റോബോട്ടിക് ആനയെ 25-ന് നടയിരുത്തും

0
കാഞ്ഞങ്ങാട് : ഗുരുപുരം മഹാവിഷ്ണുക്ഷേത്രത്തിൽ ഇനി ക്ഷേത്ര ഉത്സവത്തിലും മറ്റ് പ്രധാന...