എയ്‌ഡഡ്‌ സ്‌കൂളിലെ ഭിന്നശേഷി അധ്യാപക നിയമനം ; എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി മതിയെന്ന് സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി അധ്യാപക നിയമനത്തിന് പണം ഈടാക്കുന്നതിന് തടയിടാൻ സർക്കാർ നീക്കം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി മാത്രമേ നിയമനം നടത്താവൂ എന്ന് സ്കൂൾ മാനേജര്‍മാര്‍ക്ക് സർക്കാർ നേരിട്ട് നിർദ്ദേശം നൽകി. ഇതോടെ മാനേജ്‌മെന്റുകളുടെ ഇഷ്ടപ്രകാരമുള്ള നിയമനങ്ങൾ ഇനിമുതൽ നടക്കില്ല. എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിൽ ഭിന്നശേഷി സംവരണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇത് നടപ്പാക്കാതെ 2018 നവംബർ 18 മുതൽ നിയമിച്ചവർക്ക് നിയമനാനുമതി നൽകരുതെന്നും നിർദ്ദേശിച്ചു. ഇതേത്തുടർന്നാണ് മുൻകാല പ്രാബല്യത്തോടെ നിയമനം നടത്താനും പുതിയ ഒഴിവുകൾ ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്യാനും സർക്കാർ ഉത്തരവിറക്കിയത്. നിയമനങ്ങൾക്കായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നിന്ന് പട്ടിക നൽകും. ഇതിൽ നിന്നുമാത്രമേ സ്ഥിരനിയമനം നടത്താവൂ എന്നും നിർദ്ദേശമുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് മാനേജർ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നൽകണം. പട്ടികയ്ക്ക് സ്ഥിരീകരണം ലഭിച്ച ശേഷം മാത്രമേ നിയമന ഉത്തരവ് നൽകാവൂ എന്നും നിർദ്ദേശിച്ചു. എംപ്ലോയ്‌മെന്റ് ഡയറക്ടറുടെ നിർദ്ദേശത്തെ തുടർന്നാണ് സർക്കാർ നടപടി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

RSS പരിപാടിയിൽ പങ്കെടുത്തവരൊക്കെ മാപ്പു പറയുകയാണെങ്കിൽ ആദ്യം അങ്ങു തന്നെ മാപ്പു പറഞ്ഞു തുടങ്ങുന്നതായിരിക്കും...

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ കേരളത്തിലെ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തത് അതീവ...

ആരോഗ്യവകുപ്പിലെ വീഴ്ചകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കടുത്ത ഭാഷയിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
കോഴിക്കോട്: ആരോഗ്യവകുപ്പിലെ വീഴ്ചകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കടുത്ത ഭാഷയിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി...

ശബരിമല സ്വർണക്കൊള്ളയിൽ സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി

0
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി. പ്രഭാമണ്ഡലം അടക്കം ഇളക്കി...

ടൈല്‍ കട്ടിംഗ് മെഷീന്‍ ഇരുകാലിലും കൊണ്ട് ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു

0
കോഴിക്കോട്: ടൈല്‍ പാകുന്ന ജോലിക്കിടെ അബദ്ധത്തില്‍ ടൈല്‍ കട്ടിംഗ് മെഷീന്‍ ഇരുകാലിലും...