തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അടിസ്ഥാന ശമ്പളത്തിന്റെ മൂന്നിരട്ടി വരെ മൂല്യമുള്ള ആസ്തികള്‍ ഇനി സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കാതെ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യാം. 25,000 രൂപയില്‍ കൂടുതല്‍ മൂല്യമുള്ള ആസ്തികള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുമ്പോള്‍ സര്‍ക്കാരിനെ അറിയിക്കണമെന്ന വ്യവസ്ഥയില്‍ ഇളവു വരുത്തിക്കൊണ്ട് ചട്ടം ഭേദഗതി ചെയ്തു. 1960ലെ കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം 24, 37 വകുപ്പുകളനുസരിച്ച് വീടും ഭൂമിയും വാഹനവും അടക്കം വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുമ്പോള്‍ സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കുകയും ഉത്തരവിലൂടെ അനുമതി വാങ്ങുകയും വേണമെന്നാണ്. ഈ വകുപ്പുകളാണ് ഭേദഗതി ചെയ്തത്. എല്ലാ വര്‍ഷവും 15നു മുന്‍പ് സമര്‍പ്പിക്കേണ്ട ആസ്തികള്‍ സംബന്ധിച്ച സത്യവാങ്മൂലത്തിനും ഇളവ് ബാധകമാണ്.
ശമ്പളത്തിന്റെ മൂന്നിരട്ടി വരെ മൂല്യമുള്ള ആസ്തികള്‍ വാങ്ങാം വില്‍ക്കാം ; സര്‍ക്കാര്‍ ചട്ടം ഭേദഗതി ചെയ്തു
RECENT NEWS
Advertisment