Monday, July 1, 2024 11:15 pm

ചെറിയ പെരുന്നാളിനോടനുബന്ധിച്ച്‌ ഹോട്ട്സ്പോട്ടുകളൊഴികെയുള്ള മേഖലകളില്‍ നാളെ സര്‍ക്കാര്‍ ഇളവ് നല്‍കുമെന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ചെറിയ പെരുന്നാളിനോടനുബന്ധിച്ച്‌ ഹോട്ട്സ്പോട്ടുകളൊഴികെയുള്ള മേഖലകളില്‍ നാളെ കടകളുടെ പ്രവര്‍ത്തനത്തിനും വാഹന ഗതാഗതത്തിനും സര്‍ക്കാര്‍ ഇളവ് നല്‍കുമെന്ന് സൂചന. പെരുന്നാളുമായി ബന്ധപ്പെട്ടാണ് ഇളവുകള്‍ അനുവദിക്കുന്നതെങ്കിലും ആഘോഷങ്ങള്‍ അതിരുവിടാതെ സൂക്ഷിക്കാന്‍ നിരീക്ഷണത്തിന് പോലീസും ആരോഗ്യപ്രവര്‍ത്തകരും രംഗത്തുണ്ടാകും.

മലപ്പുറം പോലെ കൂടുതല്‍ കൊവിഡ് രോഗികള്‍ ചികിത്സയിലുളള സ്ഥലങ്ങളില്‍ ആഘോഷപരിപാടികളും ചടങ്ങുകളും നിയന്ത്രണങ്ങള്‍ക്ക് വിധേയമായാകും നടക്കുക. കൊവിഡ് വ്യാപനം തടയുന്നതിനായി നിലവില്‍ ജില്ലാ കളക്ടറുടെ നിരോധനാജ്‍ഞ നിലനില്‍ക്കുന്ന ജില്ലയാണ് മലപ്പുറം. പെരുന്നാളുമായി ബന്ധപ്പെട്ട് കൂടുതല്‍ ആഘോഷങ്ങള്‍ നടക്കാനിടയുള്ള സ്ഥലം കൂടിയാണ് ഇവിടം. പള്ളികളിലും പൊതു സ്ഥലങ്ങളിലും കൂട്ട നമസ്കാരം പോലുള്ള ചടങ്ങുകള്‍ നടത്തരുതെന്ന് സ‌ര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുള്ള സാഹചര്യത്തില്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പോലീസിനെ ചുമതലപ്പെടുത്താനാണ് തീരുമാനം. പെരുന്നാളിന്റെ ഭാഗമായി പള്ളികളും ഖബര്‍സ്ഥാനുകളും സന്ദര്‍ശിക്കുന്നത് പ്രത്യേക സാഹചര്യം പരിഗണിച്ച്‌ ഒഴിവാക്കണമെന്ന് വിശ്വാസികളോട് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പ്രാ‌ര്‍ത്ഥനകളും നിസ്കാരങ്ങളും വീടുകളില്‍ കുടുംബാംഗങ്ങളാെന്നിച്ച്‌ നടത്തണമെന്നാണ് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. രാവിലത്തെ പ്രാര്‍ത്ഥനകളും ചടങ്ങുകളും കഴിഞ്ഞാല്‍ പെരുന്നാള്‍ കാണല്‍ ചടങ്ങുകള്‍ക്ക് ബന്ധുവീടുകളും മറ്റും സന്ദര്‍ശിക്കുന്നതിനാണ് ഞായറാഴ്ചത്തെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുണ്ടാവുക. എന്നാല്‍ ജില്ല വിട്ടും നിലവിലെ വാഹന യാത്രയുടെ മാനദണ്ഡങ്ങള്‍ പാലിച്ചല്ലാതെയുമുള്ള യാത്രകള്‍ അനുവദിക്കില്ലെന്നാണ് സൂചന.

