പേരക്കുട്ടികളോട് ക്രൂരമായ ലൈംഗികാതിക്രമം ; മുത്തശ്ശന് ജീവപര്യന്തം കഠിന തടവും പിഴയും

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട്: പേരക്കുട്ടികളോട് ലൈംഗികാതിക്രമം കാണിച്ചയാള്‍ക്ക് ജീവപരന്ത്യം തടവ് ശിക്ഷ വിധിച്ച് കോടതി. മകന്റെ മക്കളായ നാലു വയസ്സുള്ള ഇരട്ടപെൺകുട്ടികളോട് ക്രൂരമായ ലൈംഗിക അതിക്രമം കാട്ടിയ മുത്തശ്ശനാണ് ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ചത്. ചുനക്കര സ്വദേശിയായ 60കാരനെയാണ് ഹരിപ്പാട് അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സജികുമാർ ശിക്ഷിച്ചത്. ജീവപര്യന്തം കഠിനതടവും കൂടാതെ, 33 വർഷം കഠിന തടവും 95,000 രൂപ പിഴയും ആണ് ശിക്ഷ വിധിച്ചത്. അസുഖബാധിതരായി ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട വിവരം പുറത്ത് അറിയുന്നത്.

മൂത്രമൊഴിക്കുവാൻ പ്രയാസം നേരിട്ടതിനെ തുടർന്ന് മാവേലിക്കര സർക്കാർ ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് കുട്ടികൾ ഡോക്ടറോട് പീഡന വിവരം പറഞ്ഞത്. അഡീഷണൽ സാക്ഷി ഉൾപ്പെടെ 15 സാക്ഷികളെ വിസ്തരിച്ചും നിരവധി രേഖകൾ ഹാജരാക്കിയുമാണ് വിചാരണ പൂർത്തിയാക്കിയത്. നൂറനാട് പോലീസ് രജിസ്റ്റർ ചെയ്ത കേസ് മാവേലിക്കര സർക്കിൾ ഇൻസ്പെക്ടർ പി ശ്രീകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എസ്. രഘു ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് ; പാർട്ടി ശക്തമായി പ്രതിരോധിക്കും, റിയാസിലേക്ക് അന്വേഷണം എത്തിക്കാനാണ് ഇഡി ശ്രമമെന്ന്...

0
തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് ഇഡി റെയ്ഡിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി...

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...