സര്‍ക്കാര്‍ ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം ; ശൂന്യവേതന അവധി അഞ്ച് വര്‍ഷം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം. അനിശ്ചിതകാല അവധിയെടുത്ത് മുങ്ങുന്നതിന് വിലക്ക്. സര്‍വീസ് കാലയളവില്‍ അഞ്ച് വര്‍ഷം മാത്രമേ ഇനി ശൂന്യവേതന അവധിയെടുക്കാന്‍ സാധിക്കുകയുള്ളു. 20 വര്‍ഷത്തെ അവധിയാണ് അഞ്ച് വര്‍ഷത്തേക്കായി കുറച്ചത്. അവധി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്നാണ് സര്‍ക്കാര്‍ നിലപാട്. 5 വര്‍ഷത്തിന് ശേഷം ജോലിയില്‍ ഹാജരായില്ലെങ്കില്‍ പിരിച്ചുവിടും.

സര്‍ക്കാര്‍ ജീവനക്കാരും അര്‍ധ സര്‍ക്കാര്‍ ജീവനക്കാരും ശൂന്യവേതന അവധി എടുക്കുന്നതില്‍ നിന്നാണ് സര്‍ക്കാര്‍ വിലക്കിയത്. സര്‍ക്കാര്‍ നടത്തിയ പരിശോധനയില്‍ സര്‍വിസില്‍ കയറിയ ശേഷം ജീവനക്കാര്‍ പത്തും ഇരുപതും വര്‍ഷത്തില്‍ കൂടുതല്‍ അവധി എടുത്ത് വിദേശത്തും മറ്റും ജോലി ചെയ്യുന്നതായി സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ഇക്കാര്യത്തില്‍ നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. പുതിയ സര്‍വീസ് ഭേദഗതി അനുസരിച്ച്‌ ഒരു സര്‍വീസ് കാലയളവില്‍ 5 വര്‍ഷത്തേക്ക് മാത്രമായിരിക്കും ശൂന്യവേതന അവധി സര്‍ക്കാര്‍ അനുവദിക്കുക.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈകിയത് മൂന്നര മണിക്കൂര്‍ ; ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെട്ടു

0
കോഴിക്കോട്: യാത്രക്കാരെ ദുരിതത്തിലാക്കി ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇന്നലെ രാത്രി...

വയോജന സംരക്ഷണത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി ; ട്രൈബ്യൂണലുകൾക്ക് അധികാരം

0
ന്യൂഡൽഹി : മുതിർന്ന പൗരരുടെയും മാതാപിതാക്കളുടെയും സംരക്ഷണം ഉറപ്പാക്കാൻ ആവശ്യമെങ്കിൽ മക്കളെ...

ഇന്ത്യൻ തിരഞ്ഞെടുപ്പ് രീതിയെ പ്രശംസിച്ച് ട്രംപ് ; ഗ്യാനേഷിനെ കുറിച്ചും പരാമർശം

0
ന്യൂഡൽഹി : ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതിയെയും വോട്ടർമാർക്കുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ...

അയോധ്യ ക്ഷേത്രക്കൊള്ള : അന്തിമ റിപ്പോർട്ട് നൽകി ആദ്യ എസ്ഐടി

0
ന്യൂഡൽഹി : അയോധ്യ സംഭാവന തട്ടിപ്പിൽ ആദ്യ എസ്ഐടി സംഘം അന്തിമ...