കാറിലും ഓട്ടോ,​ ടാക്സി വാഹനങ്ങളിലും കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുളള യാത്രകളെ അനുവദിക്കു. വിദേശങ്ങളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വീടുകളിലും സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലുമെത്തി നിരീക്ഷണത്തില്‍ കഴിയുന്നവരുമായി ആരും പെരുന്നാള്‍ സൗഹൃദ സന്ദര്‍ശനങ്ങള്‍ നടത്താന്‍ ശ്രമിക്കരുത്. ആഘോഷങ്ങള്‍ക്കിടയിലും സാമൂഹ്യ അകലം പാലിക്കാനും ആലിംഗനവും ഹസ്തദാനവും ഒഴിവാക്കാനും ശ്രദ്ധിക്കണം. വീടുകള്‍ക്ക് പുറത്തിറങ്ങുന്നവരും യാത്ര ചെയ്യുന്നവരും മാസ്ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം. വാഹന പരിശോധനയും നിരീക്ഷണവും നടത്തുന്ന പോലീസ് ഉദ്യോഗസ്ഥ‌ര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. പെരുന്നാളുമായി ബന്ധപ്പെട്ട് കടകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും പ്രവര്‍ത്തന സമയം ദീര്‍‌ഘിപ്പിച്ചിട്ടുള്ളതിനാല്‍ കടകളില്‍ തിക്കും തിരക്കും ഒഴിവാക്കണം. കടകളില്‍ പ്രവേശിക്കും മുമ്പും വീടുകളിലേക്ക് മടങ്ങുന്നതിന് മുമ്പും സോപ്പോ സാനിട്ടൈസറോ ഉപയോഗിച്ച്‌ കൈകള്‍ ശുദ്ധമാക്കണം. കടകളിലെ ജീവനക്കാരും മാസ്കും കൈയ്യുറയും ധരിക്കാനും കടയ്ക്കുള്ളില്‍ ജീവനക്കാരും സാധനങ്ങള്‍ വാങ്ങാനെത്തുന്നവരും സാമൂഹ്യ അകലം പാലിക്കാനും ശ്രദ്ധിക്കണം. മിഠായി തെരുവ്,​ തിരുവനന്തപുരം ചാലക്കമ്പോളം എന്നിവിടങ്ങളില്‍ പെരുന്നാള്‍ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പച്ചക്കറി,​ ഇറച്ചി വ്യാപാര സ്ഥാപനങ്ങള്‍,​ വസ്ത്ര വ്യാപാരശാലകള്‍ എന്നിവിടങ്ങളില്‍ തിരക്ക് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് തിരക്ക് നിയന്ത്രിക്കാനും കൊവിഡ് സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും പോലീസും ആരോഗ്യപ്രവര്‍ത്തകരും ശ്രദ്ധിക്കണം.

നാളെ ഭക്ഷണ സാധനങ്ങള്‍,​ പഴവര്‍ഗങ്ങള്‍,​ ബേക്കറികള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാനാണ് ആലോചനയുള്ളത്. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചു മാത്രമേ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. ആഘോഷത്തിന്റെ ഭാഗമായി ബീച്ചുകള്‍ പോലുള്ള പൊതുസ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടം കൂടാനോ ആഘോഷങ്ങള്‍ നടത്താനോ പാടില്ല. ഇത്തരം സ്ഥലങ്ങളെല്ലാം അടച്ചിടാനും നിരീക്ഷണത്തിലാക്കാനും പോലീസിനും നിര്‍ദേശമുണ്ട്. പെരുന്നാളുമായി ബന്ധപ്പെട്ട ഇളവുകളും നിയന്ത്രണങ്ങളും മുഖ്യമന്ത്രി വൈകുന്നേരം ഔദ്യോഗികമായി പ്രഖ്യാപിക്കും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് : രോഗലക്ഷണങ്ങളുണ്ടെങ്കിൽ ഉടന്‍ ചികിത്സ തേടണം, മാര്‍ഗരേഖ പുറത്തിറക്കും

0
തിരുവനന്തപുരം : സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക...

അസ്വഭാവിക മരണത്തിൽ അന്വേഷണം ; ബിഎൻഎസ്എസ് നിയമപ്രകാരം ആലപ്പുഴ ജില്ലയിൽ ആദ്യ കേസ് രജിസ്റ്റർ...

0
ആലപ്പുഴ: ബിഎൻഎസ്എസ് (ഭാരതീയ നാഗരിക് സുരക്ഷാ സംഹിത) പ്രകാരം ജില്ലയിൽ ആദ്യ...

പാലത്തിൽ നിന്നും പമ്പയാറ്റിലേക്ക് ചാടിയ യുവതിയെ കണ്ടെത്താനായില്ല ; തിരച്ചിൽ നാളെയുംതുടരും

0
മാന്നാർ: തിരുവല്ല - കായംകുളം സംസ്ഥാന പാതയിലെ മാന്നാർ പന്നായി പാലത്തിൽ...

പനിയോടൊപ്പം വരുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കല്ലേ, മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് ; നിർദേശങ്ങൾ ഇങ്ങനെ

0
തിരുവനന്തപുരം: ജില്ലയിൽ ഡെങ്കിപ്പനിക്ക് പുറമെ എച്ച്1 എൻ 1, എലിപ്പനി എന്നിവയും...